ഒരു വെറൈറ്റി പെർഫോമൻസിലൂടെ ഗോൾഡൻ ക്രൗൺ സ്വന്തമാക്കി വൈഗ ലക്ഷ്മി

കുഞ്ഞ് ഗായക പ്രതിഭകളുടെ മനോഹര ആലാപനം കൊണ്ട് ശ്രദ്ധേയമായ മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ 2 ൽ ഒരു വ്യത്യസ്ത പ്രകടനത്തിലൂടെ ഏവരെയും വിസ്മയിച്ചിരിക്കുകയാണ് കൊച്ചു മിടുക്കി വൈഗ ലക്ഷ്മി. “മച്ചാനേ വാ എൻ മച്ചാേനേ വാ” എന്ന് തുടങ്ങുന്ന ഗാനമാണ് പാട്ടുവേദിയിൽ വൈഗക്കുട്ടി ഗംഭീരമായി ആലപിച്ചത്…

മാന്നാർ മത്തായി സ്പീക്കിങ്ങ് എന്ന സിനിമയ്ക്ക് വേണ്ടി മാൽഗുഡി ശുഭ ആലപിച്ച ഗാനമാണിത്. ബിച്ചു തിരുമല എഴുതിയ വരികൾക്ക് സംഗീതം പകർന്നത് എസ്.പി.വെങ്കിടേഷ് ആയിരുന്നു. ഇതുപോലൊരു ഗാനം സെലക്ട് ചെയ്ത് ടോപ് സിംഗർ വേദിയിൽ പാടി ഞെട്ടിച്ച വൈഗക്കുട്ടിയ്ക്ക് അഭിനന്ദനങ്ങൾ. എ ഗോൾഡൻ ക്രൗൺ ഗ്രേഡ് ഈ ഒരു പെർഫോമൻസിന് വൈഗക്കുട്ടിയ്ക്ക് ലഭിച്ചു. വീഡിയോ കാണാം