പ്രണയാർദ്രം നോവലിൻ്റെ ഭാഗം 33 വായിക്കുക…..

രചന:സീതലക്ഷ്മി

നിഹ കാഴ്ച്ചയിൽ നിന്നു മറഞ്ഞതും ലക്ഷ്മി തളർന്നു സിദ്ധുവിന്റെ കൈകളിലേക്ക് വീണു.സിദ്ധു അവളെ കൊണ്ട് റൂമിൽ കിടത്തി. “സിദ്ധു….നിഹ നമ്മുടെ കുഞ്ഞാ… നമ്മുടെ കുഞ്ഞാ…സിദ്ധു….”ലക്ഷ്മി സിദ്ധുവിനോട്‌ പറഞ്ഞു കൊണ്ടേയിരുന്നു.

സിദ്ധു… നിഹ…സിദ്ധു എനിക്കിപ്പോഴും ഞാൻ അവളെ പ്രസവിച്ചതും എല്ലാം ഓർമ ഉണ്ട്….

സിദ്ധു… നമ്മുടെ കുഞ്ഞ് മരിച്ചിട്ടില്ല സിദ്ധു….”സിദ്ധുവിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു ലക്ഷ്മി അലറി കരഞ്ഞുകൊണ്ട് പറഞ്ഞു.

“ഡോക്ടർ…. ഡോക്ടറും കണ്ടതല്ലേ….ഇവരോടൊക്കെ പറ…. എന്റെ മോൾ അല്ലെ നിഹ… പറ ഡോക്ടർ”…

പറ….”സംഗീതയുടെ അടുത്തേക്ക് ചെന്നു ഇരുത്തോളുകളിലും പിടിച്ച് കുലുക്കി കൊണ്ട് ലക്ഷ്മി ചോദിച്ചു. സംഗീത താഴേക്ക് നോക്കി അല്ലെന്ന് തലയാട്ടി. “കള്ളം പറയുവാ നിങ്ങളൊക്കെ… എന്റെ കുഞ്ഞ്…. നിഹ എന്റെ മോളാ….അവളെ…

നിങ്ങൾ എല്ലാവരും കൂടെ…ആരാണെന്നോ എന്താണെന്നോ അറിയാത്ത ഒരാളുടെ കൂടെ…എല്ലാവരും കൂടെ എന്റെ കുഞ്ഞിനെ ഇറക്കിവിട്ടില്ലേ….”ലക്ഷ്‌മി അലറി അലറി കരഞ്ഞു. “ഞാനാ… ഞാനാ എല്ലാത്തിനും കാരണം… ഞാൻ ആദ്യമേ സിദ്ധുനോട് എല്ലാം പറഞ്ഞാൽ മതിയായിരുന്നു… ഞാനാ…

ഞാൻ…. ഞാൻ കാരണമാ എന്റെ കുഞ്ഞ്…”ലക്ഷ്മി ഓരോന്നും പറഞ്ഞു സ്വയം മുഖത്തിട്ട് അടിച്ചു കൊണ്ടിരുന്നു.

സിദ്ധു വന്നു അവളുടെ കൈയ്യിൽ പിടിച്ചു വെച്ചു.

“നീ ഒന്നും ചെയ്തില്ല…ലെച്ചു….”സിദ്ധു അവളുടെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു. “എന്തിനാ സിദ്ധു… എന്തിനാ നമ്മുടെ കുഞ്ഞിനെ പറഞ്ഞയച്ചത്…നിങ്ങൾ എല്ലാവരും കൂടെയ…

എല്ലാവരും കൂടെ എന്റെ കുഞ്ഞിനെ അയാളുടെ കൂടെ പറഞ്ഞു വിട്ടില്ലേ…. എനിക്ക് കാണണ്ട എനിക്ക് ആരെയും കാണണ്ട….എന്റെ കുഞ്ഞ് പറഞ്ഞതല്ലേ അവളെ അയാളുടെ കൂടെ വിടരുതെന്ന്….

കരഞ്ഞു പറഞ്ഞില്ലേ നിങ്ങളോടൊക്കെ… എന്നിട്ടും…പോ എന്റെ മുന്നിൽ നിന്ന് പോ…”ലക്ഷ്മി അലറി. എല്ലാവരെയും മുറിയിൽ നിന്നിറക്കി വിട്ട് ലക്ഷ്മി വാതിൽ ശക്തിയിൽ അടച്ചു.മുറിക്കകത്ത് നിന്ന് എന്തെല്ലാമോ എറിഞ്ഞുടക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്. സിദ്ധു അകത്തേക്ക് ചെല്ലാൻ പോയതും മാധവൻ തടഞ്ഞു.

വിഷമം എല്ലാം അവൾ തീർക്കട്ടെ…

ശല്യപ്പെടുത്തണ്ട…. എല്ലാവരും താഴേക്ക് പോയി.

സിദ്ധു മുറിക്ക് പുറത്ത് വാതിലിൽ ചാരി കണ്ണുകൾ അടച്ചു ഇരുന്നു. “ലെച്ചു… ലെച്ചു…ഈ പെണ്ണിത് എവിടെ പോയിരിക്കുവാ…”ഓഫീസിൽ നിന്ന് വന്നു കോട്ട് ഊരി കട്ടിലിൽ ഇട്ടുകൊണ്ട് സിദ്ധു വിളിച്ചു.

ഡ്രസ്സ്‌ എടുക്കാനായി കബോർഡ് തുറക്കാനായി പോയപ്പോൾ കബോർടിന്റെ ഡോറിൽ ഒരു പേപ്പറിൽ എന്തോ എഴുതി ഒട്ടിച്ചു വെച്ചേക്കുന്നു.അവൻ അതെടുത്തു വായിച്ചു നോക്കി.

“Hola dadda… Can’t wait to see you & momma…It’s only about 9 months…Let’s meet soon…Get ready to change my diapers… Love you dadda, Baby in the womb 👣” സിദ്ധുവിന്റെ കണ്ണുകൾ ഈറനണിഞ്ഞു. അവൻ ലക്ഷ്മിയെ വിളിക്കാനായി ഒരുങ്ങിയതും പിറകിലായി ലക്ഷ്മി നിൽപുണ്ടായിരുന്നു. “Congratulations daddy to be…”ലക്ഷ്മി അവന്റെ നേരെ കൈകൾ നീട്ടികൊണ്ട് പറഞ്ഞു. സിദ്ധു ഓടിച്ചെന്ന് അവളെ കെട്ടിപിടിച്ചു മുഖം മുഴുവനും ചുംബിച്ചു.എന്നിട്ട് മുട്ടുകുത്തി ഇരുന്ന് സാരിതലപ്പ് മാറ്റി വയർ മുഴുവനും ചുംബിച്ചു. “അച്ചേടെ നിഹ മോള് വേഗം വരണേ…”അവൻ വയറിലേക്ക് മുഖം പൂഴ്ത്തി പറഞ്ഞു. “നിഹ മോളോ…”ലക്ഷ്മി ചോദിച്ചു.

“അതെ നിഹ… നിഹാരിക സിദ്ധാർഥ്….” സിദ്ധു പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു.റൂമിൽ നിന്ന് അനക്കം ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവൻ പതിയെ വാതിൽ തുറന്നു അകത്തു കയറി. റൂമിൽ ഉണ്ടായിരുന്ന എല്ലാം താഴെ വീണു പൊട്ടിച്ചിതറിയിട്ടുണ്ട്.താഴെ കിടന്ന നിഹയുടെ കളിപ്പാട്ടം അവൻ എടുത്തു ഒന്ന് നോക്കി. റൂം മുഴുവനും ഒന്ന് കണ്ണോടിച്ചപ്പോൾ ഒരു മൂലയിലായി ലക്ഷ്മി ചുരുണ്ടുകൂടി ഇരിക്കുന്നത് കണ്ടു. കയ്യിൽ നിഹയുടെ ഒരു പാവയും ഉണ്ട്. കരഞ്ഞു കരഞ്ഞു കണ്ണുകൾ വീർത്തിരിപ്പുണ്ട്.അവൻ അവളുടെ അടുത്ത് ചെന്നിരുന്നു.അവൾ ഒന്നും മിണ്ടാതെ അവന്റെ തോളിലേക്ക് തല ചായ്ച്ചു.

“അയാൾ നിഹയെ എങ്ങോട്ടായിരിക്കും കൊണ്ട് പോയിട്ടുണ്ടാകുക…”അടഞ്ഞ ശബ്ദത്തിൽ ലക്ഷ്മി ചോദിച്ചു. സിദ്ധുവിന് ഉത്തരം ഇല്ലായിരുന്നു. “മോള് വല്ലതും കഴിച്ചു കാണുമോ സിദ്ധു….”അവന്റെ തോളിൽ ചാഞ്ഞിരുന്നു കൊണ്ട് തന്നെ അവൾ ചോദിച്ചു. “നമ്മളെ കാണാതെ പാവം…

കരയുവായിരിക്കും അല്ലെ… അയാൾ നിഹയെ നന്നായി നോക്കുമോ സിദ്ധു…”അപ്പോഴേക്കും അതൊരു പൊട്ടികരച്ചിലായി മാറിയിരുന്നു.സിദ്ധു ലക്ഷ്മിയെ ചേർത്തു പിടിച്ചു കരഞ്ഞു. “അവൾ ആദ്യമായ് അമ്മ എന്നും അച്ഛാ എന്നും നമ്മളെ അല്ലെ സിദ്ധു വിളിച്ചേ…അവൾക്ക് ഒന്ന് മുറിവ് പറ്റിയാൽ അല്ലെങ്കിൽ ഒന്ന് കരഞ്ഞാൽ നമ്മളുടെ കണ്ണുകളും നിറയാറില്ലായിരുന്നോ… ആ നമ്മൾ ആണോ സിദ്ധു ഇന്നവളെ അയാളുടെ കൂടെ പറഞ്ഞയച്ചത്..അവൾക്ക് നമ്മളോട് ദേഷ്യം കാണും അല്ലെ സിദ്ധു….”സിദ്ധുവിന്റെ നെഞ്ചിൽ കിടന്നു കരഞ്ഞുകൊണ്ട് ലക്ഷ്മി ചോദിച്ചു. സിദ്ധുവിന്റെ മനസ്സിലേക്ക് കരയുമ്പോൾ കൈ രണ്ടും നീട്ടിപിടിച്ചു അച്ഛാ എന്ന് വിളിച്ചു കരയുന്ന നിഹയുടെ മുഖം ഓർമ വന്നു.

“അച്ചേടെ കുഞ്ഞ് കരയണ്ടാട്ടോ… ചെറിയ മുറിവല്ലേ… ഒന്നുമില്ല… പേടിക്കണ്ടെടാ കണ്ണാ…”നനവ് പടർന്ന കണ്ണുകളോടെ സിദ്ധു നിഹയോട് പറഞ്ഞു. നിഹക്ക് ഒരു മുറിവ് പറ്റുമ്പോൾ ഓടിച്ചെന്ന് താൻ വാരിപുണരുന്ന ചിത്രം സിദ്ധുവിന്റെ മനസ്സിലേക്ക് ഓടി എത്തി. സിദ്ധു ലക്ഷ്മിയെ അടർത്തി മാറ്റി പുറത്തേക്ക് പോയി. ഹാളിൽ ശ്രീജയും മാധവനും നവിയും ഗൗതമും എല്ലാവരും ഇരിപ്പുണ്ടായിരുന്നു.

അവൻ കാറിന്റെ കീയും എടുത്തു പുറത്തേക്ക് പോയി.ആരും അവനെ തടയാൻ നിന്നില്ല.

“എടൊ താൻ എന്തിനാടോ കുഞ്ഞിനേയും കൊണ്ട് ഇങ്ങോട്ട് വന്നത്…”സിറ്റ്ഔട്ടിൽ നിന്ന് അകത്തേക്ക് നോക്കി വെപ്രാളത്തോടെ പ്രിയങ്ക മുരുകേശനോട് ചോദിച്ചു. “പിന്നെ ഞാൻ എങ്ങോട്ടാ പോകേണ്ടത്….നിങ്ങൾ പറഞ്ഞിട്ടല്ലേ ഞാൻ ഇതൊക്കെ ചെയ്തത്‌…”മുരുകേശൻ പറഞ്ഞു.

എന്നും പറഞ്ഞ്… കൊച്ചിനെയും കൊണ്ട് ഇങ്ങോട്ടാണോ വരുന്നത്… ഇയാൾ പോകാൻ നോക്ക്…

ചെല്ല്…”പതിഞ്ഞ ശബ്ദത്തിൽ പ്രിയങ്ക പറഞ്ഞു. “അപ്പൊ കുഞ്ഞിനെ എന്ത് ചെയ്യും…”മുരുകേശൻ ചോദിച്ചു. “അതിനെ താൻ കൊല്ലുവോ വളർത്തുവോ എന്തെങ്കിലും ചെയ്യ്…

തന്റെ മോൾടെ ഓപ്പറേഷന് വേണ്ട കാര്യങ്ങൾ ഒക്കെ ഞാൻ ചെയ്തോളാം… താൻ ഇപ്പൊ ഒന്ന് പോ…”അകത്തേക്ക് നോക്കി പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് കരഞ്ഞു തളർന്നു തോളിൽ കിടന്നുറങ്ങുന്ന നിഹയെ ചേർത്ത് പിടിച്ചുകൊണ്ടു അയാൾ അവിടെ നിന്നും പോയി.

അയാൾ പോയ ആശ്വാസത്തിൽ പ്രിയങ്ക അകത്തേക്ക് ചെന്നു. അകത്തു വേദ് ഇരിപ്പുണ്ടായിരുന്നു.

“ആരാടി അത്… നിന്റെ പുതിയ ആളാണോ…”കത്തി എരിയുന്ന സിഗറേറ്റ് ചുണ്ടോട് ചേർത്ത് വേദ് അവളോട് ചോദിച്ചു.

“മര്യാദക്ക് സംസാരിക്കണം…”പ്രിയങ്ക അവനോട് പറഞ്ഞു. “എന്നെ മര്യാദ പഠിപ്പിക്കാൻ നീ ആരാടി എന്റെ ഭാര്യയോ…ഞാൻ ഇവിടെ പൈസ കൊടുത്തു നിർത്തിയിരിക്കുന്ന എന്റെ വേലക്കാരിയാ നീ…

എന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി ഞാൻ വെച്ചിരിക്കുന്ന ഒരു യന്ത്രം… അത്രയേ നിന്നെ ഞാൻ കൂട്ടിയിട്ടുള്ളു…”അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് വേദ് പറഞ്ഞു. “നീ വെല്യ പതിവ്രത ഒന്നും ചമയണ്ട… ഇതുവരെ ഏതവന്റെ ഒക്കെ കൂടെ കിടന്നിട്ടുണ്ടെടി നീ…..

“വേദ് അത്രയും പറഞ്ഞുകൊണ്ട് മുകളിലേക്ക് പോയി.പ്രിയങ്കയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് സംഗീത വാതിൽ തുറന്നു. സിദ്ധു ആയിരുന്നു അത്.സിദ്ധുവിനെ കണ്ടതും സംഗീതയുടെ മനസ്സ് നീറി. “മുരുകേശൻ എവിടെയാ താമസിക്കുന്നത് എന്നറിയുവോ…”സിദ്ധു പ്രതീക്ഷയോടെ ചോദിച്ചു.

“ഇല്ല…”സംഗീത പറഞ്ഞു. “അയാളുടെ നമ്പർ എന്തെങ്കിലും…”സിദ്ധു വീണ്ടും ചോദിച്ചു. സംഗീത ഇല്ലെന്ന് തലയാട്ടി. ഒരു വിഷാദം നിറഞ്ഞ ചിരി സംഗീതക്ക് നൽകി സിദ്ധു അവിടെ നിന്നും പോയി.

ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവൻ പൊട്ടിക്കരയുന്നുണ്ടായിരുന്നു.അപ്പോഴാണ് സിദ്ധുവിന് ഒരു ഫോൺ കാൾ വന്നത്. അന്ന് വിളിച്ച അതെ നമ്പറിൽ നിന്ന് തന്നെ. അവൻ വർധിച്ച കോപത്തോടെ ഫോൺ എടുത്തു. “നിഹ പോയി അല്ലെ സിദ്ധു…”അതും പറഞ്ഞയാൾ ചിരിച്ചു.

“പാവം ലക്ഷ്മി… ഇപ്പൊ ഒത്തിരി വിഷമിക്കുന്നുണ്ടാകും അല്ലെ…” “നിനക്ക് എന്താ വേദ് വേണ്ടത്…”സിദ്ധു ദേഷ്യത്തിൽ ചോദിച്ചു.

അപ്പോൾ തന്നെ ഫോൺ കട്ട്‌ ആവുകയും ചെയ്തു.

സിദ്ധു തിരിച്ചു വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു. “അപ്പൊ അങ്ങനെ ഒക്കെയാണ് കാര്യങ്ങൾ…He thinks that Ved is the impostor….”പ്രിയങ്ക പൊട്ടിച്ചിരിച്ചു.

“Ved Prakash Sharma…. ഇറങ്ങി വാടാ…”വേദിന്റെ വീടിനു മുറ്റത്ത് കാർ നിർത്തി സിദ്ധു വിളിച്ചു കൂവി. അവൻ നന്നായി മദ്യപിച്ചിരുന്നു. ശബ്ദം കേട്ട് പ്രിയങ്ക ബാൽക്കണിയിൽ നിന്ന് താഴേക്കു നോക്കി.സിദ്ധുവിനെ കണ്ടതും പ്രിയങ്ക മറഞ്ഞിരുന്നു.വേദ് പുറത്തേക്കിറങ്ങി അവന്റെ അടുത്തേക്ക് ചെന്നു. “ലക്ഷ്മിക്ക് വേണ്ടി ആണോടാ നീ ഞങ്ങളോട് ഇങ്ങനെ ഒക്കെ ചെയ്യുന്നത്…”സിദ്ധു വേദിന്റെ ഷർട്ടിൽ പിടിച്ച് വലിച്ചുകൊണ്ട് ചോദിച്ചു.

“നീ എന്താ ഈ പറയുന്നത്… എനിക്കൊന്നും മനസ്സിലാവുന്നില്ല…”വേദ് പറഞ്ഞു. “ഇനി നീ എന്താ ചെയ്യാൻ പോകുന്നത്… എന്നെ കൊല്ലുവോ…

എന്നിട്ട് അവളെയും കൊണ്ട് പോകുവോ…”സിദ്ധു കരഞ്ഞുകൊണ്ട് ചോദിച്ചു. “എന്ന് മുതലാടാ നീ ഇത്ര ദുഷ്ടനായത്…”സിദ്ധു ചോദിച്ചു. സിദ്ധു അവനെ ഒന്ന് നോക്കിയിട്ട് ആടി കുഴയുന്ന കാലുകളുമായി കാറിൽ കയറി പോയി.സിദ്ധു ചോദിച്ച അവസാനത്തെ കാര്യം അവന്റെ മനസ്സ് അവനോട് തന്നെ ആവർത്തിച്ചു ചോദിച്ചു കൊണ്ടിരുന്നു.

“ദേവ്… നമുക്കൊന്ന് ലെച്ചുവിനെ ഒന്ന് കാണാൻ പോയാലോ… അവൾ ആകെ തകർന്നിരിക്കുവല്ലേ…”ദേവിന്റെ അടുത്ത് വന്നിരുന്നുകൊണ്ട് ദീപ്തി ചോദിച്ചു. “അവൾ സത്യം അംഗീകരിക്കുന്നത് വരെ നമ്മൾ ആരും അവളെ ശല്യം ചെയ്യാതെ ഇരിക്കുന്നതാ നല്ലത്…”ദേവ് പറഞ്ഞു.

“സിദ്ധു എന്തിനാ നേരത്തെ വിളിച്ചത്…”

“ആ നമ്പറിൽ നിന്ന് വീണ്ടും അവനു കാൾ വന്നു.പക്ഷെ ഇപ്രാവശ്യം അയാൾ നിഹയുടെ കാര്യം പറഞ്ഞു.വേദ് ആണ് ആ കാൾ ചെയ്യുന്നത് എന്ന് നമ്മൾ കണ്ടുപിടിച്ചല്ലോ. വേദിന് ഇതിൽ എന്തോ പങ്കുണ്ട്…” “ശെരിക്കും ഈ വേദ് ആരാ…അയാൾ എന്തിനാ ലെച്ചുവിന്റെ പിന്നാലെ നടക്കുന്നത്…”ദീപ്തി ചോദിച്ചു. “ശർമ എന്റെർപ്രൈസ്സിന്റെ ഫൗണ്ടർ പ്രകാശ് ശർമ്മയുടെ മകൻ ആണ് വേദ്.സിദ്ധു പറഞ്ഞതൊക്കെ വെച്ച് അത്ര മോശം ഇമേജ് ഒന്നുമല്ല അയാൾക്ക് മറ്റുള്ളവർക്ക് മുന്നിൽ ഉള്ളത്.. ഒരുപാട് ചാരിറ്റീസ് ഒക്കെ ചെയ്യുന്നുണ്ട്. എല്ലാവർക്കും അയാളെ കുറിച്ച് നല്ല അഭിപ്രായമാണ്.ചിലപ്പോൾ അയാൾ ഒരു ആട്ടിൻ തോലിട്ട ചെന്നായ ആകാം. ലെച്ചു അയാളെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്ന് പറയുന്നു പിന്നെ എങ്ങനെയാണ് വേദിന് അവളെ പരിചയം.” “പുറത്ത് എവിടെ എങ്കിലും വെച്ച് അവളെ കണ്ടതാകാം…

സാധാരണ എല്ലാ പെണ്ണുങ്ങളോടും തോന്നുന്ന ഒരു കൗതുകം അയാൾക്കും അവളോട് തോന്നിക്കാണാം…”ദീപ്തി പറഞ്ഞു. “ശെരിക്കും അയാൾ ആരാ…”ദേവ് ആലോചിച്ചു.

തുടരും…

ഇന്നലത്തെ പാർട്ട്‌ എല്ലാവർക്കും സങ്കടമായി എന്ന് പറഞ്ഞു.അതുകൊണ്ട് കഥ ഇനി വായിക്കില്ല എന്ന് പറഞ്ഞവരൊക്കെ ഉണ്ട്.നിങ്ങൾക്ക് വിഷമം ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നൊക്കെ എനിക്ക് മനസ്സിലായി. പാർട്ട്‌ എഴുതാൻ നേരത്ത് എനിക്കും നല്ല വിഷമം ഉണ്ടായിരുന്നു. പിന്നെ “ഈ നേരവും കടന്ന് പോകും” എന്നല്ലേ. ലൈഫ് ആകുമ്പോൾ സന്തോഷവും സങ്കടവും എല്ലാം വേണമല്ലോ. ഇപ്പൊ ലക്ഷ്മിക്കും സിദ്ധുവിനും സങ്കടമാണ് നാളെ ഇതെല്ലാം മാറി അവരും സന്തോഷിക്കും. കഥയെ കഥ ആയി കാണുക….

അപ്പൊ എല്ലാവരും ലൈക്ക് ചെയ്തു അഭിപ്രായങ്ങൾ അറിയിക്കുക. അതെ സ്റ്റിക്കർ ഇടരുത് എന്ന് പറഞ്ഞിട്ട് സ്റ്റിക്കർ ഇടുന്നത് കുറച്ചു കഷ്ടവാണേ…എന്ന പിന്നെ ഞാൻ അങ്ങോട്ട് 😌

രചന:സീതലക്ഷ്മി