ഇക്കാ… ഞാൻ മരിച്ചാല് ഇങ്ങള് വേറെ പെണ്ണ് കെട്ട്വോ, എന്താടി.. ഇപ്പൊ…. ഇങ്ങനെ ഒരു ചോദ്യം ..

രചന : സൽമാൻ സാലി ..

”ഇക്കാ ..ഈക്ക ….?

”ഉം ..ന്താടി …

”അതേയ് ഞാൻ മരിച്ചാല് ഇങ്ങള് വേറെ പെണ്ണ് കെട്ട്വോ ….?

ഓളെ ചോദ്യം കേട്ട് ഞാൻ ഫോണിന്ന് കണ്ണെടുത്ത് ഓളെ ഒന്ന് നോക്കി …

പാവം അടുത്ത മാസം ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം ആണ് ….അന്ന് തന്നെയാണ് ഡോക്ടർ പ്രസവത്തിനുള്ള ഡേറ്റും തന്നത് …

”ന്താടി.. പ്പോ ….ഇങനെ ഒരു ചോദ്യം ..?

”ഏയ് ഒന്നൂല്ല ഇങ്ങള് പറ വേറെ കെട്ട്വോ ..?

”ഇല്ലെടി ..നീ അല്ലാതെ ന്റെ ജീവിതത്തിൽ ഇനി വേറെ പെണ്ണില്ല … ന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം ….

””അതല്ല ഇക്കാ ഇനിയെങ്ങാനും ഞാൻ പ്രസവിക്കുമ്പോൾ മരിച്ചാല് ഇങ്ങള് വേറെ പെണ്ണ് കെട്ടണം ….ന്നിട്ട് സന്തോഷത്തോടെ ജീവിക്കണം

”ഡീ ഷാഹീ ഇയ്യ്‌ കളിക്കല്ലേ നിനക്ക് വേറൊന്നും പറയാനില്ലേ ..? ഞാൻ വേറെ കെട്ടൂല. …

” വേണം …. ഇങ്ങള് കെട്ടണം ….ന്റെ കയ്യിൽ അടിച്ചു സത്യം ചെയ്യ് …

എത്ര പറഞ്ഞിട്ടും ഓള് വഴങ്ങാത്തത് കൊണ്ടാണ് അന്ന് ഓളെ കയ്യിലടിച്ചു സത്യം ചെയ്തത് …

അങ്ങിനെ ഒന്നാം വിവാഹവാര്ഷികത്തിനു സമ്മാനമായി ഓള് ഒരു പെൺകുട്ടിക്ക് ജന്മം നൽകി….

കുട്ടിക്ക് വണ്ണം കൂടുതൽ ആണെന്ന് പറഞ്ഞു സിസേറിയൻ ആയിരുന്നു …

ഒരാഴ്ച കഴിഞ്ഞു ഞാൻ തിരിച്ചു ഗൾഫിലേക്ക് വരുന്ന ദിവസം ഷാഹിയുടെ മുഖം വല്ലാതിരിക്കുന്നത് കണ്ടിട്ട് ഞാൻ ഓൾടെ അടുത്ത് പോയി ഇരുന്നു

”ന്താ ഷാഹീ മുഖത്ത് ഒരു വാട്ടം …. ഞാൻ പോകുന്നത് കൊണ്ടാണോ ..?

എന്റെ ചോദ്യം കേട്ടതും ഓള് മുഖം വെട്ടിച്ചു കളഞ്ഞു …

”എന്നാലും ഇങ്ങള് ബല്ലാത്ത സാധനം തന്നെ …. ഞാൻ മരിച്ചാൽ ഇങ്ങള് വേറെ കെട്ടും എന്ന് പറഞ്ഞല്ലോ …?

””അയിന് ഇയ്യല്ലേ.. ന്നെ നിർബന്ധിച്ചത് ..വേറെ കെട്ടാൻ …

”ഉം ..ഇനി അത് പറയാലോ ..ഇങ്ങളെ പൂതിയും അത് തന്നെയായത് കൊണ്ടല്ലേ അന്ന് വേഗത്തിൽ സത്യം ചെയ്തത് …!!

ഓൾടെ സംസാരം കേട്ട് ചൊറിഞ്ഞു വന്നതാ

പിന്നെ ഇന്ന് പോകുന്നതല്ലേ എന്ന് കരുതി ഞാൻ അതികം മിണ്ടാൻ നിന്നില്ല…

കല്യാണം കഴിക്കുമ്പോൾ രാവണനെ പോലെ ഒരു പത്ത് തലയെങ്കിലും വേണം ….എന്നാലെ സമാധാനം ണ്ടാവൂ ….ദെഷ്യം വരുമ്പോൾ തല അടിച്ചു പൊട്ടിക്കാൻ തോന്നും ….പിന്നെ ഒന്നല്ലേ ഉള്ളൂ എന്നോർത്ത് മിണ്ടാതിരിക്കുന്നതാ …

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഓൾടെ സ്വഭാവം മാറി കുറച് മുന്നേ പറഞ്ഞതൊന്നും ഓർമ്മ ഇല്ലാ ..

ഇറങ്ങാൻ നേരം കണ്ണും നിറച്ചു കൊഞ്ഞനം കുത്തിയാണ് യാത്രയാക്കിയത്…

ഗൾഫിലെത്തി ഒരു വര്ഷം കഴിഞ്ഞപ്പോൾ എനിക്കൊരു ആഗ്രഹം മോളേ കാണാൻ…

അങിനെ നാട്ടിൽ വന്നു രണ്ട് മാസം മോളോടൊപ്പം നിന്ന് തിരിച്ചു പോയി ..

രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഓൾടെ ഒരു മെസ്സേജ് ..

”ഇങ്ങള് ഇങ്ങോട്ട് വാ കേട്ടാ ഞാൻ തരുന്നുണ്ട് ..

മെസ്സേജ് കണ്ടിട്ട് ഞാൻ കരുതി ഇനി ഓളെങ്ങാനും ന്റെ മെസ്സെഞ്ചർ തുറന്നെന്ന് ……

അപ്പോഴാണ് ഒരു ഫോട്ടോ കൂടി വന്നത് ..

രണ്ട് വരയുള്ള ഒരു പ്രേഗ്നെന്സി ടെസ്റ്റർ ..

അതെ ഷാഹി വീണ്ടാമതും ഗർഭിണി ആയിരിക്കുന്നു .. പ്രസവത്തിന് ചെല്ലാൻ ഓള് കുറെ നിർബന്ധിച്ചിരുന്നു .. പക്ഷെ ഞാൻ പോയില്ല .

ഓള് പിന്നേം കയ്യിലടിച്ചു സത്യം ചെയ്യിച്ചാലോ എന്ന് കരുതി ….

അങ്ങിനെ ഓളെ രണ്ടാം പ്രസവം ഞാൻ പ്രവാസത്തിൽ ആയിരുന്നു .. രണ്ടാമതും പെൺകുട്ടി ജനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോ ഞാൻ നാട്ടിൽ പോയി മോളേം കണ്ടു തിരിച്ചു പോന്നു …

ഒരു വർഷം കഴിഞ്ഞപ്പോൾ വീണ്ടും എനിക്കൊരാഗ്രഹം മക്കളുടെ കൂടെയൊക്കെ ഒന്ന് നിക്കാൻ ….

രണ്ട് മാസത്തെ ലീവിന് വീണ്ടും നാട്ടിലേക്ക് പറന്നു ..

പക്ഷെ കുഞ്ഞുങ്ങളുടെ കരച്ചിൽ അലാറത്തിനെക്കാൾ ഭീകരമായിരുന്നു….

ഒന്നുറങ്ങാൻ വേണ്ടി ഞാൻ ലീവ് തീരാൻ കാത്തിരുന്നു ..കുട്ടികളോടൊപ്പം കളിക്കാൻ നാട്ടിൽ പോയ ഞാൻ അപ്പി കഴുകിയും പാമ്പേഴ്സ് മാറ്റിയും കഞ്ഞി കൊടുത്തും രണ്ട് മാസം തള്ളി നീക്കി . വീണ്ടും പ്രവാസത്തിലേക്ക് മടങ്ങി …

രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഓൾടെ ഒരു മെസ്സേജ് ..

”പറ്റുമെങ്കിൽ നാളത്തെ ഫ്‌ളൈറ്റിൽ തന്നെ മോൻ കേറിക്കോ ..

പടച്ചോനെ ഓള് ന്റെ ഇൻസ്റ്റാഗ്രാം എങ്ങാനും ത=പ്പി എന്നാ ഞാൻ കരുതീത് ….പക്ഷെ കൂടെ രണ്ട് വരയുള്ള പ്രഗ്‌നൻസി ടെസ്റ്റർ കൂടെ കണ്ടപ്പോ സംഗതി മനസിലായി ..

അങ്ങിനെ ഈ+രണ്ട് വർഷം ഇടവേള ഇട്ട് ഓള് മൂന്നാമതും ഗർഭിണി ആയി .ആറാം മാസം തുടങ്ങിയപ്പോൾ തന്നെ കുട്ടികളെ നോക്കാൻ എനിക്ക് നാട്ടിൽ പോവേണ്ടി വന്നു …

അങ്ങിനെ ഓളെ പ്രസവം അടുത്ത് വന്ന ഒരു രാത്രി ..

”ഇക്കാ ..

”ഉം ….ന്തെയ് ..

”ഞാൻ പ്രസവം നിർത്തിയാലോ എന്നാലോയ്ക്കാ ..!!

”ഉം ….മൂന്ന് സിസേറിയൻ അല്ലെ പറ്റൂ ..നിർത്താം ല്ലേ ..

”അപ്പൊ ഇതും പെൺകുട്ടി ആണെങ്കിലോ ..ഇക്കാക് ആൺകുട്ടി വേണ്ടേ ..?

” കുട്ടികൾ ആണായാലും പെണ്ണായാലും പടച്ചോൻ തരുന്നതല്ലേ ഷാഹി ..ഞമ്മൾ അതിൽ തൃപ്തിപ്പെട്ടാൽ മതി ….

””എന്നലെ ഞാൻ പ്രസവം നിർത്തുകയാണേൽ ഇക്ക ഒരു കാര്യം ചെയ്യണം ..?

ആരെയെങ്കിലും കെട്ടാൻ സത്യം ചെയ്യിക്കാൻ ആണെന്ന് എനിക്ക് മനസ്സിലായിരുന്നു ..

”എന്താ കാര്യം …?

”ഇക്കാ ഇങ്ങള് വന്ധീകരണം ചെയ്യണം ..

”ശ്ശെ ….ഇയ്യ്..ന്നെ..പറ്റി അങ്ങിനെയാണോ മോളേ കരുതിയത് ….ഇയ്യ് പ്രസവം നിർത്തി എന്ന് വെച് ഞാൻ ആരെയും വശീകരിക്കാൻ ഒന്നും പോവൂല …

അത് കേട്ടതും ഓള് ചാടി എണീറ്റു ..

”അയ്യടാ മോന്റെ ഒരു പൂതി … വശീകരിക്കാൻ അല്ല. വന്ധീകരിക്കാൻ ..!

”വന്ധീകരണോ ..അതെന്താ സാധനം ..?

” ഓ ..ഒന്നുമറിയാത്ത ഒരാള് ..ഇങ്ങക്ക് മനസിലാവുന്ന ഭാഷയിൽ തന്നെ പറഞ്ഞു തരാം

”അതായത് ഈ തെരുവ് പട്ടികൾ കൂടുമ്പോൾ മുന്സിപ്പാലിറ്റിക്കാർ ചെയ്യുന്ന പരിപാടി ഉണ്ട് പ്രസവിക്കാതിരിക്കാൻ പിടിച്ചു ഇഞ്ചക്ഷൻ ചെയ്യും ….ഇങക്കും മാണം ഒരു ഇഞ്ചക്ഷൻ ….

ഓളെ വർത്താനം കേട്ട് ഞെട്ടിത്തരിച്ചു വിബ്രഞ്ചിച്ചു നിക്കുമ്പോൾ ഓള് പിന്നേം തുടങ്ങി ..

”അതായത് അഥവാ ഇനി ഞാൻ മരിച്ചുപോയാൽ മോൻ വേറെ പെണ്ണും കെട്ടി സുഖായിട്ട് ജീവിക്കണ്ടേ മ്മളെ മക്കളെ നോക്കി ജീവിച്ചാൽ മതി ..അതുകൊണ്ട് മോൻ ഈ പേപ്പറിൽ ഒരു ഒപ്പിട്ടെ

ഷാഹി നീട്ടിയ പേപ്പർ വായിച്ച എന്റെ ഉള്ളം കാൽ മുതൽ തലയിലേക്ക് ഒരു തരിപ്പ് കേറി ..

” പ്രസവാനന്തരം ഷാഹിക്ക് എന്തേലും പറ്റിയാൽ എന്നെ പിടിച്ചു വന്ധീകരിക്കണമെന്ന് അപേക്ഷിക്കൂന്നു ..സൽമാൻ ഒപ്പ് …

” എടീ ഷാഹീ ഇയ്യ്‌ കളിക്കല്ലേ ….അ പേപ്പർ കീറിയിട്ട് ഉറങ്ങാൻ നോക്ക് ..!!

പെട്ടെന്ന് ഓള് മണിച്ചിത്രത്താഴിലെ ഗംഗ ആയി ..

”ഒപ്പിടമാട്ടെ .. ഒപ്പിടമാട്ടെ …

ബാക്കി ഡയലോഗ് പറയും മുമ്പ് ഞാൻ പേപ്പറിൽ ഒപ്പിട്ട് ഓൾടെ കയ്യിൽ കൊടുത്തു …

”ഉം നല്ല കുട്ടി അങ്ങിനെ വഴിക്ക് വാ .. ഈ പേപ്പർ ഞാൻ എന്റെ ആങ്ങളയുടെ കയ്യിൽ കൊടുക്കും ..

പടച്ചോനെ പണി പാളി .. ഓളെ ആങ്ങള ജിമ്മൻ സലീം … ഗർഭിണികളുടെ വയർ പോലെ വീർപ്പിച്ച മസിലുംകൊണ്ട് വരുന്ന ഓനെ കാണുമ്പോൾ തന്നെ പേടിയാണ് .. എന്റെ ബൾബ് ഏതായാലും ഇനി കത്തൂല എന്ന് ഏകദേശം ഉറപ്പായി …

അവസാനം ഓൾക് പ്രസവ വേദന വന്ന് കൊണ്ടുപോകുമ്പോൾ തൊട്ട് ന്റെ നെഞ്ചിടിപ്പ് കൂടി കൂടി വരാൻ തുടങ്ങി ..

ഓള് ലേബർ റൂമിൽ കയറിയപ്പോൾ തൊട്ട് ലേബർ റൂമിന്റെ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന എന്നെ കണ്ടിട്ട് ബാക്കിയുള്ളവർ പരസ്പരം പറയുന്നുണ്ടായിരുന്നു എന്തൊരു സ്നേഹമുള്ള ഭർത്താവ് എന്ന് ..

പാവം അവരറിയുന്നില്ലല്ലോ ഒപ്പിട്ട പേപ്പറും കൊണ്ട് ഓളെ ആങ്ങള മുന്നിൽ ഇരുന്നാൽ പിന്നെ നിക്കാനും ഇരിക്കാനും തോന്നൂല്ലെന്ന് …

ന്റെ ഭാഗ്യം കൊണ്ട് ഓൾക് ഒന്നും പറ്റാതെ മൂന്നാമതും പെൺകുട്ടിയെ തന്നെ പ്രസവിച്ചു ..

ഇപ്പോഴും ഇടക്കിടക്ക് ഏതെങ്കിലും പെണ്ണിനെ നോക്കിയാൽ അപ്പോൾ ആ പേപ്പറിന്റെ കാര്യം പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുന്നു … എന്ന് മാത്രം …

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സൽമാൻ സാലി ..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top