പ്രണയാർദ്രം നോവൽ, ഭാഗം 32 വായിച്ചു നോക്കൂ…

രചന:സീതലക്ഷ്മി

ടിങ് ടോങ് കാളിങ് ബെൽ അടിക്കുന്നത് കേട്ട് ലക്ഷ്മി ചെന്നു വാതിൽ തുറന്നു. പ്രിയങ്ക ആയിരുന്നു വന്നത്. “ഇവളെ രാവിലെ തന്നെ എന്തിനാണോ ഇങ്ങോട്ട് കെട്ടി എടുത്തത്….”ലക്ഷ്മി മനസ്സിൽ ഓർത്തു. “പ്രിയങ്കയോ…എന്താ പ്രിയങ്ക രാവിലെ തന്നെ…”ലക്ഷ്മി ചോദിച്ചു. “ചുമ്മാ…എനിക്ക് നിങ്ങളെ ഒക്കെ കാണാൻ തോന്നി അപ്പൊ ഞാൻ ഇങ്ങ് പോന്നു…”പ്രിയങ്ക അതും പറഞ്ഞു അകത്തേക്ക് പോയി. “സിദ്ധു എവിടെ…”ലക്ഷ്മിയോട് പ്രിയങ്ക ചോദിച്ചു.

“ഓഫീസിൽ പോകാൻ റെഡിയാകുവാ…”ലക്ഷ്മി പറഞ്ഞു. “ആണോ എന്ന ഞാൻ ഒന്ന് കണ്ടിട്ട് വരാം…. ലക്ഷ്മി പോയി ഒരു കോഫി എടുത്തിട്ട് വാ…”പ്രിയങ്ക അതും പറഞ്ഞു സ്റ്റെപ് കയറി സിദ്ധുവിന്റെ അടുത്തേക്ക് പോയി. “അവളുടെ ഒരു കോഫി…”ലക്ഷ്മി ചുണ്ടുകോട്ടി പറഞ്ഞു. “പ്രിയങ്ക അല്ലെ ആ പോയത്…..ചേച്ചി…

ചായ…”ഉറക്കപ്പിച്ച് കണ്ണും തിരുമ്മിക്കൊണ്ട് നവി ലക്ഷ്മിയുടെ അടുത്തേക്ക് വന്നു പറഞ്ഞു. “അവന്റെ ഒരു ചായ… മാറിനിക്കെടാ ചെറുക്കാ അങ്ങോട്ട്…”നവിയെ തള്ളി മാറ്റി ലക്ഷ്മി അടുക്കളയിലേക്ക് പോയി. “എന്താണ് രാവിലെ തന്നെ നല്ല ദേഷ്യത്തിലാണല്ലോ ലക്ഷ്മി….”സ്നേഹ അങ്ങോട്ടേക്ക് വന്നുകൊണ്ട് നവിയോട് പറഞ്ഞു.

“പ്രിയങ്ക വന്നിട്ടുണ്ട് അതാണെന്ന് തോന്നുന്നു…..”നവി പറഞ്ഞു. പ്രിയങ്ക നേരെ സിദ്ധുവിന്റെ റൂമിലേക്കാണ് ചെന്നത്.സിദ്ധു ഷർട്ട്‌ അയൺ ചെയ്യുക ആയിരുന്നു. “മാറ് സിദ്ധു ഞാൻ ചെയ്യാം…”സിദ്ധുവിന്റെ അടുത്തേക്ക് ചെന്നുകൊണ്ട് പ്രിയങ്ക പറഞ്ഞു. “താൻ എപ്പോ വന്നു…”സിദ്ധു ചോദിച്ചു. “ഞാൻ ഇപ്പൊ വന്നേ ഉള്ളൂ… മാറ് ഞാൻ ചെയ്ത് തരാം…”പ്രിയങ്ക പറഞ്ഞു.

“വേണ്ടെടോ ദേ കഴിഞ്ഞു….” “ലക്ഷ്മി ഇതൊന്നും ചെയ്തു തരാറില്ലേ…” “ചെയ്തു തരാറുണ്ടല്ലോ….” “എന്നിട്ട് ആണോ സിദ്ധു ഇപ്പോ ഷർട്ട്‌ അയൺ ചെയ്തത്‌…” “അതിനിപ്പോ എന്താ…” “അല്ല ഭാര്യ ആകുമ്പോൾ ഭർത്താവിന്റെ കാര്യത്തിൽ അല്പം എങ്കിലും ശ്രെദ്ധ വേണ്ടേ…

ലക്ഷ്മി ഒന്നും ചെയ്തു തരാറിലല്ലേ….” “ഞാൻ ഒരു ഷർട്ട്‌ അയൺ ചെയ്തതിന് ആണോ താൻ ഇങ്ങനെ ഒക്കെ പറയുന്നത്…എന്റെ കൈയ്ക്കും കാലിനും ഒന്നും ഒരു കുഴപ്പവുമില്ല…. പിന്നെ അവൾ എന്തിനാ എല്ലാ കാര്യത്തിലും എന്നെ ഹെല്പ് ചെയ്യുന്നത്…” “അല്ല ദാമ്പത്യ ജീവിതം ആകുമ്പോൾ…”

“ദാമ്പത്യ ജീവിതത്തിൽ ഭാര്യക്കുള്ള അതെ റോൾ ഭർത്താവിനും ഉണ്ട്…. എന്റെ ഷർട്ട്‌ അയൺ ചെയ്തു തരാനും ഞാൻ പറയുന്ന ജോലിയും എല്ലാം ചെയ്യുന്ന ഒരു മെഷീൻ അല്ല എനിക്ക് വേണ്ടത്… നല്ല ഒരു പാർട്ണറെയാ… ആ കാര്യത്തിൽ ഞാൻ എന്തായാലും ലക്കിയാ…”അല്പം ഗൗരവത്തിൽ പറഞ്ഞിട്ട് സിദ്ധു ഡ്രെസ്സിങ് റൂമിലേക്ക് പോയി. അപ്പോഴേക്കും ലക്ഷ്മി കോഫിയുമായി അങ്ങോട്ടേക്ക് വന്നു.പ്രിയങ്ക റൂം മുഴുവനും ഒന്ന് കണ്ണോടിച്ചു. ചുമരിൽ ഉള്ള ഓരോ ഫോട്ടോയിലും ലക്ഷ്മിയും സിദ്ധുവും നിഹയും നിറഞ്ഞു നിന്നു.

അവരുടെ മുഖത്തെ ആ ചിരി കാൺകേ പ്രിയങ്കക്ക് ദേഷ്യം വർധിച്ചു. “പ്രിയങ്ക എന്താ രാവിലെ തന്നെ ഇങ്ങോട്ട് വന്നേ…”ഡ്രെസ്സിങ് റൂമിൽ നിന്ന് ഇറങ്ങിക്കൊണ്ട് സിദ്ധു ചോദിച്ചു. “ചുമ്മാ….” “വാ താഴേക്ക് പോകാം….”സിദ്ധു പറഞ്ഞു. പ്രിയങ്ക ആദ്യമേ റൂമിൽ നിന്ന് ഇറങ്ങി താഴേക്ക് പോയി.സിദ്ധുവും അവളുടെ പിറകെ ഇറങ്ങാനായി പോയതും ലക്ഷ്മി അവനെ പിടിച്ചു നിർത്തി വാതിൽ ലോക്ക് ചെയ്തു.

“എന്താ ഉദ്ദേശം…”കൈ രണ്ടും ഇടുപ്പിൽ കുത്തി ലക്ഷ്മി സിദ്ധുവിനോട് ചോദിച്ചു.

“ഇപ്പൊ അങ്ങനെ വലിയ ഉദ്ദേശം ഒന്നുമില്ല…വേണേൽ ഒരുമ്മ തരാം…”സിദ്ധു അവളെ അവനിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. “ഓ അതല്ല കിളവ… ആ പോയ സാധനത്തിന്റെ ഉദ്ദേശം എന്താണെന്ന്…”അവനിൽ നിന്ന് കുതറി മാറിക്കൊണ്ട് അവൾ പറഞ്ഞു.

“അവൾക്ക് പല ദുരുദ്ദേശവും ഉണ്ട്…”ചുണ്ട് തടവി കൊണ്ട് സിദ്ധു പറഞ്ഞു. ലക്ഷ്മി സിദ്ധുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി. “അവൾ എന്നെ ചെറുതായിട്ട് ഒന്ന് പീഡിപ്പിക്കാൻ നോക്കിയെടി…”നിഷ്കളങ്ക ഭാവത്തിൽ സിദ്ധു പറഞ്ഞു. “ദേ മര്യാദക്ക് അതിനെ വേഗം പറഞ്ഞു വിട്ടോ… എനിക്ക് ദേഷ്യം വന്നാൽ ഉണ്ടല്ലോ…”ലക്ഷ്മി അതും പറഞ്ഞു റൂമിൽ നിന്നും പോയി. “ഭദ്രകാളി ആകുന്നതിനും മുൻപ് അവളെ പറഞ്ഞു വിടണം…”സിദ്ധു നിന്ന് പിറുപിറുത്തു.

“ഇതാരാ…”നവിയോട് സംസാരിച്ചു നിൽക്കുന്ന സ്നേഹയെ കണ്ട് പ്രിയങ്ക ചോദിച്ചു.

“അത് സ്നേഹ… സിദ്ധുന്റെ പിഎ ആണ്…”ലക്ഷ്മി പരിചയപ്പെടുത്തി കൊടുത്തു. “ഹലോ…”സ്നേഹ പ്രിയങ്കക്ക് നേരെ കൈ നീട്ടി. സ്നേഹയെ ഒന്ന് അമർത്തി നോക്കികൊണ്ട് പ്രിയങ്ക കൈ ചേർത്തു.

സ്നേഹക്ക് അത് വളരെ അരോചകമായി തോന്നി.

സ്നേഹ ലക്ഷ്മിയെ നോക്കിയപ്പോൾ ലക്ഷ്മി കണ്ണടച്ച് കാണിച്ചു. “സ്നേഹ കഴിച്ചോ…”സ്റ്റെപ് ഇറങ്ങിക്കൊണ്ട് സിദ്ധു ചോദിച്ചു. സ്നേഹ അതിന് തലയാട്ടി. “ഞാൻ കഴിച്ചിട്ട് വേഗം വരാം…”സിദ്ധു പറഞ്ഞു. “സ്നേഹ നേരെ ഓഫീസിൽ പോയാലും പോരെ…അതോ സിദ്ധുവിന്റെ കൂടെ ആണോ ദിവസവും പോകുന്നത്…”പ്രിയങ്ക സ്നേഹയോട് ചോദിച്ചു. ഇത്തവണ സിദ്ധുവിന് നന്നായി ദേഷ്യം വന്നു.

“That’s none of your business….”സിദ്ധു ഗൗരവത്തിൽ പറഞ്ഞു.

“പ്രിയങ്ക ഇറങ്ങുവല്ലേ…”ഓഫീസിലേക്ക് പോകാനായി ഇറങ്ങാൻ നേരത്ത് സിദ്ധു പ്രിയങ്കയോട് ചോദിച്ചു.പ്രിയങ്ക തലയാട്ടി. “സ്നേഹ ചെന്നു കാറിൽ കേറ്…”സ്നേഹയോടായി പറഞ്ഞിട്ട് സിദ്ധു വേഗം അകത്തേക്ക് കയറി പോയി. അവൻ തിരക്കിട്ട് അകത്തേക്ക് പോകുന്നത് കണ്ട് പ്രിയങ്ക അവനു പിന്നാലെ ചെന്നു. കഴിച്ചു കഴിഞ്ഞ പ്ലേറ്റ് എല്ലാം എടുക്കുവായിരുന്നു ലക്ഷ്മി. സിദ്ധു പിറകിലൂടെ ചെന്നു അവളെ കെട്ടിപിടിച്ചു കഴുത്തിൽ ഉമ്മ വെച്ചു.

അവിടെ ഇരുന്നു നിഹയും കളിക്കുന്നുണ്ടായിരുന്നു.

അവൻ നിഹക്കും ഒരു ഉമ്മ കൊടുത്തിട്ട് പുറത്തേക്ക് പോയി.ഇതെല്ലാം കണ്ട് പ്രിയങ്ക പല്ല് ഞെരിച്ചു.

“അപ്പൊ ശെരി പ്രിയങ്ക… ഇറങ്ങട്ടെ…”പ്രിയങ്കയോട് യാത്ര പറഞ്ഞു സിദ്ധു കാറിന്റെ അടുത്തേക്ക് നടന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ അവളുടെ അടുത്തേക്ക് തിരിച്ചു വന്നു. “പ്രിയങ്ക… ലക്ഷ്മി ആകാൻ നോക്കണ്ട…

നടക്കത്തില്ല…പോട്ടെ…”പ്രിയങ്കയുടെ അടുത്തേക്ക് വന്നു ചെറിയൊരു പരിഹാസത്തോടെയും ഗൗരവത്തോടെയും സിദ്ധു പറഞ്ഞു. പ്രിയങ്കക്ക് അത് കേട്ട് നന്നായി ദേഷ്യം വന്നു. “പ്രിയങ്കക്ക് ഒരു വല്ലാത്ത സ്വഭാവം ആണല്ലേ…”ഓഫീസിലേക്ക് പോകുന്ന വഴിയിൽ കാറിൽ വെച്ച് സ്നേഹ സിദ്ധുവിനോട്‌ ചോദിച്ചു. “അതെ…അവളുടെ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചേനെ ഞാൻ ഇന്ന്…”സിദ്ധു ദേഷ്യത്തിൽ പറഞ്ഞു.

“അതെന്താ… എന്ത് പറ്റി…” “അവൾ വാ തുറന്നാൽ ലെച്ചുവിനെ പറ്റി കുറ്റം പറയാൻ തുടങ്ങും… I hate it…”സിദ്ധു അവന്റെ അമർഷം അക്‌സെലിറേറ്ററിൽ തീർത്തു. “അത്രക്ക് ഇഷ്ടമാണോ…”സ്നേഹ ചോദിച്ചു. “I hate her…”സിദ്ധു ദേഷ്യത്തിൽ പറഞ്ഞു. “ഞാൻ ലക്ഷ്മിയുടെ കാര്യവാ പറഞ്ഞെ…” ലക്ഷ്മിയുടെ പേര് കേട്ടപ്പോൾ സിദ്ധുവിന്റെ മുഖത്ത് അതുവരെ ഉണ്ടായിരുന്ന ഗൗരവം മാറി ചുണ്ടിൽ ഒരു കുസൃതി നിറഞ്ഞ ചിരി സ്ഥാനം പിടിച്ചു. “ഞാൻ ചോദിച്ചതിന് ഒന്നും പറഞ്ഞില്ല….” മറുപടിയായി അവൻ ഒന്ന് ചിരിച്ചു.അതിൽ തന്നെ ഉണ്ടായിരുന്നു അവൾക്കുള്ള ഉത്തരം.

സ്നേഹയുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു.

സിദ്ധാർഥിന്റെ വീടിന്റെ ഗേറ്റ് കടന്ന് മുരുകേശൻ ചെന്നു.ഗാർഡൻ ഏരിയയിൽ ഉണ്ടായിരുന്ന ബെഞ്ചിൽ നിഹയുമായി ഇരിക്കുവായിരുന്നു ശ്രീജയും മാധവനും. മുരുകേശനെ കണ്ടതും മാധവൻ നിഹയെ വാരി എടുത്തു. ശ്രീജയുടെ കണ്ണുകളിലും അയാളെ കണ്ടപ്പോൾ ഭയം ഉടലെടുത്തു. മാധവൻ നിഹയെ എടുത്തു ശ്രീജയുടെ കയ്യിലേക്ക് കൊടുത്തു. ശ്രീജ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് പോയി.

“എന്തിനാ വന്നതെന്ന് പറയണ്ടല്ലോ…. കുഞ്ഞിനെ ഞാൻ കൊണ്ട് പോകുവാ…”മുരുകേശൻ മാധവനോടായി പറഞ്ഞു. “മുരുകേശാ…ലക്ഷ്മി…

അവൾക്ക് ഒന്നും അറിയില്ല… അവൾ ഇപ്പോഴും നിഹ അവളുടെ സ്വന്തം കുഞ്ഞാണെന്ന കരുതിയിരിക്കുന്നത്…”മാധവൻ പറഞ്ഞു. “എനിക്ക് അതൊന്നും അറിയണ്ട…എനിക്ക് കുഞ്ഞിനെ വേണം… ഞാൻ കുഞ്ഞിനേയും കൊണ്ടേ പോകു…”മുരുകേശൻ തറപ്പിച്ചു പറഞ്ഞു.

“മുരുകേശ പ്ലീസ്… എത്ര പണം വേണമെങ്കിലും ഞാൻ തരാം…”മാധവൻ അയാളോട് കേണു പറഞ്ഞു.

“എനിക്ക് നിങ്ങളുടെ പണം ഒന്നും വേണ്ട… എനിക്ക് കുഞ്ഞിനെ മതി…”മുരുകേശൻ അതും പറഞ്ഞു വീടിനടുത്തേക്ക് നടന്നു.

“മുരുകേശാ… ദയവുചെയ്ത് ഞാൻ പറയുന്നതൊന്നു കേൾക്ക്…”മാധവൻ അയാളെ തടയാനായി ശ്രെമിച്ചു. പക്ഷെ മുരുകേശൻ ഒന്നും കേൾക്കാൻ കൂട്ടാക്കിയില്ല. “മുരുകേശാ… സിദ്ധു വരുന്നത് വരെ ഒന്ന് ക്ഷെമിക്ക്… നമുക്ക് എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കാം…”മാധവൻ പറഞ്ഞു. മുരുകേശൻ സമ്മതിച്ചു. അൽപ്പ സമയത്തിനകം തന്നെ സിദ്ധു എത്തി.

സാറേ… കുഞ്ഞിനെ ഞാൻ കൊണ്ട് പോകുവാ…

എനിക്ക് ഇനി നിങ്ങളുടെ പൈസ ഒന്നും വേണ്ട…”കാറിൽ നിന്ന് ഇറങ്ങി മുരുകേശന്റെ അടുത്തേക്ക് ചെന്ന സിദ്ധുവിനോടായി അയാൾ പറഞ്ഞു. സിദ്ധു അയാളെ നിസ്സഹായനായി നോക്കി.അത് കണ്ട് മുരുകേശനു കുറ്റബോധം തോന്നിയെങ്കിലും അയാൾ അത് വിധഗ്ധമായി ഒളിപ്പിച്ചു. “ലെച്ചു എവിടെ അച്ഛാ…”അരികിൽ നിൽക്കുന്ന മാധവനോടായി സിദ്ധു ചോദിച്ചു.

“അകത്തുണ്ട്…”മാധവൻ പറഞ്ഞു. മുരുകേശനെ ഒന്ന് നോക്കിയ ശേഷം സിദ്ധു വീടിനുള്ളിലേക്ക് ചെന്നു.ഹാളിൽ നിഹയെയും കെട്ടിപിടിച്ചു ഇരിക്കുവായിരുന്നു ശ്രീജ. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്.

സിദ്ധു ശ്രീജയുടെ അടുത്ത് ചെന്നിരുന്നു. “ചിദ്ധു… അച്ഛമ്മ കരയുവാ…”ശ്രീജയുടെ മടിയിൽ ഇരുന്നു നിഹ പറഞ്ഞു. സിദ്ധുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങി.അവൻ നിഹയെ വാരി എടുത്തു ഒരുപാട് ഉമ്മകൾ കൊടുത്തു. “സിദ്ധു…അയാൾ എന്ത് പറഞ്ഞു…”വിതുമ്പിക്കൊണ്ട് ശ്രീജ ചോദിച്ചു.

സിദ്ധു ഇല്ലെന്നു തലയാട്ടി. ശ്രീജ പൊട്ടികരഞ്ഞു കൊണ്ട് നിഹയെ വാരി എടുത്തു ചുംബിച്ചു.

“സിദ്ധു… ലെച്ചു…”ശ്രീജ സിദ്ധുവിനോട് ചോദിച്ചു.

സിദ്ധു കണ്ണുകൾ തുടച്ചിട്ട് മുറിയിലേക്ക് ചെന്നു.

“ഇതൊന്നും ഇവിടെ കൊണ്ട് ഇടരുതെന്നു പറഞ്ഞാൽ കേൾക്കില്ല…”നിഹയുടെ കളിപ്പാട്ടങ്ങൾ എല്ലാം തറയിൽ നിന്ന് പെറുക്കി കൊണ്ട് ലക്ഷ്മി പറഞ്ഞു.

“സിദ്ധു… നീ എന്താ ഇവിടെ… വല്ല ഫയലും മറന്നു വെച്ചോ… ഇതൊക്കെ നോക്കി എടുത്തു കൊണ്ട് പോകണ്ടേ…”ലക്ഷ്മി കബോർഡിലേക്ക് തുണികൾ എടുത്തു വെച്ചുകൊണ്ട് അവനോട് പറഞ്ഞു. സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു അവളെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു.

“സിദ്ധു… എന്ത് പറ്റി…”സിദ്ധുവിന്റെ മുഖം കൈകളിൽ എടുത്തു ലക്ഷ്മി ചോദിച്ചു.

“ലെച്ചു… ഇവിടെ വാ…”സിദ്ധു അവളെ പിടിച്ചു സോഫയിൽ ഇരുത്തിയിട്ട് അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു. “ഞാൻ പറയാൻ പോകുന്ന കാര്യം നീ ശ്രെദ്ധിച്ചു കേൾക്കണം…”ലക്ഷ്മിയുടെ കൈകളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് സിദ്ധു പറഞ്ഞു. ലക്ഷ്മി അവനെ സംശയത്തോടെ നോക്കി.

“ലെച്ചു… നിഹ… നിഹ നമ്മുടെ കുഞ്ഞല്ല…”പറയുമ്പോൾ വാക്കുകൾ ഇടറിയിരുന്നു.

ലക്ഷ്മിയുടെ മുഖം ചുളിഞ്ഞു. “സിദ്ധു… വെറുതെ തമാശക്ക് ആണെങ്കിലും ഇങ്ങനെ ഒന്നും പറയരുത്… എനിക്ക് അത് സഹിക്കില്ല…”ലക്ഷ്മി അതും പറഞ്ഞു എഴുന്നേറ്റു. സിദ്ധു അവളെ പിടിച്ചിരുത്തി. “ലെച്ചു ഞാൻ പറയുന്നത് സത്യമാ…നിഹ… നിഹ നമ്മുടെ മകളല്ല…

നമ്മുടെ കുഞ്ഞ് മരിച്ചു പോയി…”സിദ്ധു അലറി.

ലക്ഷ്മി അവന്റെ കവിളിൽ ആഞ്ഞടിച്ചു. “സിദ്ധു വെറുതെ കളിക്കരുത്…നിഹയെ പുറത്തെടുത്തപ്പോൾ ഉള്ള അവളുടെ കരച്ചിൽ എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്…”ലക്ഷ്മി കരഞ്ഞുകൊണ്ട് പറഞ്ഞു. “ഇല്ല ലെച്ചു… നീ ഞാൻ പറയുന്നത് കേൾക്ക്…”സിദ്ധു ലക്ഷ്മിക്ക് എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു.

നിറഞ്ഞ കണ്ണുകളുമായി മരവിച്ചു ഇരിക്കുവായിരുന്നു ലക്ഷ്മി.

“ലെച്ചു…. മുരുകേശനു നമ്മൾ നിഹയെ കൊടുത്തേ പറ്റു…അവൾ നമ്മളുടെ മകളല്ല…”സിദ്ധു ലക്ഷ്മിയോടായി പറഞ്ഞു. ലക്ഷ്മി അവന്റെ കവിളിൽ വീണ്ടും അടിച്ചു. “ഇനി ഒരിക്കൽ കൂടി അവൾ നമ്മുടെ മകൾ അല്ലെന്ന് പറഞ്ഞാലാ…നിഹ നമ്മുടെ കുഞ്ഞാ സിദ്ധു…സിദ്ധു എനിക്ക് നല്ല ഓർമ ഉണ്ട്…. എന്റെ കുഞ്ഞ് മരിച്ചിട്ടില്ല… അവൾ.. നമ്മുടെ കുഞ്ഞാ സിദ്ധു…”ലക്ഷ്മി കരഞ്ഞുകൊണ്ട് പറഞ്ഞു.

“എന്റെ കുഞ്ഞിനെ ഞാൻ ആർക്കും കൊടുക്കില്ല….”ലക്ഷ്മി എഴുന്നേറ്റ് താഴേക്ക് ഓടി.സിദ്ധുവും അവൾക്കു പിന്നാലെ ചെന്നു. ലക്ഷ്മി ഓടി ചെന്നു ശ്രീജയുടെ കയ്യിൽ നിന്നും നിഹയെ കോരി എടുത്തു ഉമ്മ വെച്ചു. “ഇത് എന്റെ കുഞ്ഞാ…ഞാൻ നൊന്ത് പ്രസവിച്ചതാ ഇവളെ…”ഹാളിൽ നിൽക്കുന്ന മുരുകേശന്റെ അടുത്തേക്ക് ചെന്നു ലക്ഷ്മി അലറി.

“മോളേ….”മാധവൻ അവളുടെ അടുത്തേക്ക് ചെന്നു വിളിച്ചു. “അച്ഛാ പറ… ഇതെന്റെ കുഞ്ഞല്ലേ…

അമ്മ, നവി,…ഇയാളോട് പറ എന്റെ കുഞ്ഞാണെന്ന്…”ലക്ഷ്മി ഓരോരുത്തരോടായി മാറി മാറി പറഞ്ഞു. “അത് നിങ്ങളുടെ കുഞ്ഞല്ല ലക്ഷ്മി… അത് അയാളുടെ മകളാണ്…” ശബ്ദം കേട്ടിടത്തേക്ക് ലക്ഷ്മി നോക്കി. ഡോക്ടർ സംഗീത ആയിരുന്നു അത്. “ലക്ഷ്മി ഞാൻ പറയുന്നത് വിശ്വസിക്കണം…

അത് ലക്ഷ്മിയുടെ കുഞ്ഞല്ല…

ലക്ഷ്മിയുടെ കുഞ്ഞ് മരിച്ചു പോയി…”സംഗീത പറഞ്ഞു. “ലെച്ചു….അയാൾ നിഹയെ കൊണ്ട് പോകാനാ വന്നത്….”സിദ്ധു ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു പറഞ്ഞു. “അച്ചേ… ഞാ…

ഇനി നല്ല കുഞ്ഞായിക്കോളാം… പാപ്പം ഒക്കെ കയിച്ചോളാം…എന്നെ പിള്ളേരെ പിടുത്തക്കാർക്ക് കൊടുക്കല്ലേ…”ഒന്നും മനസിലായില്ലെങ്കിലും നിഹ കണ്ണ് നിറച്ചു ചുണ്ട് പിളർത്തി പറഞ്ഞു. സിദ്ധു അത് കേട്ട് നിഹയെ കെട്ടിപിടിച്ചു കുറെ ഉമ്മ കൊടുത്തു.അത് കണ്ട് നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു.

“സാറേ… ഞാൻ ആയിട്ട് അവരുടെ കയ്യിൽ നിന്ന് കുഞ്ഞിനെ മേടിക്കുന്നതിലും നല്ലത് നിങ്ങൾ തന്നെ മേടിച്ചു തരുന്നതാ…”നവിയോട് മുരുകേശൻ പറഞ്ഞു. നവി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചിട്ട് നിഹയെ കെട്ടിപിടിച്ചു കരയുന്ന സിദ്ധുവിന്റെയും ലക്ഷ്മിയുടെയും അടുത്തേക്ക് ചെന്നു.അവൻ സിദ്ധുവിന്റെ തോളിൽ പിടിച്ചു.

സിദ്ധു ലക്ഷ്മിയുടെ കയ്യിൽ നിന്നും നിഹയെ ബലമായി പിടിച്ചു വാങ്ങി. “മോളേ…”ലക്ഷ്മി സിദ്ധുവിന്റെ കയ്യിൽ നിന്നും നിഹയെ മേടിക്കാൻ ശ്രെമിച്ചെങ്കിലും നവി അവളെ പിടിച്ചു മാറ്റി.

“ഇന്നുവരെ ഒരു കുറവും ഇല്ലാതെയാ അവളെ ഞങ്ങൾ വളർത്തിയത്…കാശിനു എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ ഒന്ന് വിളിച്ചാൽ മതി…..ചെറിയ കുറുമ്പ് ഉണ്ടെന്നേ ഉള്ളൂ…തല്ലുവൊന്നും വേണ്ട…

അവൾ അനുസരിച്ചോളും… ഫുഡ്‌ കഴിക്കാൻ കുറച്ചു മടിയ…ഞങ്ങളുടെ ജീവന കയ്യിൽ തരുന്നേ…

പോന്നു പോലെ നോക്കണേ…..”അപ്പോഴേക്കും സിദ്ധുവിന്റെ ശബ്ദം ഇടറി. കണ്ടു നിന്ന മുരുകേശന്റെ കണ്ണുകളും അറിയാതെ ഈറനണിഞ്ഞു.സിദ്ധു നിഹയെ ഒന്നുകൂടെ ചേർത്ത് പിടിച്ചു ഉമ്മ കൊടുത്തു.

“നല്ല കുട്ടി ആയിരിക്കണേ…”അവൻ നിഹയോട് പറഞ്ഞു. സിദ്ധു മുരുകേശന്റെ കയ്യിലേക്ക് നിഹയെ കൊടുത്തു.നിഹ കയ്യും കാലുമെല്ലാം ഇട്ടടിച്ചു കരഞ്ഞു. മുരുകേശൻ നിഹയെയും കൊണ്ട് അവിടെ നിന്നും പോയി. നിഹയുടെ കരച്ചിൽ അവിടെ മുഴുവനും മുഴങ്ങി കേട്ടു. “നിഹ… മോളേ….

നിഹ…”ലക്ഷ്മി പിറകിൽ നിന്നും അലറി കരഞ്ഞു.

സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു ചേർത്ത് പിടിച്ചു.ഹൃദയം നുറുങ്ങുന്ന വേദനയോടെ മുരുകേശൻ നിഹയെയും കൊണ്ട് പോകുന്നത് അവർ നോക്കി നിന്നു.

തുടരും….

ലൈക്കും കമന്റും ഒക്കെ കുറവാണ്… കഥ ഇഷ്ടപ്പെടാത്തത് കൊണ്ടാണോ… ആദ്യമായി എഴുതിയ കഥ ആണ് അതിന്റെ കുറവ് ഒക്കെ കാണും ക്ഷെമിക്കുക…

പാർട്ട്‌ ഇഷ്ടമായാൽ ലൈക്ക് & കമന്റ്‌…

സ്റ്റിക്കർ വേണ്ടേ…♥️

രചന:സീതലക്ഷ്മി