നിലാവ് പോലെ, നോവലിൻ്റെ അവസാന ഭാഗം ഒന്ന് വായിക്കൂ……

രചന : Ajwa

“എന്താ നിന്റെ ഉദ്ദേശം… ഇവിടെ നിന്ന് അമ്മയെ നോക്കി പുണ്യാളത്തി ചമഞ്ഞു അഖിൽ സാറിന്റെ ഉള്ളിൽ കയറി കൂടാൻ ആണോ…”

മീനു അവളെ കയ് ബലമായി തട്ടി തെറിപ്പിച്ചു അവളുടെ ജോലിയിൽ ഏർപ്പെട്ടു…

“നിന്റെ ഉദ്ദേശം ഒന്നും നടക്കാൻ പോണില്ല… അതിന് ഈ ചിത്രക്ക് ജീവനുള്ളിടത്തോളം കാലം സമ്മതിക്കില്ല…”

“ഹ്മ്മ് ഒന്നര വർഷത്തോളം ആയില്ലേ ഒരുമിച്ച് ജീവിക്കാൻ തുടങ്ങീട്ട്… ഇപ്പോഴും ഭർത്താവ് കയ് വിട്ടു പോകോ എന്ന പേടിയാണോ…അങ്ങനെ ആണോ ചേച്ചി സാറിനെ പറ്റി മനസ്സിൽ ആക്കി വെച്ചത്…”

മീനുന്റെ ചോദ്യം കേട്ട് ചിത്ര നിന്നിടത് നിന്ന് വിയർത്തു…

“സാറിനെ നേടിയെടുക്കാൻ ആണെങ്കിൽ എനിക്ക് അന്നേ ആവാം ആയിരുന്നു ചേച്ചി… സാർ ചേച്ചിയുടെ കഴുത്തിൽ മിന്നു കെട്ടുന്ന ആ നിമിഷം തന്നെ ഞാൻ അവിടെ എത്തിയതാ… ഒന്ന് ഒച്ച വെച്ചിരുന്നു എങ്കിൽ നിങ്ങളെ കള്ളി മുഴുവൻ വെളിച്ചത് വരിക മാത്രം അല്ല സാർ എന്നെ തന്നെ വിവാഹവും ചെയ്തേനെ… പക്ഷെ ഞാൻ വാക്ക് തന്നത് പോലെ തന്നെ ചേച്ചിക്ക്‌ വിട്ടു തന്നതാ…”

മീനു അവൾക്കുള്ള മറുപടി കൊടുത്തു അമ്മയ്ക്ക് ഉള്ള കഞ്ഞിയും ആയി മുറിയിലേക്ക് ചെന്നു…

മരുന്നും എടുത്തു കൊടുത്തു വായും തുടച്ചു കൊണ്ട് മീനു അവരെ ബെഡിൽ കിടത്തി…

“മോൾക്ക് ഈ അമ്മയോട് ദേഷ്യം ഉണ്ടോ…”

അത് കേട്ടതും മുറിയിലേക്ക് പോവുക ആയിരുന്ന ചിത്ര അവിടെ തന്നെ നിന്ന് അവരുടെ സംസാരം കാതോർത്തു നിന്നു…

“എന്തിന്…”

“ഞാൻ നിർബന്ധിച്ചത് കൊണ്ടാ ആ അമ്പലനടയിൽ വെച്ച് എന്റെ മോൻ അവളെ വിവാഹം ചെയ്തത്…

അത് നിനക്ക് വിവാഹത്തിന് ഇഷ്ട്ടം അല്ലാത്തത് കൊണ്ടാണെന്ന് പിന്നെയാ മനസ്സിൽ ആയത്…

അന്ന് നിന്റെ കണ്ട് പിടിച്ചു പറഞ്ഞു മനസ്സിൽ ആക്കി നിങ്ങളെ വിവാഹം നടത്താൻ ഉള്ള സാവകാശം വരെ ഞാൻ കാണിച്ചില്ല…”

“അതൊക്കെ എന്തിനാ അമ്മേ ഇപ്പൊ പറയുന്നത്… അമ്മയ്ക്ക് ഭേദം ആവുന്നത് വരെ അമ്മയെ നോക്കാൻ വന്ന ഒരു പരിചാരിക മാത്രം ആണ് ഞാൻ… സാർ എന്ന് മതി എന്ന് പറയുന്നോ അന്ന് ഞാൻ ഇവിടെ നിന്നും ഇറങ്ങും… ”

“ഒരിക്കൽ പോലും മോൾ അവന്റെ കൂടെ ഉള്ള ജീവിതം ആഗ്രഹിച്ചിട്ട് ഇല്ലേ… ഈ അമ്മയോട് വെറുപ്പ് തോന്നിയിട്ടില്ലേ…”

“എനിക്ക് ആരോടും വെറുപ്പ് ഒന്നും ഇല്ല അമ്മേ… ഇപ്പോഴും ഞാൻ മനസ് അറിഞ്ഞു പ്രാർത്ഥിക്കുന്നത് സാറും ചിത്രേച്ചിയും സന്തോഷത്തോടെ ജീവിക്കണം എന്നാ…”

മീനു പറയുന്നത് കേട്ട് ചിത്ര ഒരു പുഞ്ചിരിയോടെ മുറിയിലേക്ക് നടന്നു…

💕

“തന്റെ അമ്മയും ഇനിയും ഇങ്ങനെ നിർത്താൻ ആവില്ല അഖിൽ… എത്രയും പെട്ടെന്ന് ഒരു ഡോണറ്ററേ കണ്ടു പിടിച്ചേ പറ്റൂ…വല്ല കാശും ഓഫർ ചെയ്തു ഒരു പരസ്യം കൊടുത്തേക്ക്… ഞങ്ങൾ ആവുന്ന വിധത്തിൽ നോക്കുന്നുണ്ട്…പക്ഷെ പെട്ടെന്ന് ഒന്ന് ഒത്തു കിട്ടാൻ പാടാ…”

“അമ്മയ്ക്ക് സ്വന്തം എന്ന് പറയാൻ ഞാൻ മാത്രമേ ഉള്ളൂ…ഞാൻ അതിന് തയറും ആണ്… ”

“പക്ഷെ നമ്മൾ എല്ലാ ടെസ്റ്റും ചെയ്ത് നോക്കിയപ്പോൾ മാച്ച് അല്ലെന്ന് കണ്ടത് കൊണ്ടല്ലേ… ഒരാളെ കിട്ടിയാലും സെവേന്റി പേഴ്സൻ മാത്രമേ ഉറപ്പ് തരാൻ പറ്റൂ…”

അഖിൽ ഒന്നും മിണ്ടാതെ ദയനീയമായി ഡോക്ടറെ നോക്കി ഇരുന്നു… തന്റെ അമ്മയുടെ മുഖം മാത്രം ആയിരുന്നു അവന്റെ മനസ്സിൽ…

“ചിത്ര… നിന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ ബി പോസിറ്റീവ് അല്ലേ… നീ തയാർ ആണെങ്കിൽ നമുക്ക് ഇപ്പൊ തന്നെ ടെസ്റ്റ്‌ ചെയ്തു നോക്കാം…നീ തയാർ ആവോ എന്റെ അമ്മയ്ക്ക് ഒരു പുതു ജീവൻ കൊടുക്കാൻ…”

“പ്രായം ആയ നിങ്ങളെ അമ്മയ്ക്ക് ഞാൻ കിഡ്നി ഡോനേറ്റ് ചെയ്യാനോ… എനിക്ക് ഇനിയും കുറച്ച് കാലം കൂടി ജീവിക്കാൻ ഉള്ള ആഗ്രഹം ഉണ്ട്…”

ചിത്ര പുച്ഛത്തോടെ അവനുള്ള മറുപടി കൊടുത്തു… അഖിൽ ഒന്നും ചെയ്യാൻ ആവാതെ കണ്ണീരോടെ അവിടെ ഇരുന്നു…

നന്ദന്റെ ബൈക്ക്‌ ഗേറ്റ് കടന്നു വന്നതും നന്ദൻ കണ്ണും തുടച്ചു പുഞ്ചിരിയോടെ അവനെ നോക്കി…

“ഹാ നന്ദൻ എന്തായി വിവാഹ കാര്യം ഒക്കെ…”

“അതിനല്ലേ ഇപ്പൊ വന്നത്… മീരയുടെ അച്ഛൻ തന്നെ നല്ലോരു മുഹൂർത്തം കണ്ടു വെച്ച് അത് തീരുമാനിച്ചു… ക്ഷണിക്കാൻ കൂടിയാ ഞാൻ വന്നത്…മീനു എവിടെ അവളെ കൂടെ കാണാൻ വേണ്ടിയാ ഞാൻ വന്നത്…”

“നന്ദേട്ടാ…”

എന്നൊരു വിളിയോടെ മീനു അവന് മുന്നിൽ ആയി വന്നു…

“മോൾ ഇവരെ കൂടെ വരണം… നിന്റെ ആകെ കൂടെ ഉള്ള ഏട്ടൻ അല്ലേ ഞാൻ… നിന്നെ അന്വേഷിച്ചു തേടി വരാതിരുന്നത് പോലും നീ എവിടെ എന്കിലും സ്വസ്തം ആയി ജീവിച്ചോട്ടെ എന്ന് കരുതിയാ…

ഒടുക്കം ദൈവം നിന്നെ ഇവിടെ തന്നെ എത്തിച്ചല്ലോ അത് മതി…”

നന്ദന്റെ വാക്കുകൾ ചിത്രയ്ക്ക് അത്ര പിടിച്ചില്ല…

അവൾ അലസമായി അവർക്ക് മുന്നിൽ നിന്നു…

നന്ദൻ അമ്മയെ കണ്ടു അഖിലിന്റെ കൂടെ പുറത്തേക്ക് ഇറങ്ങി…അവരുടെ പിന്നീട് ഉള്ള സംസാരം ഒക്കെ അഖിലിന്റെ അമ്മയെ പറ്റി ആയിരുന്നു…മീനു എല്ലാം കേട്ടതും അപ്പോഴാണ് അവൾ അമ്മയുടെ അസുഖം അറിഞ്ഞത്…

കുറച്ച് നിമിഷം വേണ്ടി വന്നു മീനുവിന് അതുമായി ഉൾകൊള്ളാൻ… അവൾ ഒരു വേദനയോടെ ചില തീരുമാനങ്ങൾ എടുത്തു അഖിലിന്റെ അടുത്തേക്ക് ചെന്നു…

“സാർ… അമ്മയ്ക്ക് എന്താ പറ്റിയത് എന്ന് ഇന്നാ ഞാൻ അറിഞ്ഞത്… എന്റെ ബ്ലഡ് ഗ്രൂപ്പ്‌ ബി പോസിറ്റീവ് ആണ്… മാച്ച് ആണെങ്കിൽ അമ്മയ്ക്ക് ഞാൻ കിഡ്നി ഡോനൈറ്റ് ചെയ്യാൻ തയാർ ആണ്…”

അത് കേട്ടതും ചിത്രയും അഖിലും ഒരു പോലെ ഞെട്ടി തരിച്ചു നിന്നു…

“താൻ എന്തൊക്കെയാ ഈ പറയുന്നേ… താൻ ചെറുപ്പം ആണ് ലൈഫ് സ്റ്റാർട്ട്‌ ചെയ്തിട്ട് പോലുമില്ല…

പ്രായമായ എന്റെ അമ്മയ്ക്ക് വേണ്ടി എന്തിനാ വെറുതെ ഒരു പരീക്ഷണം…”

“നമുക്ക് എത്രത്തോളം ആയുസ് ഉണ്ടെന്ന് നമുക്ക് അറിയോ സാർ… ഒരുപക്ഷെ അമ്മയ്ക്ക് മുന്നേ പോവാൻ എനിക്കാണ് വിധി എങ്കിൽ… അതിന് മുന്നേ ഒരു ജീവൻ രക്ഷിക്കാൻ ആയി എന്നെങ്കിലും സമാദാനിക്കാലോ…”

അഖിൽ അവളുടെ വാക്കുകൾക്ക് മുന്നിൽ മൗനമായി നിന്നു… തന്റെ അമ്മയെ തിരിച്ചു കിട്ടാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് പക്ഷെ മീനുവിന്റെ ജീവിതത്തെ കുറിച്ച് ആലോചിച്ചപ്പോൾ അവന് എന്ത് ചെയ്യണം എന്ന് അറിയാതെ ആയി…

“മോൾ എനിക്ക് വേണ്ടി എന്തിനാ ഇങ്ങനെ ഒരു ത്യാഗം ചെയ്യുന്നത്… അതിന് മാത്രം യോഗ്യത ഈ അമ്മയ്ക്ക് ഇല്ല… എനിക്ക് പ്രായം ആയി പക്ഷെ മോൾ ഇനിയും ജീവിതം തുടങ്ങിയിട്ടില്ല…”

“എനിക്കും ഉണ്ടായിരുന്നു ഒരു അമ്മ… ആ അമ്മയ്ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ഞാൻ ഇതേ ചെയ്യൂ…”

മീനു ഉറച്ച തീരുമാനത്തോടെ നിന്നു… ആർക്കും അവളെ പിന്തിരിപ്പിക്കാൻ ആയില്ല…

💕

“നിനക്ക് എന്താടി ഭ്രാന്ത് ആണോ…കാര്യം അഖിൽ സാറിനെ കിട്ടാൻ വേണ്ടി നിന്നെ ഞാൻ ഒരുപാട് ദ്രോഹിച്ചിട്ട് ഉണ്ടെങ്കിലും ഇപ്പൊ നീ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത് കാണുമ്പോ എന്തോ സഹിക്കാൻ ആവുന്നില്ല… നീ ചെറുപ്പം ആണ് ഇനിയും ഒരുപാട് കാലം ജീവിക്കാൻ ഉള്ളതാ… വെറുതെ എടുത്തു ചാടി ഓരോന്ന് ചെയ്തിട്ട് പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല…”

“മരിക്കുന്നതിന് മുൻപ് അങ്ങനെ ഒരു പുണ്യം ചെയ്യാൻ ആവുന്നതിൽ ഞാൻ സന്തോഷിക്കുന്നെ ഉള്ളൂ ചേച്ചി… നമ്മുടെ ആയുസ് എത്ര ഉണ്ടെന്ന് നമുക്ക് മുൻകൂട്ടി അറിയാൻ പറ്റോ… അമ്മ എന്ന് ഈ കുറച്ച് ദിവസത്തിനകം എനിക്ക് വിളിക്കാൻ കിട്ടിയില്ലെ… ആ വിളിക്ക് ഉത്തരം നൽകാൻ എനിക്ക് ഈ അമ്മ മാത്രമേ ഉണ്ടായിട്ടുള്ളൂ…എനിക്ക് സന്തോഷമേ ഉള്ളൂ ചേച്ചി ആ അമ്മയ്ക്ക് ഈ ജീവൻ കൊടുക്കാൻ പോലും…”

മീനുവിന്റെ വാക്കുകൾക്ക്‌ മുന്നിൽ ചിത്രക്ക്‌ പിടിച്ചു നിക്കാൻ ആയില്ല… അവളുടെ മനസ്സിൽ മീനുവിനോടുള്ള ധാരണകൾ ഒക്കെ തിരുത്തി കുറിക്കുകയായിരുന്നു…

നന്ദന്റെ വിവാഹത്തിന് മീനു അവന്റെ പെങ്ങൾ ആയി തന്നെ അവർക്ക് മുന്നിൽ അറിയപ്പെട്ടു…

സീതയും അവൾക്ക് മുന്നിൽ തല കുനിച്ചു നിന്നു…

“ഇനി നിന്നെ ആരുടെ എങ്കിലും കയ്യിൽ പിടിച്ചു കൊടുത്താലേ ഈ ഏട്ടന് സമാദാനം ആവൂ…”

മീനു നന്ദനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് സീതയെ നോക്കി…

“അത് വേണ്ട ഏട്ടാ… ഒരാളുടെ കൂടെ കഴിയാതെ ഇനിയുള്ള കാലം ഒറ്റയ്ക്ക് ജീവിച്ചു തീർക്കാനാ എനിക്കിഷ്ടം…”

ആദ്യ പ്രണയത്തിന്റെ നോവിൽ അവൾ പറഞ്ഞു…മനസിന് ഏറ്റ മുറിവും അവളെ വാശിയോടെ ജീവിക്കാൻ ഉള്ള ഒരു പെണ്ണാക്കി മാറ്റി…

“അഖിൽ പെർഫെക്റ്റ്ലി മാച്ച് ആണ്… നമുക്ക് പറഞ്ഞ സമയത്ത് തന്നെ നടത്താം…”

മീനുവിനുള്ള എല്ലാ ചെക്കപ്പും ചെയ്തതിന് ശേഷം ഡോക്ടർ പറയുന്നത് കേട്ട് അഖിലിന്റെ മനസ്സിൽ സന്തോഷത്തേക്കാൾ ഉപരി വേദന ആയിരുന്നു…

മീനു അവളുടെ ജീവിതം താൻ കാരണം വീണ്ടും തകർന്നു പോവുമോ എന്ന ഭയവും..

എല്ലാ അറേഞ്ച്മെന്റ്സും നടത്തി മീനുവും അമ്മയും ഹോസ്പിറ്റലിൽ ആയി…

“മീനു ഒന്ന് കൂടി ആലോചിച്ചു നോക്ക്… തനിക് പിന്നെ തോന്നരുത് ചെയ്തത് തെറ്റായിപ്പോയി എന്ന്…”

മീനു അതിന് ഒരു പുഞ്ചിരി മാത്രം അഖിലിന് കൊടുത്തു… അവൻ കണ്ണും തുടച്ചു പുറത്തേക്ക് ഇറങ്ങി…

ചിത്രയും എന്ത് ചെയ്യണം എന്ന് അറിയാതെ എല്ലാറ്റിനും സാക്ഷി ആയി നിന്നു…അവളുടെ കവിളിൽ കൂടി കണ്ണ് നീർ അവൾ പോലും അറിയാതെ ഒഴുകി…

💕

“നീയായിരുന്നോ… എന്തായി അമ്മായി അമ്മ തട്ടി പോയോ അതോ ആ മീനു തട്ടി പോയോ…”

ചിത്ര തന്റെ വീട്ടിലേക്ക് കയറി വന്നതും സീതയുടെ ചോദ്യം കേട്ടു ചിത്ര അവരെ വെറുപ്പോടെ നോക്കി…

“എന്റെ അമ്മ എന്താ ഇങ്ങനെ ആയിപോയത്… ഒരിക്കൽ എങ്കിലും നിങ്ങൾ എനിക്ക് ഈ നാവ് കൊണ്ട് ഒരു നല്ല വാക്ക് പറഞ്ഞു തന്നിട്ടുണ്ടോ… എന്തിനായിരുന്നു അമ്മേ എന്നെ ഇങ്ങനെ ആക്കി എടുത്തത്…”

“മോളെ നീ എന്തൊക്കെയാ ഈ പറയുന്നത്… നിനക്ക് പെട്ടെന്ന് ഇത് എന്ത്‌ പറ്റി…”

“അമ്മ കാരണം ആണ് ഞാൻ ഇങ്ങനെ ആയി പോയത്… ആഗ്രഹിക്കുന്നത് എന്തും നേടി എടുക്കാൻ എന്ത് ചതി വേണമെങ്കിലും ചെയ്യാം എന്ന് എന്നെ പഠിപ്പിച്ചു… പക്ഷെ ഒരിക്കൽ പോലും സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കാനോ അവർക്ക് വേണ്ടി ജീവിക്കാനോ എന്നെ അമ്മ പഠിപ്പിച്ചിട്ടില്ല… പക്ഷെ ആരും ഉപദേശിക്കാതെ വളർന്ന മീനു ഇന്ന് ചെയ്യുന്നത് എന്ത് മാത്രം വലിയ ഒരു കാര്യം ആണെന്ന് അമ്മയ്ക്ക് അറിയോ…തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാ അവൾ തന്റെ പ്രാണൻ പോലും പകുത്തു കൊടുക്കുന്നത്… ഞാൻ കാണുന്നുണ്ട് അഖിൽ സാറിന് അന്ന് പ്രണയം ആണെങ്കിൽ ഇന്ന് അവളോട്‌ വാത്സല്യം ആണ്… അതിനും വേണം ഒരു ഭാഗ്യം… എന്തിനാ അമ്മേ എന്നെ ഇങ്ങനെ ഒക്കെ വളർത്തി എടുത്തത്… എന്നെങ്കിലും ഒരു നല്ല വാക്ക്പറഞ്ഞു തന്നിരുന്നു എങ്കി ഞാൻ ഇങ്ങനെ ആവുമായിരുന്നോ…”

മകളുടെ മാറ്റം കണ്ടു സീത ഒന്നും പറയാൻ ആവാതെ നിന്നു…

“മീനുനെ അമ്മ ഇനി എങ്കിലും ഒരു മകൾ ആയി കാണണം…എന്നേക്കാൾ നന്നായി അവൾ ഒരു പക്ഷെ അമ്മയെ നോക്കും…അവസാന കാലത്ത് അമ്മയ്ക്ക് ഒരു തുള്ളി വെള്ളം തരാൻ അവളെ ഉണ്ടാവൂ അമ്മേ…”

ചിത്രയുടെ വാക്കുകൾ സീതക്ക്‌ നെഞ്ചിൽ കുത്തി തറക്കുന്നത് പോലെ തോന്നി… അവൾ പടി ഇറങ്ങുന്നതും നോക്കി അവർ നിന്നു…

💕

രണ്ട് പേരെയും ഒരു ആപത്തും കൂടാതെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അഖിൽ…

അവൻ ഹോസ്പിറ്റലിൽ നിന്നും ഫ്രഷ് ആവാൻ വീട്ടിലേക്ക് കയറി വന്നതും ഒരു ഷ്മശാന മൂകത ആയിരുന്നു…

“ചിത്ര…”

എന്ന വിളിയോടെ അവൻ ഹാളിലും കിച്ചണിലും ഒക്കെ അവളെ തിരക്കി നടന്നു… ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേട്ട് അവൻ തിരിഞ്ഞു നടന്നതും എന്തോ കണ്ണിൽ ഉടക്കിയ പോലെ നിന്നു…

“ചിത്ര… ഡോർ തുറക്ക്… തനിക്ക് എന്താ പറ്റിയെ…”

അവൻ ഡോറിൽ തട്ടി വിളിച്ചതും അത് അടക്കാത്ത കണ്ടു അവൻ തള്ളി അകത്ത്‌ കയറി…

അവളുടെ കയ്യിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്ന കണ്ടു അഖിൽ ഒരു നിമിഷം സ്തംഭിച്ചു നിന്നു…

“ചിത്ര… താൻ എന്താ ഈ കാണിച്ചത്… എന്തിനു വേണ്ടിയാ…”

അവൻ അവളെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചതും ചിത്ര അവന്റെ മേലേ വീണു…

“അഖിൽ… ഞാൻ… ചതിയ ഞാൻ നിന്നോടും മീനുനോടും ചെയ്തത്… നിന്നെ എനിക്ക് കിട്ടാൻ വേണ്ടിയാ ഞാൻ അന്ന് മീനുനെ കൊണ്ട് അങ്ങനെ ഒക്കെ എഴുതിച്ചത്… അല്ലാതെ അവൾക്ക് നിന്നെ ഇഷ്ട്ടം അല്ലാത്ത കൊണ്ട് പോയത് ഒന്നും അല്ല… അവളെ തകർത്തു ഞാൻ നിന്നെ നേടി…

പക്ഷെ നിന്റെ മനസ്സിൽ കയറി കൂടാൻ എനിക്ക് ആവില്ല അഖിൽ…അതിന് മീനുന് മാത്രേ യോഗ്യത ഉള്ളൂ…

കണ്ടില്ലേ അവൾ തന്റെ ആരും അല്ലാതിരുന്നിട്ടും അമ്മയുടെ ജീവൻ രക്ഷിച്ചത്… അങ്ങനെ ഉള്ള അവൾക്ക് ഇയാൾ തന്നെ അല്ലേ എന്നും കൂട്ടായി ഉണ്ടാവേണ്ടത്… അത് കൊണ്ടാ ഞാൻ…”

“താൻ എന്താ ഈ കാണിച്ചത്…നമുക്ക് ഹോസ്പിറ്റലിൽ പോകാം ചിത്ര…നിന്നോട് എനിക്ക് വെറുപ്പൊന്നും ഇല്ല…”

“പക്ഷെ മീനുനെ പോലെ എന്നെ സ്നേഹിക്കാൻ പറ്റോ ഇല്ലല്ലോ… സാർ എനിക്ക് വാക്ക് താ അടുത്ത ജന്മത്തിൽ എന്കിലും എന്നെ സ്നേഹിക്കാം എന്ന്…അന്ന് എനിക്ക് മീനുനെ പോലെ ഒരു ജന്മം വേണം… ഈ ജന്മം സാർ മീനുന് വേണ്ടി മാത്രം ഉള്ളതാ… സാർ അവളെ വിവാഹം ചെയ്യണം…”

“താൻ ഇത് എന്തൊക്കെയാ ഈ പറയുന്നേ…”

അഖിൽ അവളെ തന്റെ കയ്യിൽ എടുക്കാൻ നോക്കിയതും ചിത്ര തടഞ്ഞു…

“എനിക്ക് സാറിന്റെ കയ്യിൽ കിടന്നു മരിക്കണം…എനിക്ക്… വാ… ക്ക്‌… താ… മീ… നു…

നെ…”

ചിത്ര അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞത് മുഴുവൻ ആക്കാൻ പറ്റാതെ അവന്റെ മടിയിൽ കിടന്നു കണ്ണ് തുറന്നു വെച്ചു ചലനമറ്റു…

“ചിത്രാ…”

എന്ന അഖിലിന്റെ കരച്ചിൽ ആ മുറിയിൽ ഒതുങ്ങി… തുറന്നു കിടക്കുന്ന അവളുടെ കണ്ണുകൾ അവൻ അടച്ചു കൊടുത്തു… ഇത്രയും കാലം കൂടെ ഉണ്ടായിട്ടും അവളെ സ്നേഹിക്കാൻ ആവാത്ത ഒരു കുറ്റബോധം അവന്റെ ഉള്ളിൽ തികട്ടി വന്നു…

💕

[രണ്ട് വർഷത്തിന് ശേഷം…]

“ആഹാ അമ്മ ഇവിടെ നിക്കാണോ… ഞാൻ എവിടെ ഒക്കെ നോക്കി…”

സീത മീനുനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മീനുന്റെ കയ്യിൽ പിടിച്ചു… മീനു അവരെ കയ്യും പിടിച്ചു അകത്തേക്ക് നടന്നു…

വർദ്ധക്യത്തെക്കാളും സീതയെ തന്റെ മകളുടെ അഭാവം തളർത്തിയിരുന്നു…

ഹോസ്പിറ്റലിൽ നിന്നും നന്ദൻ തന്നെയാണ് മീനുനെ അമ്മയ്ക്ക് മുന്നിൽ കൊണ്ട് വന്നത്…അവശയായി കിടന്ന സീതയെ മീനു തന്നെയാണ് ജീവിതത്തിലേക്ക് കൊണ്ട് വന്നത്… ചിത്രയുടെ വിയോഗം മീനു അറിഞ്ഞത് പോലും നന്ദനിൽ നിന്നാണ്… അതിന് ശേഷം മീനു അഖിലിന്റെയോ അമ്മയുടെയൊ മുന്നിൽ ചെന്നില്ല…

“മോളെ…അവളുടെ ആഗ്രഹം നീ ഇനിയും സാധിച്ചു കൊടുക്കില്ലേ…”

സീതയുടെ ചോദ്യം ഗൗനിക്കാതെ അവൾ അമ്മയെ പിടിച്ചു ബെഡിൽ കിടത്തി പുറത്തേക്ക് ഇറങ്ങി…

നന്ദനും രാധികയ്ക്കും ഒരു മകൻ പിറന്നു… നാളെ അതിന്റെ ചോറൂണ് ആണ്… ക്ഷേത്രത്തിലേക്ക് ചെല്ലാൻ ഉള്ള തയാറെടുപ്പ് നടത്തുകയാണ് മീനു…

“മീനു എല്ലാം റെഡി ആയോ…”

“ആ ചേച്ചി… മോനെ ഇങ്ങ് താ ചേച്ചി പോയി റെഡി ആയിക്കോ…”

മീനു മോനെയും വാങ്ങി അവനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി… നന്ദൻ മീനുന്റെ കയ്യിൽ നിന്നും മോനെ വാങ്ങി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

“ഇന്ന് എന്റെ മീനു സുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ…”

മീനു അതിന് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു പൂജാസാദനങ്ങൾ എല്ലാം എടുത്തു വണ്ടിയിൽ വെച്ചു…

അമ്മയുടെ കയ്യും പിടിച്ചു അവൾ അമ്മയ്ക്ക് ഒപ്പം കാറിൽ കയറി ഇരുന്നു…

ക്ഷേത്രത്തിൽ ഇറങ്ങുമ്പോൾ തന്നെ കണ്ടത് അഖിലിനെ ആണ്… മീനു അവരെ നോക്കാതെ അമ്മയുടെ കയ്യും പിടിച്ചു നടന്നു…

കണ്ണും അടച്ചു അവൾ ദേവിയുടെ മുന്നിൽ മനമുരുകി പ്രാർത്ഥിച്ചു…

“മീനു…”

എന്ന വിളി കേട്ടതും അവൾ കണ്ണ് തുറന്നു…

തനിക്ക് തൊട്ട് മുന്നിൽ നിൽക്കുന്ന അഖിലിനെ കണ്ടു അവൾ ഒന്ന് പകച്ചു…

“തന്റെ സമ്മതത്തിന് കാത്തു നിന്നു എനിക്ക് നഷ്ടം ആയത് വർഷങ്ങൾ ആണ്… ചിത്രയുടെ ആഗ്രഹത്തിന് വേണ്ടി എങ്കിലും നിന്നെ ഞാൻ സ്വന്തം ആക്കാൻ പോവാ…”

അവൾ പകപ്പോടെ നിന്നതും അവന്റെ കൈകൾ അവളുടെ കഴുത്തിൽ താലി ചാർത്തിയിരുന്നു…

മൂന്ന് കുരുക്കിൽ ബന്ധിക്കുമ്പോൾ എല്ലാം അവൾ അവന്റെ കയ് ബലമായി മാറ്റാൻ നോക്കി…

അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്ന ആ നിമിഷം തന്നെ അവൻ അവളുടെ നെറുകയിൽ കുങ്കുമം അണിയിച്ചിരുന്നു…

“ഇതല്ലാതെ വേറെ വഴിയില്ല മോളെ ഈ ഏട്ടന്… നന്ദനും നിന്നെ പോലെ ആയിരുന്നു പക്ഷെ അവന്റെ അമ്മയ്ക്ക് നീ കൊടുത്ത ജീവൻ ഇല്ലേ ആ അമ്മ ആവശ്യപ്പെട്ടത് നിന്നെ സ്വീകരിക്കാൻ ആണ്…ഇപ്പൊ ആരും നിങ്ങൾക്ക് മുന്നിൽ തടസ്സം ആയി ഇല്ല… ഇനി എങ്കിലും മോൾ സന്തോഷത്തോടെ ജീവിക്കുന്നത് എനിക്കും നമ്മുടെ അമ്മയ്ക്കും ചിത്രക്കും അച്ഛനും ഒക്കെ കാണാൻ ആഗ്രഹം ഉണ്ട്…”

മീനു ഒന്നും പറയാൻ ആവാതെ തലയും താഴ്ത്തി നിന്നു… ചോറൂണും കഴിഞ്ഞു അവർ പോകാൻ ഇറങ്ങിയതും മീനു അമ്മയെയും ഏട്ടനെയും നോക്കി നിശ്ചലമായി നിന്നു…

അഖിൽ അവളുടെ കയ്യിൽ കയ് കോർത്തു പിടിച്ചു അവളെ തന്നോടൊപ്പം വണ്ടിയിൽ കയറ്റി…

ഇറങ്ങിയതും അമ്മ നിലവിളക്കും ആയി വന്നു അവളെ സ്വീകരിച്ചു അകത്തേക്ക് കയറ്റി…

അപ്പോഴും മീനു ഒരു പാവ കണക്കെ ആരുടേയും മുഖത്ത് നോക്കാതെ എല്ലാറ്റിനും നിന്നു കൊടുത്തു…

“മോൾ തന്ന ജീവൻ ആണ് ഈ അമ്മയ്ക്ക്… ആ മോളെ തന്നെ എനിക്ക് ഇനിയുള്ള കാലം സ്നേഹിച്ചു മരിക്കണം എന്നായിരുന്നു ആഗ്രഹം… അതിന് വേണ്ടി മാത്രാ ഞാൻ അവനെ നിർബന്ധിച്ചു നിന്നെ താലി കെട്ടിച്ചത്…”

അവൾ ഒന്നും മിണ്ടാതെ അമ്മയ്ക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു… തനിക്ക് എന്ത് ചെയ്യണം എന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു…

തന്റെ ശരീരം നനയുമ്പോൾ തന്റെ നെഞ്ജിൽ തിളങ്ങുന്ന താലിയിലേക്ക് അവൾ നോക്കി… ഒരു നേർത്ത പുഞ്ചിരി അവളുടെ ചുണ്ടുകളിൽ സ്ഥാനം പിടിച്ചു…

“എല്ലാം മറക്കണം… അവനെ മനസ്സിൽ ആക്കാൻ നിനക്കെ പറ്റൂ…”

കയ്യിൽ പാൽ ഗ്ലാസ് നീട്ടി കൊണ്ട് അമ്മ പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അതുമായി അവന്റെ മുറിയിലേക്ക് നടന്നു…

“എനിക്കറിയാം തനിക്ക് എല്ലാം ആയി പൊരുത്തപ്പെടാൻ കുറച്ച് ടൈം എടുക്കും എന്ന്… താൻ കിടന്നോ…”

അഖിൽ മുറിയും തുറന്നു പുറത്തേക്ക് ഇറങ്ങി…

അവൾ അവൻ പോയ ഭാഗത്ത്‌ നോക്കി നിന്നു…

അവൻ ബാൽക്കണിയിൽ നിന്നു ആകാശത് തെളിഞ്ഞു നിക്കുന്ന നിലാവിലെക്ക്‌ നോക്കി…

ഇന്നേ വരെ അതിന് മീനുവിന്റെ ആണെങ്കിൽ ഇന്ന് അതിന് ചിത്രയുടെ തിളക്കം ആയിരുന്നു…

അവൻ മുറിയിലേക്ക് വരുമ്പോൾ മീനു കട്ടിലിന്റെ ഒരു മൂലയിൽ ഉറക്കത്തെ കൂട്ട് പിടിച്ചിരുന്നു…

മീനു കാലത്ത് തന്നെ എണീറ്റ് കുളിച്ചു റെഡി ആയി കിച്ചണിൽ ചെന്നു ചായ ഇട്ടു അമ്മയ്ക്ക് കൊടുത്തു… അഖിലിന് ഉള്ളതും ആയി വന്നതും അവൻ കുളി കഴിഞ്ഞു തലയും തുടച്ചു കൊണ്ട് ഇറങ്ങി വന്നതും ഒരുമിച്ച് ആയിരുന്നു… രണ്ട് പെരും പരസ്പരം നോക്കിയതും എന്തോ ഒന്ന് അവരെ തമ്മിൽ അടുപ്പിക്കുന്നത് പോലെ തോന്നി…

മീനു ചായ നീട്ടിയതും അഖിൽ അവളെ പിടക്കുന്ന കണ്ണിലേക്കും പിന്നെ വിറച്ചു കൊണ്ടിരിക്കുന്നു അധരങ്ങളിലേക്കും ഒന്ന് നോക്കി…

മീനു അവന്റെ നനഞ്ഞു കുതിർന്ന തലമുടി കണ്ട് തോർത്ത്‌ വാങ്ങി അവന്റെ തലയിൽ തുടച്ചു കൊണ്ടിരുന്നതും അവൻ പോലും അറിയാതെ അവന്റെ കൈകൾ അവളെ ചുറ്റി വരിഞ്ഞു…

അവന്റെ അധരങ്ങൾ അവളുടെ കഴുത്തിൽ സ്ഥാനം പിടിച്ചു…

അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞത് കണ്ടു ഒരു പുഞ്ചിരിയോടെ അവൻ അവളിലേക്ക് തന്റെ അവളോടുള്ള അടങ്ങാത്ത പ്രണയം മുഴുവനും പകുത്തു കൊടുത്തു…

💕

വെള്ള ഉടുപ്പിന്റെ തന്റെ പിഞ്ചു കുഞ്ഞിനെ അഖിൽ തന്റെ അമ്മയുടെ മടിയിൽ ഇരുത്തി…

പൂജാരി കർമങ്ങൾ എല്ലാം ചെയ്തു തീർത്തതും അഖിലിനെ ഒന്ന് നോക്കി…

“ഇനി നാമം ഉരുവിടാം… നിങ്ങൾ കണ്ടു വെച്ച പേര് പറയുക…”

അഖിൽ തല ചെരിച്ചു നോക്കിയതും പട്ടു സാരിയും ചുറ്റി ചന്ദന കുറിയും തൊട്ട് തലയിൽ മുല്ലപ്പൂവും ചൂടി മീനു അവർക്ക് മുന്നിൽ ആയി വന്നു…

“ചിത്ര…”

അത് കേട്ടതും അഖിലും അമ്മയും മീനുവിനെ ഒന്ന് നോക്കി…

“അതാവുമ്പോ ഞങ്ങൾക്ക് എന്നും അത് വിളിക്കാലോ… ചേച്ചിക്ക് ഇഷ്ട്ടം ഉള്ള സാർ തന്നെ അവളെ പേര് എന്നും ഉരുവിടുമല്ലോ… അതോടെ ചേച്ചിക്ക്‌ ഒരുപാട് സന്തോഷം ആവും…”

സീതയും നന്ദനും രാധികയും അവളെ നോക്കി പുഞ്ചിരിച്ചു…അവരുടെ കണ്ണുകൾ അവളുടെ വാക്കുകൾ കേട്ടതോടെ നിറഞ്ഞു വന്നു…

പൂജാരി അമ്മയുടെ മടിയിൽ ഉള്ള കുഞ്ഞിന്റെ കാതിൽ മൂന്ന് തവണ ആ നാമം ഉരുവിട്ടതും അവളെ അഖിൽ കയ്കളിൽ ഏന്തി…

രണ്ട് കുടുംബവും രണ്ട് വഴിക്ക് നീങ്ങുമ്പോൾ ഒരു പകൽ നിലാവ് അവരെ നോക്കി പുഞ്ചിരിച്ചു…

അതിന് ചിത്രയുടെ മുഖം ആയിരുന്നു…

ഇനി അവർ ജീവിക്കട്ടെ അല്ലേ…💕

ശുഭം..

ഇതുവരെ സപ്പോർട്ട് ചെയ്ത് നല്ല അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമൻ്റ് ചെയ്യണേ..

രചന : Ajwa