അഞ്ജലി തുടർക്കഥ, ഭാഗം 18 വായിക്കൂ…

രചന : അഞ്ജു

ഡോക്ടറിൻെറ കൂടെ ക്യാബിനിലേക്ക് നടക്കുമ്പോൾ അജുവിൻെറ ഹൃദയം എന്തെന്നില്ലാത്ത മിടിക്കുന്നുണ്ടായിരുന്നു.

സീ മിസ്റ്റർ ?…

അർജുൻ…

ഒക്കെ അർജുൻ.. ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കണം പാനിക് ആവരുത്…. ഡോക്ടറുടെ വാക്കുകൾ അജുവിനെ ഭീതിയുടെ മുൽമുനയിൽ നിർത്തും വിധമായിരുന്നു.

ആ കുട്ടിയുടെ ബോഡി വളരെ വീക്കാണ്..

പ്രത്യേകിച്ചും യൂട്റസ്. ഒരു കുഞ്ഞിനെ ക്യാരി ചെയ്യാനും പ്രസവിക്കാനുമുള്ള ഫിസിക്കൽ കണ്ടീഷനിലല്ലാ ആ കുട്ടിയുടെ ശരീരം…

ഡോക്ടർ അവൾക്കോ കുഞ്ഞിനോ എന്തെങ്കിലും?…

ഈ കണ്ടീഷൻ തുടരുകയാണെങ്കിൽ ഒരുപക്ഷേ പ്രസവത്തോടെ അമ്മ…

നോ…. അജു ചെയറിൽ നിന്നും ചാടി എഴുന്നേറ്റു.

ഏയ്.. റിലാക്സ്… ഞാൻ പറയുന്നത് കേൾക്കു…

എൻെറ അഞ്ചു…. അവന് ശരീരം തളരുന്നതുപോലെ തോന്നി. സാധാരണ ഇങ്ങനെയുള്ള സിറ്റുവേഷനിൽ ഒരു അബോർഷനാണ് ഞങ്ങൾ റെകമെൻെറ് ചെയ്യാറ്… ”

അബോർഷൻ

ആ വാക്ക് അവൻെറ കർണ്ണപടലത്തിൽ അലയടിച്ചുകൊണ്ടിരുന്നു. അജുവിൻെറ മനസ്സിലേക്ക് ഒരായിരം ചിന്തകൾ ഒരുമിച്ച് കടന്നുവന്നു…

കുഞ്ഞിനേക്കുറിച്ചുള്ള അവൻെറയും അഞ്ചുവിൻെറയും ഒരായിരം സ്വപ്നങ്ങൾ….

അപ്പുവിനെ കാത്തിരിക്കുന്ന വിക്കിയുടേയും അമ്മയുടേയും മുഖങ്ങൾ…

ഒരു വശത്തു തനിക്കായി ജന്മം കൊണ്ടവൾ മറുവശത്ത് തന്നിൽ നിന്നും ജന്മം കൊണ്ടവൻ.

രണ്ടുപേരും തനിക്ക് ഒരുപോലെ പ്രീയപ്പെട്ടവരാണ്.

ഒരു തീരുമാനത്തിലെത്താൻ കഴിയാത്ത അവസ്ഥ.

വേറെ വഴിയൊന്നും ഇല്ലേ ഡോക്ടർ…

അവൻെറ കണ്ണുകളിൽ പ്രതീക്ഷയുടെ നാളങ്ങൾ എരിഞ്ഞു.

ഇവിടെ അബോർഷനും പോസിബിളല്ല അർജുൻ.

മൂന്നു മാസം വരെ പ്രായമുള്ള കുഞ്ഞിനെ മാത്രമേ അബോർട് ചെയ്യാൻ സാധിക്കു….

അപ്പോ എൻെറ അഞ്ചു…..

അജു വിങ്ങി പൊട്ടി.

ലറ്റ്സ് ഹോപ് ഫോർ ദ ബെസ്റ്റ്. നമുക്കിപ്പോൾ ചെയ്യാൻ പറ്റുന്ന കാര്യം ഒന്നുമാത്രമാണ് ആ കുട്ടിയെ നന്നായി കെയർ ചെയ്യുക…

ഭക്ഷണം.. മരുന്ന്…വ്യായാമം എല്ലാം കൃത്യമായി ചെയ്യുക…. മ്മ്…. പ്രതീക്ഷ കൈവിടരുത്.

തത്കാലം ആ കുട്ടിയെ അറിയിക്കണ്ട ഈ സമയത്ത് ഉണ്ടാകുന്ന മെൻെറൽ ചെയ്ഞ്ചസ് അമ്മയേയും കുഞ്ഞിനേയും ഒരുപോലെ ബാധിക്കും…..

ഡോക്ടറുടെ എല്ലാ ഉപദേശങ്ങളും ശ്രദ്ധേയോടെ മൂളിക്കേട്ട് പുറത്തേക്കിറങ്ങിയപ്പോൾ അജുവിനെ കാത്ത് പ്രതീക്ഷയോടെ ഗീതയും വിക്കിയും ഇരിക്കുന്നുണ്ടായിരുന്നു.

മോനെ അഞ്ചുവിന്….എന്താ എൻെറ കുട്ടിക്ക്…

ഡോക്ടർ എന്താ ചേട്ടാ പറഞ്ഞത്…

പേടിക്കാനൊന്നുമില്ല നല്ല റെസ്റ്റ് വേണം വേറെ കുഴപ്പമൊന്നും ഇല്ല… ഹോ.. ഇപ്പോഴാ സമാധാനമായത് ഭഗവാൻ എൻെറ പ്രർത്ഥന കേട്ടു..

ഗീത ആശ്വാസത്തോടെ മാറി ഇരിക്കുമ്പോഴും വിക്കിയുടെ മനസ്സിൽ സംശയങ്ങൾ ബാക്കിയായിരുന്നു.

അർജുൻെറ മുഖത്തു നിന്ന് അവൻ എന്തൊക്കയോ മറക്കുന്നുണ്ടെന്ന് അവന് മനസ്സിലായി….

അഞ്ചുവിനെ മുറിയിലേക്ക് മാറ്റി അവളുടെ കൈ വിടാതെ അടുത്തു തന്നെ അജുവുമുണ്ടായിരുന്നു.

പേടിച്ചോ…. അവൾ പതിയെ ചോദിച്ചു.

മ്…. ഞാൻ അങ്ങനെ നിന്നെ വിട്ട് പോവില്ല മോനേ… അവൾ വീറോടെ പറയുന്നത് കേട്ട് ഒരു വിളറിയ ചിരി നൽകാനെ അവന് കഴിഞ്ഞൊള്ളു.

എനിക്ക് നീയില്ലാതെ വയ്യ അഞ്ചു….. നീ ഇല്ലാത്തൊരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല പെണ്ണേ… സഹിക്കാൻ പറ്റണില്ലലോ ഈശ്വരാ…. ഹോസ്പിറ്റലിൽ വരാന്തയിലെ ആളൊഴിഞ്ഞ ബെഞ്ചിൽ തനിച്ചിരുന്നു കണ്ണിർ വാർക്കുകയായിരുന്നു അജു. പുറകിൽ ആരുടേയോ സാനിധ്യം അറിഞ്ഞവൻ തിരിഞ്ഞു നോക്കിയപ്പോൾ വിക്കി ആയിരുന്നു അത്.

ചേട്ടാ….

മ്മ്…..

അജു വേഗം കണ്ണു തുടച്ച് എഴുന്നേറ്റു.

ചേട്ടൻ എന്തിനാ കരയുന്നത്…

ഒന്നൂലാടാ നിനക്ക് തോന്നുന്നതാ…

കള്ളം പറയണ്ട ചേട്ടാ എന്താ…. എന്താ എൻെറ ചേച്ചിക്ക്…

അവൻെറ മുന്നിൽ ഇനിയും പിടിച്ചു നിൽക്കാൻ പറ്റാതെ അജു വിക്കിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അവൻെറ ഉള്ളിലെ ഭാരം മുഴുവനും വിക്കിയുടെ തോളിൽ ഇറക്കി വച്ചു. വിക്കിയുടെ കണ്ണുകളും നിറഞ്ഞൊഴുകി. ചേട്ടൻ പേടിക്കണ്ട ചേച്ചിക്ക് ഒന്നും പറ്റില്ല…

എന്ത് പാപം ചെയ്തിട്ടാടാ ആ പാവത്തിനെ ഇങ്ങനെ വേദനിപ്പിക്കുന്നത്. ദൈവം ഇത്ര ക്രൂരനാണോ…

അജുവിനെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടതെന്ന് അറിയാതെ വിക്കി വല്ലാത്തൊരു അവസ്ഥയിലായിരുന്നു. അവൻെറ ഉള്ളിലും ഒരു അഗ്നിപർവ്വതമെരിയുകയായിരുന്നു.

എന്നെ കണ്ടുമുട്ടിയ നാള് തൊട്ട് തുടങ്ങിയതാ അവളുടെ കഷ്ടപ്പാട്…

ചേട്ടൻ ധൈര്യായിട്ട് ഇരിക്ക് നമ്മളൊക്കെ ഇല്ലേ ഇവിടെ ചേച്ചിക്ക് ഒന്നും സംഭവിക്കില്ല….

ചേച്ചിക്ക് ഇപ്പോ എങ്ങനെയുണ്ട്…

കുഴപ്പമൊന്നും ഇല്ല…

മ്…

ചാരുവിൻെറ മടിയിൽ തല വച്ച് കിടക്കുകയാണ് വിക്കി. ചാരു അവൻെറ നീളൻ തലമുടിയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു. നിന്നെ കാണാൻ തോന്നി അതാ ഒന്നും നോക്കാതെ വന്നത്….

മ്…..

വിക്കി അവളുടെ വയറിലേക്ക് മുഖം വച്ച് കിടന്നു.

വയറിൽ എന്തോ നനവ് തട്ടിയപ്പോൾ ചാരു അവൻെറ മുഖം പിടച്ചു തിരിച്ചു. വിക്കി കരയുകയായിരുന്നു.

അവൾ അവനെ നേരെ ഇരുത്തി. എന്നതാ ഇച്ചായാ ഇത്.. നീ ഇങ്ങനെ കരയാതെ ചേച്ചിക്ക് ഒന്നും വരില്ല. ഞാൻ നാളെ തന്നെ പള്ളീൽ പോയി മുട്ടിപ്പായി പ്രർത്ഥിക്കാം കർത്താവ് നമ്മളെ കൈവിടില്ല എനിക്കുറപ്പാ….

അവൾ അവൻെറ നെറ്റിയിൽ ചുംബിച്ചു.

ചേട്ടൻെറ അവസ്ഥ കാണുമ്പോഴാ എനിക്ക് വിഷമം

പാവം…

എല്ലാം ശരിയാകും…

മ്…

അവനൊന്ന് പുഞ്ചിരിച്ചു.

ഇനി നീ കരയരുത്.. നീ കരയുന്നത് കാണാൻ എനിക്ക് പറ്റിണില്ലാടാ… സഹിക്കണില്ല…

ചാരുവിൻെറ കണ്ണുകൾ നിറഞ്ഞു.

വിക്കി അവളുടെ രണ്ടു കണ്ണുകളിലും മാറി മാറി ചുംബിച്ചു. അവളെ ബെഡിലേക്ക് കിടത്തി അവൻ നിലത്ത് മുട്ടുകുത്തിയിരുന്നു. അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു.

ഉറങ്ങിക്കോ… എൻെറ ഉറക്കപ്രാന്തിയുടെ ഉറക്കം കളയണ്ട…. അവളൊന്ന് പുഞ്ചിരിച്ച് പതിയെ കണ്ണുകളടച്ചു. ടേബിൽ ലാമ്പിൻെറ മങ്ങിയ വെളിച്ചത്തിൽ അവളുടെ കുഞ്ഞു മുഖത്തിൻെറ ഭംഗി ആസ്വദിക്കുകയായിരുന്നു വിക്കി. ഇത്രയും നാളത്തെ പ്രണയത്തിൽ ഒരിക്കൽ പോലും അവളുടെ സൗന്ദര്യത്തേയോ ശരീരത്തേയോ താൻ ശ്രദ്ധിച്ചിട്ടില്ല എന്നവൻ ഓർത്തു.

വെളുത്തു മെലിഞ്ഞ ശരീരം… നിറയെ കൺപ്പീലികളുള്ള വിടർന്ന കുഞ്ഞു കണ്ണുകൾ…

നീണ്ട മൂക്ക്… പനിനീർ പൂവിതൾ പോലും തോറ്റുപോകുന്ന ചുവന്നു തുടുത്തു അധരങ്ങൾ…

അതിനു താഴെ ഇടതുവശത്തായൊരു ചെറിയ മറുക്…. വിരിഞ്ഞ മനോഹരമായ മാറിടം…

പരന്നു വീതിയേറിയ അരക്കെട്ടിൽ ചെന്നവസാനിക്കുന്ന ആലില വയർ…

കൈകാലുകളിൽ നീട്ടി വളർത്തിയ നഖത്തിൽ ചുവപ്പ് നൈൽ പോളിഷ് .

ശരിക്കും അച്ചായത്തി തന്നെ ആ കോളേജിൽ ഇല്ല ഇത്ര നിറവും ചന്തവുമുള്ളൊരു പെണ്ണ്. അവൻ ആ മുറി ആകെ കണ്ണോടിച്ചു കൊട്ടാരം പോലൊരു വീട് എല്ലാം കൊണ്ടും രാജകുമാരിയെപ്പോലെ ജീവിക്കുന്നവൾ എന്നിട്ട് അവൾ പ്രേമിക്കുന്നതോ എന്നെപ്പോലൊരുത്തനേയും. ഏതൊക്കയോ വികാരങ്ങൾ തന്നെ വന്ന് പൊതിയുന്നതായി തോന്നി അവന്. അവൻെറ നോട്ടം വീണ്ടും അവളുടെ ചുണ്ടുകളിലേക്ക് നീങ്ങി. ശാസിച്ചു നിർത്തിയിട്ടും അവൻെറ വിരലുകൾ അവളുടെ ചുണ്ടുകളെ തലോടി. വിക്കിയുടെ സ്പർശമേറ്റ് ചാരു കണ്ണു തുറന്നു. അവൻ അവളുടെ അധരങ്ങളെ കൊതിയോടെ നോക്കുന്നത് കണ്ടവൾക്ക് ചിരി വന്നു.

ചാരു എഴുന്നേറ്റ് അവന് അഭിമുഖമായി ഇരുന്നു.

വിക്കിയുടെ കണ്ണുകൾ അപ്പോഴും അവളുടെ പനിനീർ അധരങ്ങളിലായിരുന്നു. അവൻെറ ചെന്നിയിൽ നിന്നും വിയർപ്പു കണങ്ങൾ കൃതാവിലൂടെ ഒലിച്ചിറങ്ങി കഴുത്തിലൂടെ ഒഴുകി. അവൾ അവൻെറ മുഖം കോരിയെടുത്ത് ചുണ്ടുകളിൽ ചുണ്ടു ചേർത്തു.

വിക്കിയുടെ ചുണ്ടുകളിൽ ഒരു തരിപ്പനുഭവപ്പെട്ടു അതോടെ അവൻ ശാസിച്ചു നിർത്തിയിരുന്ന വികാരങ്ങൾ കെട്ടഴിഞ്ഞു വീണു. അവൻ ആർത്തിയോടെ അവളുടെ അധരങ്ങൾ നുണഞ്ഞു.

അവളുടെ അധരങ്ങളുടെ മാധുര്യം അവനെ മത്ത് പിടിപ്പിച്ചു. ചുംബനത്തിൻെറ ആവേശം കൂടുന്നതിനൊപ്പം അവൻെറ കൈകൾ ചാരുവിൻെറ മാറിടങ്ങളെ തലോലിക്കാൻ തുടങ്ങി.

ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന അവസ്ഥയിലായിരുന്നു ചാരു. വിക്കിയുടെ കൈ വിടുവിക്കാൻ ശ്രമിക്കുന്തോറും അവൻ കൂടുത്തൽ ശക്തമായിക്കൊണ്ടിരുന്നു. ചുണ്ടിൽ നിന്നും ചോര പൊടിഞ്ഞിട്ടും അവൻെറ ആവേശം ഒട്ടും കുറഞ്ഞിരുന്നില്ല.

ശ്വാസം മുട്ടി തുടങ്ങിയപ്പോൾ മാറിൽ മുറുകിയ അവൻെറ കൈകൾ വേർപെടുത്തിക്കൊണ്ട് സർവ്വ ശക്തിയുമെടുത്തവൾ അവനെ പിടിച്ചു തള്ളി.

രണ്ടു പേർക്കും പരസ്പരം നോക്കാൻ ബുദ്ധിമുട്ട് തോന്നി. ചാരുവിൻെറ കണ്ണുകൾ നിറഞ്ഞൊഴുകി.

ശബ്ദമുണ്ടാക്കാതെ കരയുന്ന ചാരുവിനെ കണ്ടപ്പോൾ വിക്കിയുടെ ഉള്ളു പിടഞ്ഞു. ഒരു നിമിഷം അമ്മയുടെ മുഖം അവൻെറ മുന്നിൽ തെളിഞ്ഞു.

ചാരു….

അവൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.

സോറി… എത്ര സോറി പറഞ്ഞിട്ടും അവൾ പ്രതികരിക്കാതെ തല കുനിച്ചിരിക്കുന്നത് കണ്ടപ്പോൾ അവൻ അവളുടെ കാലിൽ വീണു.

ചാരു അതൊരിക്കലും പ്രതീക്ഷിരുന്നില്ല.

വിക്കി നീ എന്താ ഈ കാണിക്കുന്നത്…

സോറി ചാരു…. ഞാൻ… ഞാൻ അറിയാതെ….

എഴുന്നേൽക്ക് വിക്കി എന്താ ഇത്… അവൾ അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു.

ഞാൻ… അറിയാതെ അപ്പോഴത്തെ ഒരു….

എനിക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല അതാ സോറി…

സാരമില്ല… ഞാൻ ഈ ലോകത്ത് ഏറ്റവുമധികം വെറുക്കുന്നത് എനിക്ക് ജന്മം തന്നവനെയാണ് അതിനു കാരണം അയാൾ എൻെറ അമ്മയോട് ചെയ്ത ക്രൂരതയാ ഇപ്പോ അതേ തെറ്റ് തന്നെയല്ലേ ഞാൻ നിന്നോടും ചെയ്തത് നിൻെറ സമ്മതമില്ലാതെ….

ബാക്കി പറയാൻ അനുവദിക്കാതെ അവൾ അവൻെറ വാ പൊത്തി പിടിച്ചു. എന്താ ഇച്ചായാ ഇത് ഞാൻ കൂടി സമ്മതിച്ചിട്ടല്ലേ ഞാനല്ലേ നിന്നെ കേറി ഉമ്മ വച്ചത്…

അവനൊരു തളർന്ന പുഞ്ചിരി നൽകി.

കുറച്ചു നേരം രണ്ടുപേരുടെ ഇടയിലും മൗനം തളം കെട്ടി നിന്നു. ഇങ്ങനെ ഇരിക്കാതെ ഒന്ന് ചിരിക്കെടാ ചെർക്കാ… അവൾ അവനെ ഇക്കിളിയിട്ടു.

ഹഹഹഹഹ…. ഹഹഹഹഹ…

ശ്ശോ പതുക്കെ അപ്പുറത്ത് മമ്മയും പപ്പയുമുണ്ട്….

ഹമ്മ്… നീ എന്തിനാ കരഞ്ഞത്…

എനിക്ക് വേദനിച്ചിട്ട്… അവൾ നിന്ന് ചിണുങ്ങി.

അച്ചോടാ… എവിടെയാ വേദനിച്ചത്…

മ്…

അവൻ കുസൃതിയോടെ ചോദിച്ചു.

പോടാ പട്ടീ…

പോണോ….

ഹാാ പോ എനിക്ക് ഉറക്കം വരുന്നു…

ഇതിന് മാത്രം ഒരു മാറ്റവുമില്ലാലേ ഉറക്കപ്രാന്തി…..

പോടാ….

അതേ.. നല്ല ടേസ്റ്റ് ആയിരുന്നു..

ഹേ… നല്ല ടേസ്റ്റ് ആയിരുന്നൂന്ന്…

ഛീ…. പോടാ കൊരങ്ങാാ….

പോവാ റ്റാറ്റാാ ബൈ ബൈ….

ചാരുവിൻെറ അടുത്തുനിന്ന് മടങ്ങുമ്പോൾ അവൻ പൂർണ്ണ സന്തോഷവാനായിരുന്നു. തൻെറ ഉള്ളിലെ കനലണയ്ക്കാൻ അവൾക്കൊരു പ്രത്യേക കഴിവാണെന്നവൻ ഓർത്തു.

തുടരും…

വിക്കിയുടേയും ചാരുവിൻെറയും റൊമാൻസ് ചോദിച്ചവർക്ക്…. ലെങ്ത് ഉണ്ടെന്നാണ് എൻെറ ഒരു നിഗമനം…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അഞ്ജു