നീ എന്നെ പ്രണയിച്ചോ… പക്ഷേ ഞാൻ നിന്നെ തിരിച്ചു പ്രണയിക്കണമെന്ന് നീ വാശി പിടിക്കരുത്..

രചന : ഉണ്ണി കെ പാർത്ഥൻ

നിനക്കായ്..

❤❤❤❤❤❤❤❤❤❤

“ഞാൻ ന്തേ ഇങ്ങനെ.. ”

ചോദ്യം ഹരനോടായിരുന്നു ആമിയുടെ…

“സൗഹൃദം മൂത്ത് ഭ്രാന്തായതാ പെണ്ണേ..”

കൈ വിരലുകൾ കോർത്തു പിടിച്ചു ഹരൻ പറഞ്ഞത് കേട്ട് ആമി ചിരിച്ചു..

“നിനക്ക് എന്നേ പ്രണയിച്ചൂടെ..”

ആമി ഹരന്റെ തോളിലേക്ക് ഒന്നുടെ ചാരിയിരുന്നു…

കായൽ കാറ്റിൽ ആമിയുടെ ചുരുളൻ മുടി ഒന്ന് ഉലഞ്ഞു..

കണ്ണിലേക്കു പാറി വന്ന മുടിയിൽ തലോടി കായൽ കാറ്റു അവരേ നോക്കി കണ്ണിറുക്കി ചിരിച്ചു..

വിരലുകൾ ഒന്നുടെ കോർത്തു പിടിച്ചു ഇരുവരും..

“പ്രണയമുണ്ടല്ലോ..”

ഹരൻ ആമിയേ നോക്കി കണ്ണിറുക്കി കൊണ്ട് ചിരിച്ചു…

“പോടാ.. കളിയാക്കാതെ..”

“ഡീ.. സൗഹൃദം.. പ്രണയം.. ഇതിനിടയിൽ കൂടി ഉള്ള ഒരു യാത്രയില്ലേ.. അത് തരുന്ന ഒരു ഫീൽ.. അത് അനുഭവിച്ചു മുന്നോട്ട് പോകുമ്പോൾ.. ദാ.. ഇങ്ങനെ ചേർത്ത് പിടിച്ചു… നിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കുമ്പോൾ.. നിന്റെ കണ്ണുകൾക്ക് ഒരു തിളക്കമുണ്ട്..

മിഴികൾ നൽകുന്ന പിടച്ചിൽ ഉണ്ട്…

അതെല്ലാം.. ഞാൻ അറിയുന്നത്.. നിന്നിലൂടെ മാത്രമാണ് പെണ്ണേ..”

“അപ്പൊ.. എന്നോട് പ്രണയം ഇല്ല ല്ലേ…”

“ഇല്ല..”

ഹരൻ ചിരിച്ചു..

“ദുഷ്ടാ.. നിന്നെ ഉറുമ്പ് കടിക്കും… തെണ്ടി..

നീ ഇവിടെ ഇരുന്നോ ഞാൻ പോവാ..”

കോർത്തു പിടിച്ച കൈവിരലുകൾ വിടുവിക്കാൻ ആമി വെറുതെ ഒരു പാഴ് ശ്രമം നടത്തി..

“ന്തേ പോണില്ലേ..” ആമിയുടെ കൈ തണ്ടയിൽ മെല്ലേ നുള്ളി ഹരൻ ചോദിച്ചു…

“എനിക്ക് നൊന്തു..”

കൈയിൽ നോക്കി ആമി പറഞ്ഞു..

“നോവട്ടെ.. നോവാൻ അല്ലെ നുള്ളിയത്…

നിനക്ക് ശരിക്കും ഭ്രാന്താണ് ല്ലേ..”

“മ്മ്.. നീ എന്ന ഭ്രാന്ത്.. ഇഷ്ടങ്ങളുടെ നിറങ്ങളിൽ.. എനിക്കേറ്റവും പ്രിയമുള്ള നിറമാണ്..

ഭ്രാന്തിന്റെ ചിന്തകൾ നൽകുന്ന.. നിന്നോടൊപ്പമുള്ള.. നിന്റെ സാമിപ്യമറിയുന്ന ഭ്രാന്ത്..

ചിറകുകൾ ഇല്ലെങ്കിലും..

ഓർമ്മകൾ കൊണ്ട്..

ഒരായിരം കാതം അകലെയാണെങ്കിലും..

പറന്നെത്താൻ..

ചിറകുകൾ വേണ്ടാ എനിക്ക്..

നിന്റെ.. നിന്റെ സാമിപ്യം മാത്രം മതി..

ഇങ്ങനെ ചേർന്നിരുന്നു..

കുസൃതി നിറഞ്ഞ നോ=ട്ടം കൊണ്ടെന്നേ ഭ്രാന്ത് പിടിപ്പിക്കുന്ന പ്രണയം….

പ്രണയം.. എനിക്ക് നിന്നോട് പ്രണയമാണ് ഹരാ..

എനിക്ക് നിന്നെ വേണം.. എന്നിലേക്കു… വേരുന്നിയ.. നീയെന്നെ വള്ളി പടർപ്പിനെ ഞാൻ വാരി പുണരുകയാണ്…”

പറഞ്ഞു തീർന്നതും ആമി ഹരനെ അമർത്തി കെട്ടിപ്പിടിച്ചു..

“ശ്വാസം മുട്ടുന്നോ..”

ആമി മെല്ലെ ഹരന്റെ ചെവിയിൽ ചോദിച്ചു..

“മ്മ്..”

“ഇനീം ശ്വാസം മുട്ടിക്കട്ടെ ഞാൻ..”

“മ്മ്..”

“നീ ചാവും ചെക്കാ..”

ഒന്നുടെ ശക്തമായി ഹരനെ കെട്ടിപിടിച്ചു…

“ഡീ…”

ഹരൻ പതിയെ ആമിയുടെ ചെവിയിൽ വിളിച്ചു..

“മ്മ്…”

“മ്മക്ക് ഇങ്ങനെ അങ്ങട് പോവാ ഡീ.. ഞാൻ മുന്നേ പറഞ്ഞില്ലേ.. സൗഹൃദം.. പ്രണയം.. ഇതിന് ഇടയിലൂടെയുള്ള നൂൽ പാലം പോലുള്ള യാത്ര..

അങ്ങനെ മതി പെണ്ണേ..

ഇഷ്ടങ്ങളുടെ നിറങ്ങൾക്ക് നീ പറഞ്ഞത് പോലേ.

അകലങ്ങളിൽ നിന്നും പാറി പറന്നു വരാൻ..

ചിറകുകൾ വേണ്ടാ..

കൂടെ കൂടുന്ന ഇഷ്ടത്തെ..

ഇങ്ങനെ ചേർത്ത് പിടിച്ചാൽ മതി..

ഇഷ്ടം.. പ്രണയം.. സ്നേഹം.. സൗഹൃദം..

നാം പോലും അറിയാതെ..

മാറി മറയുന്ന മനസിന്റെ പിടി തരാത്ത യാത്രയിൽ ആണ്..

എന്നും നല്ല ബന്ധങ്ങൾ..

ആടിയുലഞ്ഞു പോകുന്നത്..

കാലം കരുതി വെച്ച ഇഷ്ടങ്ങൾക്ക് മുന്നേ നമുക്ക് നടേക്കേണ്ട..

കാലത്തിനു ഒപ്പം ചേർന്നു നടക്കാം നമുക്ക്..”

ഹരൻ പറഞ്ഞു നിർത്തി..

ആമി ഒന്നുടെ ഹരനെ ചേർത്ത് പിടിച്ചു..

വല്ലാതെ പിടക്കുന്നുണ്ടായിരുന്നു ആമിയുടെ നെഞ്ച്..

“ന്തിനാ ഡീ.. ഇങ്ങനെ പിടയുന്നത്.. ഞാൻ കൂടെ ഇല്ലേ.. എന്നും ഇങ്ങനെ..”

ഇരു കൈ കൊണ്ടും ആമിയെ മെല്ലേ തന്നിലേക്ക് ചേർത്ത് കൊണ്ട് ഹരൻ മെല്ലെ കാതിൽ പറഞ്ഞു

“എന്നേ ഇഷ്ടമല്ലേ…. നിനക്ക്..”

ഇടറിയിരുന്നു ആമിയുടെ ശബ്ദം..

“ഒരുപാട് ഒരുപാട് ഇഷ്ടാണ്.. പക്ഷെ…”

പാതിയിൽ നിർത്തി ഹരൻ..

“ന്തേ.. പാതിയിൽ നിർത്തിയത്..”

ഹരന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി ആമി ചോദിച്ചു..

മിഴികൾ നനവ് പടരുന്നത് ആമി അറിയുകയായിരുന്നു..

“നീ എന്നേ പ്രണിയിച്ചോ… ഞാൻ നിന്നെ തിരിച്ചു പ്രണയിക്കണമെന്ന് നീ വാശി പിടിക്കരുത്..

എനിക്ക് ഇഷ്ടാണ് നിന്നെ..

ചിലപ്പോൾ അത് പ്രണയത്തിനു വഴി മാറുന്ന നിമിഷം..

ഞാൻ കാത്തിരിക്കുന്നുണ്ട്..

അറിയില്ല..

അങ്ങനെയൊരു മാറ്റം എന്നിൽ ഉണ്ടാവോ ന്ന്..”

ഹരൻ പറഞ്ഞു നിർത്തി..

“ങ്കിൽ വീട്ടിൽ പറയട്ടെ ഞാൻ…”

ആമി മെല്ലേ ചോദിച്ചു..

“എന്നിട്ട്..”

“കാത്തിരിക്കാം ന്നേ ഞാൻ..”

“കാത്തിരിപ്പിനു നീ ആഗ്രഹിക്കുന്ന പോലേ ഒരു തീരുമാനം ഉണ്ടായില്ലയെങ്കിലോ..”

“കാത്തിരിക്കാം ഞാൻ.. നീ അറിഞ്ഞു.. നിന്നെ അറിഞ്ഞു.. നിന്നെ വിട്ടു കളയാൻ ഇഷ്ടമില്ലാത്ത എന്റെ പ്രണയത്തിന് വേണ്ടി ഞാൻ എത്ര കാലം വരേയും കാത്തിരിക്കാം..”

“ഡീ…”

“മ്മ്…”

“പോയാലോ നമുക്ക്.. നേരം ഇരുട്ടുന്നു..”

“മ്മ്.. പോവാം..”

ആമി ഹരനിൽ നിന്നും അടർന്നു മാറി..

എഴുന്നേറ്റു..

“ഞാൻ വിടണോ വീട്ടിൽ..”

ഹരൻ ചോദിച്ചു..

“നിനക്ക് എന്നേ കെട്ടാൻ പറ്റോ…”

ഒന്നുടെ ഹരന്റെ നെഞ്ചിലേക്ക് ചാഞ്ഞു ആമി ചോദിച്ചു..

“ഡീ… നിനക്ക് ഭ്രാന്താണ്…”

“മ്മ്… നീ എന്ന ഭ്രാന്ത്… കാത്തിരിക്കുന്നു..

ആ ഭ്രാന്ത് എന്നിലേക്കു പെയ്തിറങ്ങുന്ന നിമിഷങ്ങൾക്കായി..

ഞാൻ ഒറ്റക്ക് പൊയ്ക്കോളാം..

ചെന്നിട്ടു വിളിക്കാം ഞാൻ..”

ഹരന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ആമി തിരിഞ്ഞു നടന്നു..

നെഞ്ചിൽ നെരിപ്പോട് തീർക്കുന്ന നിമിഷങ്ങൾ..

ആ നിമിഷം മുതൽ ഹരൻ അറിഞ്ഞു തുടങ്ങുകയായിരുന്നു..

ശുഭം…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഉണ്ണി കെ പാർത്ഥൻ