“ഓമനപ്പുഴ കടപ്പുറത്തിന്നോമനേ” എന്ന ഗാനം പാടി എ ഗോൾഡൻ ക്രൗൺ സ്വന്തമാക്കി ശ്രീനന്ദ്… വീഡിയോ

ഏതൊരു ഗാനവും മനോഹരമായി പാടി ആസ്വാദകരെ വിസ്മയിപ്പിട്ടുളള കൊച്ചു മിടുക്കനാണ് ശ്രീനന്ദ്.. ഇപ്രാവശ്യവും തികച്ചും വ്യത്യസ്തമായ പ്രകടനം പാട്ടുവേദിയിൽ കാഴ്‌ച്ചവെച്ച് ശ്രീനന്ദ് അതിശയിപ്പിച്ചു. ഓമനപ്പുഴ കടപ്പുറത്തിന്നോമനേ എന്ന ഗാനം എത്ര ഗംഭീരമായാണ് ഈ കുഞ്ഞ് പ്രതിഭ ആലപിച്ചിരിക്കുന്നത്. പാട്ടും ഡാൻസും എക്സ്പ്രഷനും എല്ലാം ഒരേപോലെ മികച്ചു നിന്നു.

ലാൽജോസ് സംവിധാനം ചെയ്ത് ദീലീപ്,ഗോപിക,ലാൽ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ചാന്ത്പൊട്ട് എന്ന സിനിമയിൽ വിനീത് ശ്രീനിവാസൻ പാടിയ മനോഹര ഗാനമാണിത്. വയലാർ ശരത് ചന്ദ്രവർമ്മ എഴുതിയ വരികൾക്ക് സംഗീതം ഒരുക്കിയത് വിദ്യാസാഗർ ആയിരുന്നു. കിടിലൻ പെർഫോമൻസിലൂടെ എ ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കിയ ശ്രീനന്ദിന് ആശംസകൾ.. വീഡിയോ കണ്ടു നോക്കൂ…

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top