ലയനം, തുടർക്കഥ ഇരുപത്തിയൊന്നാം ഭാഗം…

രചന: ദുർഗ ലക്ഷ്‌മി

“എന്റെ മോനെ വിഷം കൊടുത്ത് കൊല്ലാൻ നോക്കിയത് എന്തിനാ മഹാ പാപി”, അമ്മമ്മ ആക്രോശിച്ചു കൊണ്ട് ലെച്ചുവിനോട് ചോദിച്ചത് കേട്ട് അവൾ ഞെട്ടി വിറച്ചു നിൽക്കുകയായിരുന്നു.

“എന്താ അമ്മേ ഇത്… അമ്മമ്മ എന്തൊക്കെയാ ഈ പറയുന്നത്….വിഷം… ഞാൻ…”, സമനില വീണ്ടെടുത്ത് കൊണ്ട് മുറിഞ്ഞ വാക്കുകളാൽ തന്റെ അരികിലെക്ക് ഓടി വന്ന ഇന്ദു അമ്മയെ പിടിച്ചു നിർത്തി ചോദിച്ചത് കേട്ട് അവർ ലെച്ചുവിനെ ചേർത്ത് പിടിച്ചു.

“ഒന്നുല്ല… അമ്മേന്റെ കുട്ടി ഇപ്പോൾ ഒന്നിനെ പറ്റിയും ആലോചിക്കേണ്ട… വാ നമുക്ക് അവിടെ ഇരിക്കാം”, ലെച്ചുവിനെ ബലം ആയി പിടിച്ചു അടുത്തുള്ള ചെയറിൽ ഇരുത്തി കൊണ്ട് ഇന്ദു അമ്മ പറഞ്ഞു.

അർജുന്റെ ഒരു വിവരവും അത്ര നേരം ആയി ആരും പറയാത്തത് കൊണ്ടും അമ്മമ്മയുടെ വാക്കുകൾ കൊണ്ടും മാനസികമായി ആകെ തളർന്നിരുന്നു ലെച്ചു.

അച്ഛനും അഭി ഏട്ടനും ഓടി നടക്കുന്നതും ഇടക്കിടെ അമ്മയെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്ന ഏട്ടത്തിയുടെ ഫോൺ കാളും എല്ലാം ലെച്ചു ഏതോ ലോകത്തിൽ എന്ന പോലെയെ കാണുന്നുണ്ടായിരുന്നുള്ളൂ

എന്നാൽ അമ്മമ്മയുടെ അടുത്ത് ഇരുന്ന് ലെച്ചുവിനെ നോക്കി പുച്ഛത്തിൽ ചിരിക്കുകയും എന്നാൽ ആരെങ്കിലും കാണുമ്പോൾ കണ്ണുനീർ വാർക്കുകയും ചെയ്യുന്ന പ്രിയയും ശ്യാമയും മാത്രം ലെച്ചുവിന്റെ കണ്ണിൽ തെളിഞ്ഞു കണ്ടു.

അതോടെ പലതും ലെച്ചുവിന് മനസിലായി എങ്കിലും തനിക്കു നേരെ വരേണ്ടത് ലക്ഷ്യം മാറി ഇങ്ങനെ അർജുനിൽ എത്തി എന്ന് ആലോചിച്ചു അവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല.

“അമ്മേ… ഇപ്പോഴും ഏട്ടന് എന്താ പറ്റിയത് എന്ന് എനിക്ക് അറിയില്ല… കുഴഞ്ഞു വീണു ഇവിടെ എത്തിച്ചതിന് ശേഷം ആ വാതിൽ ഇതു വരെ നമുക്ക് മുന്നിൽ തുറന്നിട്ടും ഇല്ല… എന്നിട്ടും അമ്മമ്മ എങ്ങനെ അറിഞ്ഞു വിഷം ആണ് കാരണം എന്ന് “, ഇന്ദു അമ്മയുടെ തോളിൽ നിന്നും മുഖം ഉയർത്തി കൊണ്ട് ലെച്ചു ചോദിച്ചത് കേട്ടു അമ്മയും ഒരു നിമിഷം എന്തോ ആലോചിച്ചു.

“അത് പ്രിയ പറഞ്ഞതാണ് മോളെ… നീ വിളിച്ച ഉടനെ അവൾ എന്തൊക്കെയോ പറഞ്ഞു കരഞ്ഞു നിലവിളിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് പോകുന്നത് കണ്ടു… അച്ചൂന് എന്തോ ആപത്തു പറ്റി എന്ന് കേട്ടപ്പോൾ പിന്നെ നടന്നത് ഒന്നും എനിക്ക് ഓർമ ഇല്ല മോളെ…”,

ഇന്ദു അമ്മ നിസ്സഹതയോടെ പറഞ്ഞു. അത് കൂടി കേട്ടപ്പോൾ ലെച്ചുവിന് പിന്നെ അവിടെ ഇരിക്കാൻ തോന്നിയില്ല. അവൾ ഉടനെ തന്നെ ഇന്ദു അമ്മയോട് പറഞ്ഞു അഭിയെ കാണാൻ ആയി ചെന്നു.

“എന്താ മോളെ… എന്തെങ്കിലും വേണോ… ഡോക്ടർ വന്നോ”, ലെച്ചു അഭിയെ നോക്കി പുറത്തേക്ക് നടക്കവേ അവളെ കണ്ടു അഭി വേഗം ഓടി വന്നു.

“ഇല്ല ഏട്ടാ… ആരും ഒന്നും പറയുന്നില്ല…എനിക്ക് ആകെ പേടി ആവുന്നു”, അഭിയുടെ ചോദ്യം കേട്ട് അത് വരെ അടക്കി വെച്ച സങ്കടം അറിയാതെ തന്നെ പുറത്തു വന്നു ഇടറിയ സ്വരത്തിൽ ലെച്ചു പറഞ്ഞു.

“ഏഹ്, ഒന്നും ഇല്ലെടാ…. ഈ ഹോസ്പിറ്റലിലെ ഏറ്റവും എക്സ്പീരിയൻസ്ട് ആയിട്ടുള്ള ഡോക്ടർ ജയദേവൻ ആണ് അച്ചുനെ നോക്കുന്നത്… ആള് നമ്മുടെ അകന്ന ഒരു ബന്ധു ആണ്… സൊ ഒന്ന് കൊണ്ടും മോള് വിഷമിക്കേണ്ട…”, അഭി ലെച്ചുവിന്റെ തോളിൽ പതുക്കെ തട്ടി കൊണ്ട് പറഞ്ഞത് കേട്ട് അവൾക്ക് ചെറിയൊരു സമാധാനം തോന്നി.

“ഞാൻ ഏട്ടനെ കാണാൻ ആയി വന്നതാണ്, പ്രിയ…. പ്രിയ വീട്ടിൽ വെച്ച് എന്താണ് അമ്മമ്മയോട് പറഞ്ഞത്…”, ലെച്ചു പെട്ടെന്ന് ചോദിച്ചത് കേട്ട് അഭി അവളെ ഒന്ന് നോക്കി ചെറുതായി ഒന്ന് പതറി.

“അത് മോളെ, മോള് രാവിലെ അവന് കൊടുത്ത പായസത്തിൽ വിഷം ഉണ്ടായിരുന്നു എന്നാണ് പ്രിയ പറഞ്ഞത്…”, അഭി പറഞ്ഞത് കേട്ട് ലെച്ചു പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, കാരണം അത് അവൾ പ്രതീക്ഷിച്ചിരുന്നു.. ഇന്ദു അമ്മയും ആയി പുറത്തു പോയപ്പോൾ ആവും പ്രിയ ഈ പണി ചെയ്തിട്ടുണ്ടാവുക. എങ്കിലും പ്രിയ അങ്ങനെ പറഞ്ഞു എന്ന് വെച്ച് മാത്രം അതൊക്കെ വിശ്വസിക്കാൻ അമ്മമ്മക്ക് എങ്ങനെ കഴിയുന്നു എന്ന് ഓർത്ത് ആയിരുന്നു അവൾക്ക് അത്ഭുതം.

“മക്കളെ വാ, അച്ചുന് ബോധം വന്നു… ദേവേട്ടൻ പറഞ്ഞു കയറി കണ്ടോളാൻ…”, ലെച്ചു വീണ്ടും എന്തോ ചോദിക്കാൻ തുടങ്ങവേ ആണ് ഇന്ദു അമ്മ ദൃതിയിൽ വന്നു അവരെ വിളിച്ചത്.

കാത്തിരുന്നത് കേട്ടത് പോലെ ലെച്ചു ഉടനെ തന്നെ അമ്മയെയും അഭിയേയും നോക്കാതെ അർജുന്റെ അടുത്തേക്ക് ഓടി. അതെ സമയം ആണ് ഡോക്ടർ ജയദേവനും ഐ.സി.യുവിൽ നിന്നും പുറത്തേക്ക് വന്നത്.

ചുറ്റും ഉള്ളത് ഒന്നും ശ്രദ്ധിക്കാതെ ഓടി വന്ന ലെച്ചു അദ്ദേഹത്തെയും നോക്കാതെ അകത്തേക്ക് പോകുന്നത് കണ്ടു ഡോക്ടർ അമ്പരന്നു. ഒപ്പം ലെച്ചുവിനെ കണ്ട ഉടനെ തന്നെ അടുത്തറിയുന്ന ആരോ ആണ് എന്ന തോന്നൽ അറിയാതെ തന്നെ അദ്ദേഹത്തിൽ ഉടലെടുത്തു.

ലെച്ചുവിന് പുറകെ വരുന്ന ഇന്ദു അമ്മയെയും അഭിയേയും അദ്ദേഹം കണ്ടു എങ്കിലും ഉടനെ തന്നെ ഡോക്ടർ തിരികെ ഐ.സി.യുവിലേക്ക് നടന്നു.

അപ്പോഴേക്കും ലെച്ചു അർജുന്റെ അടുത്ത് എത്തിയിരുന്നു.

“ലെച്ചു…”, മുന്നിൽ എത്തിയിട്ടും ശില പോലെ നിൽക്കുന്ന ലെച്ചുവിനെ അർജുൻ ക്ഷീണിച്ച സ്വരത്തിൽ വിളിച്ചു. അവന്റെ അടുത്തേക് ലെച്ചു നടന്നു എങ്കിലും എത്ര നടന്നിട്ടും അർജുന്റെ അടുത്ത് എത്താത്തത് പോലെ തോന്നി അവൾക്ക്.

അപ്പോഴേക്കും ദേവൻ ഡോക്ടറും അവിടെ എത്തിയിരുന്നു.”അങ്കിൾ, ഇതാണ് എന്റെ ഭാര്യ… വസുധ ലക്ഷ്മി… കല്യാണത്തിന് അങ്കിൾ വന്നില്ലല്ലോ… അതാ മനസിലാവാതെ ഇരുന്നത് “, ലെച്ചുവിന് പിറകിൽ ആയി വന്നു നിന്ന് അവളെ തന്നെ നോക്കുന്ന ദേവനെ കണ്ടു അർജുൻ പെട്ടെന്ന് പറഞ്ഞത് കേട്ട് ലെച്ചു അറിയാതെ തന്നെ തിരിഞ്ഞു നോക്കി.

അവളുടെ നോട്ടം കണ്ടയുടൻ തന്നെ അദ്ദേഹം മുഖത്തെ മാസ്ക് മാറ്റി ലെച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരി കണ്ടു സത്യത്തിൽ ആ അന്തരീക്ഷത്തിൽ പോലും ലെച്ചുവിന് ചുറ്റും ഒരു പോസിറ്റീവ് എനർജി നിറയുന്നത് പോലെ തോന്നി അവൾക്ക്.

“ബോധം വന്നപ്പോൾ മുതൽ ഇവൻ പറയുന്നതാ മോളെ കാണണം എന്ന്… അങ്ങനെ ഒന്നും കാണാൻ പറ്റില്ല എന്ന് പറഞ്ഞിട്ട് സമ്മതിക്കേണ്ടേ ചെക്കൻ… ഏതായാലും മോളെ കണ്ടപ്പോൾ തന്നെ ആശാന്റെ പകുതി അസുഖം കുറഞ്ഞു…”, ഡോക്ടർ അർജുന്റെ അടുത്തേക്ക് നടന്നു കൊണ്ട് ലെച്ചുവിനോട് പറഞ്ഞു.

“സാർ, ഏട്ടന് എന്താ പറ്റിയത്…”, മടിച്ചു മടിച്ചാണ് ലെച്ചു അത് ചോദിച്ചത്. കാരണം അമ്മമ്മ പറഞ്ഞത് പോലെ എന്തെങ്കിലും ആണ് അർജുന് പറ്റിയത് എങ്കിൽ അറിയാതെ ആണെങ്കിലും അതിന് കാരണക്കാരി ആവും എന്ന് ചിന്തിക്കാൻ പോലും ലെച്ചുവിന് കഴിഞ്ഞില്ല.

ലെച്ചുവിന്റെ ചോദ്യം കേട്ട ഉടനെ തന്നെ അർജുന്റെയും ഡോക്ടറുടെയും മുഖം ഒരുപോലെ മാറി… അവർ പരസ്പരം നോക്കുന്നത് കണ്ടു കേൾക്കാൻ ആഗ്രഹിക്കാത്തത് തന്നെ ആണ് അവർക്ക് പറയാൻ ഉള്ളത് എന്ന് തോന്നി അവൾക്ക്.

“ഏഹ് അങ്ങനെ കാര്യം ആയിട്ട് ഒന്നും ഇല്ല മോളു… ഫുഡിൽ പറ്റിയ ചെറിയൊരു മിസ്റ്റേക്ക്… അത്രേ ഉള്ളൂ… ഏതായാലും മോളുടെ ധൈര്യം ഞാൻ സമ്മതിച്ചു ട്ടോ…. അർജുന് വേണ്ട എല്ലാ കാര്യങ്ങളും ഒറ്റക്ക് തന്നെ ചെയ്തില്ലേ മോള്… എല്ലാർക്കും കിട്ടുന്ന കഴിവ് അല്ല അത്”, വിഷയം മാറ്റാൻ എന്നപോലെ ആണ് ഡോക്ടർ അത് പറഞ്ഞത് എങ്കിലും ലെച്ചുവിനെ പറ്റി നല്ലൊരു ഇമേജ് അദ്ദേഹത്തിന്റെ ഉള്ളിൽ ഉണ്ടായി അപ്പോഴേക്കും.

“ധൈര്യം ഒക്കെ ഉണ്ട്… പക്ഷെ ലെച്ചുട്ടി എന്ന ഒറ്റ വിളിയിൽ തീരുന്നത്താണ് അത് എന്നെ ഉള്ളൂ…ഇല്ലേ ലെച്ചുട്ടാ…”, ചിരിച്ചു കൊണ്ട് അർജുൻ അവളെ നോക്കി ചോദിച്ച ഉടനെ തന്നെ അടക്കി വെച്ച സങ്കടം എല്ലാം കെട്ട് പൊട്ടിച്ചു വന്നു വലിയൊരു പ്രളയം തന്നെ ഉണ്ടായി അവിടെ.

അർജുന്റെ സംസാരവും കരഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് ഓടുന്ന ലെച്ചുവിനെയും കണ്ടു അത്ഭുതവും അമ്പരപ്പും ഒരുപോലെ വന്ന അവസ്ഥയിൽ ആയിരുന്നു ഡോക്ടർ. കുറച്ചു സമയം അർജുന്റെ നെഞ്ചിൽ കിടന്നു കരഞ്ഞ ലെച്ചു പെട്ടെന്ന് എഴുന്നേറ്റു കണ്ണുകൾ തുടച്ചു അർജുനെ ഒന്ന് നോക്കി.

“അമ്മയും ഏട്ടനും അമ്മമ്മയും ഒക്കെ പുറത്തുണ്ട്… ഞാൻ ഇറങ്ങിയാലെ അവർക്ക് വരാൻ പറ്റുളു… പുറത്തു ഉണ്ടാവും ട്ടോ ഞാൻ”, ലെച്ചു അർജുന്റെ കൈ എടുത്തു അവളുടെ ഇരു കൈകൾ കൊണ്ട് പിടിച്ചു പറഞ്ഞത് കേട്ട് അർജുൻ ഒന്ന് പതുകെ ചിരിക്കുക അല്ലാതെ വേറെ ഒന്നും ചെയ്തില്ല. അവളോട് കുറച്ചു സമയം കൂടി അടുത്തിരിക്കാൻ പറയാൻ അർജുന് തോന്നി എങ്കിലും ലെച്ചു അത് സമ്മതിക്കില്ല എന്ന് അവന് നല്ല ഉറപ്പ് ഉണ്ടായിരുന്നു.

ഡോക്ടരെ നോക്കി ഒന്ന് ചിരിച്ചു ദൃതിയിൽ തന്നെ ലെച്ചു പുറത്തേക്ക് പോകുമ്പോൾ അദ്ദേഹം ഒരു ചെയർ എടുത്തു അർജുന്റെ അടുത്തേക്ക് ഇരുന്നു.

“എവിടെ നിന്ന് കിട്ടി ഇത്ര നല്ല മോളെ എന്ന് ചോദിക്കാൻ ആണ് അങ്കിൾ ഇവിടെ ഇരുന്നത് എങ്കിൽ അതൊക്കെ കുറച്ചു വലിയൊരു കഥയാണ്… സൗകര്യം പോലെ പറഞ്ഞു തരാം ഞാൻ…”,

ഡോക്ടർ എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ തന്നെ അർജുൻ പറഞ്ഞത് കേട്ട് അദ്ദേഹം ഒന്ന് ചിരിച്ചു.”ആഹ്, ആ കഥ കേൾക്കാതെ ഞാൻ ഇനി ഏതായാലും വീട്ടിൽ പോകുന്നില്ല… പക്ഷെ നീ പറഞ്ഞത് വെച്ച് എനിക്ക് നിന്റെ അമ്മമ്മയുടെ കാര്യം ഓർത്തിട്ടേ പേടിയുള്ളൂ… അവർ ലെച്ചുനേ ചിലപ്പോൾ പച്ചക്ക് കത്തിക്കും എന്നാ തോന്നുന്നത്… വന്നപ്പോൾ തന്നെ പുറത്തു നല്ല ബഹളം ആയിരുന്നു എന്നാ സിസ്റ്റേഴ്സ് പറഞ്ഞത്”, ഡോക്ടർ ഗൗരവത്തിൽ പറഞ്ഞപ്പോഴാണ് അർജുനും അമ്മമ്മയുടെ കാര്യം ഓർത്തത്. കുറച്ചു നേരം അവൻ അതിന്റെ ആലോചനയിൽ ഇരിക്കെയാണ് ഇന്ദു അമ്മയും അഭിയും ഒന്നിച്ചു അങ്ങോട്ട് വന്നത്.

“ഞാൻ ജസ്റ്റ്‌ അച്ചുനെ ഒന്ന് കാണാൻ വന്നതാണ് അങ്കിൾ… എപ്പോഴാ റൂമിലേക്ക് മാറ്റുക”, അഭി ക്ഷമാപണം എന്ന പോലെ അദ്ദേഹത്തോട് ചോദിച്ചു.

“3 മണി ആവുമ്പോഴേക്കും നോക്കാം അഭി… പ്രശ്നം ഒന്നും ഇല്ല… എന്നാലും 2 ദിവസം ഇവിടെ തന്നെ കിടക്കട്ടെ…”, അദ്ദേഹം നേരത്തെ ഉണ്ടായിരുന്ന ഗൗരവം മാറ്റിക്കൊണ്ട് പറഞ്ഞു.

അർജുനോട് കുറച്ചു സമയം സംസാരിച്ചു അമ്മുവിനെയും മോളെയും കൂട്ടി കൊണ്ട് വരാൻ ആയി അഭി തിരികെ പോയി. ഉടനെ തന്നെ ഇന്ദു അമ്മയും പുറത്തേക്ക് പോകാൻ ആയി എഴുന്നേറ്റു.

“അമ്മ എന്താ പെട്ടെന്ന് പോകുന്നത്… കുറച്ചു നേരം കൂടി ഇവിടെ ഇരിക്ക്”, അർജുൻ പെട്ടെന്ന് പറഞ്ഞത് കേട്ട് അമ്മ ഒന്ന് ചിരിച്ചു.

“അയ്യെടാ, അതിന് വേറെ ആളെ നോക്കണം… ഞാൻ പോയി നിന്റെ ഭാര്യയെ പറഞ്ഞു വിടാം… അവൾ അല്ലെ കൂട്ടിരിക്കേണ്ടത്… രാവിലെ തന്നെ ഉള്ള അവന്റെ ഒരു പായസ കൊതി… ആ പെണ്ണിനെ അമ്പലത്തിൽ പോകുന്നതിന് മുന്നേ അടുക്കളയിൽ കയറ്റിയതും പോരാതെ നല്ലൊരു ദിവസം ആയിട്ട് അവൻ വന്നു ഹോസ്പിറ്റലിൽ കിടന്നിരുന്നു…”,

കുറച്ചു മുന്നേ വരെ അനുഭവിച്ചു കൊണ്ടിരുന്ന ടെൻഷനും സങ്കടവും എല്ലാം തമാശ രൂപത്തിൽ അർജുനെ വഴക്ക് പറയുന്നത് പോലെ പറഞ്ഞു ഇന്ദു അമ്മ പുറത്തേക്ക് നടന്നു. അർജുന്റെയും ലെച്ചുവിന്റെയും മനസ്സ് അറിഞ്ഞത് പോലെയുള്ള അമ്മയുടെ പ്രവർത്തിയിൽ അവരെക്കാളും ഏറെ സന്തോഷിച്ചത് സത്യത്തിൽ ഡോക്ടർ ആയിരുന്നു…

“ലെച്ചു ഏതായാലും ആള് കൊള്ളാലോ മോനെ… വന്നു കേറിയ കുട്ടിക്ക് ഇത്രയും സപ്പോർട്ട് കൊടുക്കുന്നത് കാണുന്നത് ഞാൻ ഇപ്പോഴാണ് ട്ടോ”, ഡോക്ടർ വീണ്ടും ചിരിയോടെ പറഞ്ഞു. അത് കേട്ട് അർജുൻ ചിരിച്ചതല്ലാതെ ഒന്നും തന്നെ പറഞ്ഞില്ല. അപ്പോഴേക്കും ഇന്ദു അമ്മ ലെച്ചുവിനെ വീണ്ടും അർജുന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു.

അമ്മമ്മ അതിനിടയിൽ വീട്ടിൽ പോയത് കൊണ്ട് ലെച്ചുവിനും അർജുനും ഒരു പോലെ സമാധാനം തോന്നി മനസ്സിന്… കുറച്ചു സമയം കൂടി അവരുടെ കൂടെ ചിലവഴിച്ചു ഡോക്ടറും പുറത്തേക്ക് നടന്നു.

എന്നാൽ അറിയാതെ തന്നെ അദ്ദേഹം വീണ്ടും ലെച്ചുവിനെ തിരിഞ്ഞു നോക്കി.

അർജുന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുന്ന അവൾക്ക് അടുത്തറിയുന്ന ആരുടെയോ മുഖ ഛായ ഉണ്ട് എന്ന് ഡോക്ടർക്ക് വീണ്ടും വീണ്ടും തോന്നി… ഏതായാലും പോകുന്നതിനു മുന്നേ ലെച്ചുവിനെ പറ്റി എല്ലാം അറിയണം എന്ന് തീരുമാനിച്ചു ഡോക്ടർ പുറത്തേക്ക് നടക്കവേ അർജുനും ലെച്ചുവും അവരുടെതായ ലോകത്തിൽ ആയിരുന്നു.

വൈകുന്നേരം 3 മണി കഴിഞ്ഞു അർജുനെ റൂമിലേക്ക് മാറ്റിയപ്പോൾ എല്ലാവരും ഉണ്ടായിരുന്നു അവിടെ. ഡോക്ടറുടെ അടുത്ത് നിന്ന് മെഡിക്കൽ റിപ്പോർട്ടും മറ്റും വാങ്ങി ലെച്ചു കുറച്ചു കഴിഞ്ഞാണ് റൂമിൽ എത്തിയത്.

അവൾ അകത്തു കയറാൻ നോക്കവേ പെട്ടെന്ന് ആണ് അർജുന്റെ അടുത്ത് ഇരുന്ന അമ്മമ്മ പെട്ടെന്ന് ചാടി എഴുന്നേറ്റത്.

“പ്രിയ മോൾ എല്ലാം കാണിച്ചു തന്നതല്ലേ ഇവൾ ചെയ്തത്… എന്നിട്ടും നിങ്ങൾ എന്തിനാ ഇവളെ ഇവിടെ തന്നെ നിർത്തിയിരിക്കുന്നത്”, ലെച്ചുവിനെ ദേഷ്യത്തോടെ നോക്കി അമ്മമ്മ പറഞ്ഞത് കേട്ടിട്ടും യാതൊരു പേടിയും ഇല്ലാതെ അവൾ റൂമിലേക്ക് കയറി വരുന്നത് കണ്ടപ്പോൾ അർജുനും അമ്മക്കും അമ്മുവിനും ഒക്കെ സമാധാനം തോന്നി.

കൃത്യമായ ഉത്തരങ്ങൾ ഇല്ലാതെ ഒരിക്കലും ലെച്ചുവിൽ ഇത്ര ധൈര്യം ഉണ്ടാവില്ല എന്ന് അവർക്ക് ഉറപ്പായിരുന്നു. അത് കൂടാതെ സംഭവങ്ങളുടെ സത്യം അറിയാൻ ഉള്ള ആകാംഷയിൽ ആയിരുന്നു അർജുൻ ഒഴികെയുള്ള മറ്റുള്ളവർ.

“അമ്മമ്മ എന്ത് കണ്ടു എന്നാ ഈ പറയുന്നത്…”, മെഡിക്കൽ റിപ്പോര്ട്ട് ബാഗിൽ വെച്ചു കൊണ്ട് ലെച്ചു ചോദിച്ചത് കേട്ട് ഏറ്റവും കൂടുതൽ തിളക്കം പ്രിയയുടെ മുഖത്തായിരുന്നു. അമ്മമ്മയുടെ വിളിക്ക് കാതോർത്തു അവൾ ഫോണും ആയി റെഡിയായി നിൽക്കവേ തന്നെ അമ്മമ്മയുടെ വിളി അവളെയും തേടി വന്നു.

അത് കേട്ടയുടൻ തന്നെ പ്രിയ ഫോണും ആയി ലെച്ചുവിന്റെ അടുത്തേക്ക് വന്നു. അർജുന് പായസം കൊടുക്കുന്ന വീഡിയോ കണ്ടു ലെച്ചുവിന്റെ മുഖത്തു വിരിയുന്ന ടെൻഷൻ ഭാവങ്ങൾ കാണാൻ ആയി കാത്തിരുന്ന പ്രിയയുടെ മുഖത്തു ആദ്യ പ്രഹരം എന്ന പോലെ വീഡിയോ കണ്ട ഉടനെ തന്നെ ലെച്ചുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു.

“പ്രിയ നല്ല വീഡിയോ ട്ടോ… ഇതൊന്നു സെന്റി തരണേ… കാര്യം പിറന്നാൾ ദിവസം ഹോസ്പിറ്റലിൽ ആയി എങ്കിലും ഞങ്ങൾ ഒരുമിച്ചുള്ള ഫസ്റ്റ് ബര്ത്ഡേ അല്ലെ… അതിന്റെ ഏറ്റവും നല്ല മൊമെന്റ് ആയിരുന്നു ഇതു”, ലെച്ചു പറഞ്ഞത് കേട്ട് അർജുൻ ഒഴികെ ബാക്കി എല്ലാവരും ടെൻഷനിൽ തന്നെ ആയിരുന്നു.

“ടി, പെണ്ണെ അധികം നെഗളിക്കല്ലേ നീ… എന്റെ മോന് വിഷം കൊടുത്തത് ഇങ്ങനെയല്ലേ… അതിന്റെ തെളിവ് ആണ് ഇത്. ഇപ്പോൾ തന്നെ ഞങ്ങൾ പോകുന്നുണ്ട് പരാതി കൊടുക്കാൻ… നിന്റെ കാര്യം ബാക്കി അവര് നോക്കിക്കൊളും”, ലെച്ചുവിന്റെ മുഖത്തെ സന്തോഷം കണ്ടു അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് അമ്മമ്മ പറയവേ അർജുന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

“അമ്മമ്മേ, അവളെ വിട്… എന്താ ഈ കാണിക്കുന്നത്”, അർജുൻ ബെഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞത് കേട്ട് അമ്മമ്മ പെട്ടെന്ന് എന്തോ ഓർത്തത് പോലെ അടങ്ങി.

“ഏട്ടാ, ഒന്നും മിണ്ടാതെ അവിടെ കിടന്നോ… നിങ്ങൾക്ക് എന്നെ സംശയം ഇല്ലാത്ത സ്ഥിതിക്ക് ഇത് ഞാനും അമ്മമ്മയും തമ്മിൽ ഉള്ള പ്രശ്നം ആണ്… ഞങ്ങൾ തന്നെ തീർത്തു കൊള്ളും ഇതു”,

താക്കിത് പോലെ അർജുനോട് പറഞ്ഞു ലെച്ചു വീണ്ടും അമ്മമ്മയുടെ നേരെ തിരിഞ്ഞു. “ഡോക്ടർ പോലും ഈ നിമിഷം വരെ പറയാത്ത ഒരു കാര്യം ഇവൾക്ക് എങ്ങനെ പിടി കിട്ടി എന്ന് ആലോചിച്ചോ എല്ലാവരും? ഞാൻ പായസത്തിൽ വിഷം കലർത്തുന്ന വീഡിയോ അല്ലല്ലോ ഇതു… ഉണ്ടാക്കി വെച്ച പായസം ഏട്ടന് കൊടുത്തു. അത്രയേ ഉള്ളൂ”,
ലെച്ചു പറഞ്ഞത് കേട്ട് അമ്മമ്മ അടക്കം ഉള്ളവരുടെ മുഖം മാറുന്നത് കണ്ടു കാര്യങ്ങൾ കൈ വിട്ടു പോകുന്നത് പോലെ തോന്നി പ്രിയക്ക്.

കൈയും കേട്ടി ലെച്ചു പറഞ്ഞത് കേട്ട് പ്രിയ ഉടനെ ജയച്ഛന്റെ അടുത്തേക്ക് ചെന്നു. “അങ്കിൾ സത്യം ആയും ഞാൻ ഇവൾ പായസത്തിൽ വിഷം ചേർക്കുന്നത് കണ്ടത്താണ്… സത്യം ആണ് പറയുന്നത്”, മറ്റാരോടും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് തോന്നിയാണ് പ്രിയ അദ്ദേഹത്തിന്റെ അടുത്ത് ചെന്നു അങ്ങനെ പറഞ്ഞത്.

“ശരി ഞാൻ വിഷം കലർത്തുന്നത് നീ കണ്ടു… സമ്മതിച്ചു… ആ നീ പിന്നെ എന്താ ഏട്ടന് ഞാൻ അത് കൊടുത്തപ്പോൾ തടയാതെ ഇരുന്നത്… എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നല്ലോ… അപ്പോൾ ഒന്നും സത്യം തുറന്നു പറയാത്ത നീ ഏട്ടൻ ഹോസ്പിറ്റലിൽ ആണ് എന്ന് പറഞ്ഞപ്പോൾ മാത്രം എല്ലാരോടും സത്യം പറഞ്ഞത് എന്തിനാ… സൊ എന്നെ പോലെ ഇങ്ങേരു തട്ടി പോകുന്നേങ്കിൽ പോട്ടെ എന്ന് നീയും കരുതിയോ”, പ്രിയയുടെ കരച്ചിലിൽ ചെറുതായി മനസ്സ് അലിഞ്ഞു ലെച്ചുവിനോട് എന്തോ ചോദിക്കാൻ അച്ഛൻ തുടങ്ങവേ ആണ് കരുത്തോടെ ലെച്ചു ആ ചോദ്യം തൊടുത്തു വിട്ടത്.

അതോടു കൂടി അമ്മയുടെയും അച്ഛന്റെയും അഭിയുടെയും അമ്മുവിന്റെയും മുഖം തെളിഞ്ഞു.

പ്രിയ തൊണ്ടയിൽ വെള്ളം വറ്റി നിൽക്കെ ആദ്യം ആയി പ്രിയയെ പറ്റി ഒരു കരട് അമ്മമ്മയുടെ മനസ്സിൽ വീണു. ശ്യാമയും എന്ത് പറയണം എന്ന് അറിയാതെ പ്രിയയെ തന്നെ നോക്കി നിൽക്കേ പെട്ടെന്ന് ആണ് ഡോക്ടർ ദേവൻ വീണ്ടും അങ്ങോട്ട്‌ വന്നത്.

“ദേ… എല്ലാരും വീട്ടിൽ പൊയ്ക്കോ ട്ടോ… ഇവിടെ ലെച്ചു മാത്രം മതി എന്നാ അർജുൻ പറഞ്ഞത്…”, അദ്ദേഹം വന്നപ്പോൾ തന്നെ പറഞ്ഞത് കേട്ട് അമ്മമ്മ ഒന്നും മിണ്ടാതെ റൂമിൽ നിന്നും ഇറങ്ങി പോയി. പുറകെ തന്നെ ശ്യാമയും പ്രിയയും.

പിന്നെ അധികം സംസാരം ഒന്നും ഇല്ലാതെ ബാക്കി ഉള്ളവരും പോയപ്പോഴും ഡോക്ടർ മാത്രം പോകാതെ റൂമിൽ തന്നെ നിന്നു.

“ശരിക്കും അമ്മമ്മ പറഞ്ഞത് പോലെ എന്റെ കൈയിൽ നിന്നാണ് അല്ലെ ഏട്ടന് വിഷം ചേർത്ത പായസം കിട്ടിയത്”, അത് വരെ ഉണ്ടായിരുന്ന ധൈര്യം എല്ലാം പോയി കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ലെച്ചു ചോദിച്ചത് കേട്ട് ഡോക്ടർ ഒന്ന് ചിരിച്ചു.

“അർജുനെ നീ അന്യന്റെ ഫീമെയിൽ വേർഷൻ കണ്ടിട്ടില്ല എങ്കിൽ ഇപ്പോൾ കണ്ടോട്ടോ… കുറച്ചു മുന്നേ അമ്മമ്മയെ വിറപ്പിച്ച ആള് ആണ് എന്ന് പറയുമോ ഇപ്പോൾ കണ്ടാൽ…”, ഡോക്ടറുടെ ചിരിയിൽ പങ്കു ചേർന്ന് കൊണ്ട് അർജുൻ ലെച്ചുവിനെ പിടിച്ചു അടുത്തിരുത്തി.

“എല്ലാം ഇവനോട് പറഞ്ഞിട്ടുണ്ട് ഞാൻ… ഒന്ന് കൊണ്ടും വിഷമിക്കേണ്ട ട്ടോ… ഞാൻ നാളെ വരാം ഇനി…”, ലെച്ചുവിന്റെ കവിളിൽ ഒന്ന് തട്ടി ഡോക്ടർ യാത്ര പറഞ്ഞു പോകവേ അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു എങ്കിലും ഉദേശിച്ചത് പുറത്ത് വന്നോ എന്ന കാര്യത്തിൽ അവൾക്ക് തന്നെ ഒരു സംശയം തോന്നി.

“അതെ വസുധ ലക്ഷി പോയി ആ വാതിൽ ഒന്ന് അടച്ചിട്ടു വാ… എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്”, ഡോക്ടർ പോയി എന്ന് ഉറപ്പായപ്പോൾ അത് വരെ ഉണ്ടായിരുന്ന ശാന്തമായ ഭാവം കൈ വെടിഞ്ഞു അർജുൻ പറഞ്ഞത് കേട്ടു അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പറയാൻ ആവും എന്ന് കരുതി ലെച്ചു വേഗം ചെന്നു വാതിൽ അടച്ചു വന്നു.

“എന്താടി നിന്റെ പ്രശ്നം… ഈ കുഞ്ഞി തലയിൽ എന്ത് കുന്തം കേറ്റി വെച്ചിട്ട് ആണ് നീ ഇന്ന് രാവിലെ അമ്മയോട് അങ്ങനെയൊക്കെ പറഞ്ഞത്”, ലെച്ചു അടുത്ത് വന്നിരുന്ന ഉടനെ തന്നെ അർജുൻ അവളുടെ ഒരു കൈ മടക്കി പുറകിൽ പിടിച്ചു മറു കൈ അവന്റെ കൈ വിരലിൽ കോർത്തു പിടിച്ചു കൊണ്ട് ചോദിച്ചത് കേട്ട് ലെച്ചു ഞെട്ടി.

ഇന്ദു അമ്മ ഇന്ന് തന്നെ എല്ലാം അർജുനോട് പറയും എന്ന് സ്വപ്നത്തിൽ പോലും അവൾ വിചാരിച്ചില്ല.”അത് നമുക്ക് പിന്നെ സംസാരിക്കാം ഏട്ടാ… ഇപ്പോൾ സംസാരിച്ചാൽ ശരിയാവില്ല”, കൈ നല്ലത് പോലെ വേദനിച്ചു എങ്കിലും അർജുന് വയ്യാതെ ഇരിക്കുന്നത് കൊണ്ട് അവനെ അറിയാതെ പോലും വേദനിപ്പിക്കാതെ വേദന കടിച്ചു പിടിച്ചു കൊണ്ട് ആണ് ലെച്ചു അങ്ങനെ പറഞ്ഞത് എങ്കിലും അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു വന്നു.

“പറ്റില്ല ലെച്ചു… നിന്റെ മനസ്സിൽ എന്താണ് എന്ന് എനിക്ക് അറിഞ്ഞേ പറ്റു. പണ്ടും നീ ഇതു പോലെയായിരുന്നു. കോളേജിലെ എന്റെ അവസാന ദിവസം മുന്നിൽ വരാം എന്ന് പറഞ്ഞ നീ സ്വന്തം ആയി ആലോചിച്ചു കൂട്ടിയ കുറെ കാര്യങ്ങൾ കൊണ്ട് അന്ന് വന്നില്ല ”

“ഞാൻ എത്ര സങ്കടപ്പെടുന്നു എന്ന് ഒരിക്കലും നീ ഓർക്കുന്നില്ല ലെച്ചു… എന്റെ കാര്യത്തിൽ ഒഴികെ ബാക്കി നീ എടുക്കുന്ന തീരുമാനങ്ങളും നിന്റെ പ്രവർത്തിയും എല്ലാം കറക്റ്റ് ആണ്”

“എന്നെ പൊട്ടൻ ആക്കിയിട്ട് എന്റെ സ്നേഹം അനുഭവിക്കുന്നത് പോലെ ആക്ട് ചെയ്യേണ്ട കാര്യം ഒന്നും നിനക്ക് ഇല്ല, എനിക്ക് അത് ഇഷ്ടവും അല്ല… സൊ നിന്റെ പ്രശ്നം ജെനുവിൽ ആണെങ്കിൽ ഞാൻ ഉണ്ടാവും നിന്റെ കൂടെ തന്നെ… അതല്ല എങ്കിലും മോളെ ലെച്ചു നീ വിവരം അറിയും”,

ലെച്ചുവിന്റെ കൈ പതിയെ വിട്ടു കൊണ്ട് അർജുൻ പറഞ്ഞു. സത്യത്തിൽ ഇന്ദു അമ്മയുടെ ഓരോ വാക്കും അവനിൽ ദേഷ്യത്തെക്കാൾ ഏറെ സങ്കടം ആണ് ഉണ്ടാക്കിയത്. ലെച്ചുവിൽ നിന്ന് ഒരിക്കൽ പോലും അങ്ങനെ ഒരു ഇഷ്ടക്കെട് കാണാത്തതു കൊണ്ട് അവൻ ചെയ്യുന്നത് എല്ലാം കഷ്ടപ്പെട്ടു അവൾ സഹിക്കുന്നതാണോ എന്ന് പോലും തോന്നി പോയി അർജുന്.

“അത് ഏട്ടാ, ഏട്ടന് എന്നെ ഇത്ര ഇഷ്ടം ഉണ്ടായിട്ടും അശ്വതി ചേച്ചിയെ കല്യാണം കഴിക്കാൻ ഏട്ടൻ സമ്മതിച്ചത് എന്തിനാ…. അതാണ് എന്റെ ഒന്നാമത്തെ പ്രശ്നം… പിന്നെ രണ്ടാമത്തെ… ആരാ അല്ലി മോള്… ഏട്ടൻ ഇടക്ക് ഉറക്കത്തിൽ പറയുന്നത് കേൾക്കാം”,

തല താഴ്ത്തി പതിഞ്ഞ സ്വരത്തിൽ ആണ് ലെച്ചു അത് പറഞ്ഞത്. എന്തോ വലിയ കാര്യം ആവും അവൾ പറയാൻ വരുന്നത് എന്ന് കരുതി ഇരുന്ന അർജുൻ അവളുടെ പ്രശ്നം കേട്ട് ചിരിക്കാൻ തുടങ്ങി ഒരഞ്ചു മിനിറ്റോളം ചിരിച്ചു.

അവസാനം അവന് വയറു വേദന എടുക്കാൻ തുടങ്ങിയപ്പോൾ ആണ് അർജുൻ ചിരി ഒന്ന് നിർത്തിയത്. ലെച്ചു ആണെങ്കിൽ അവന്റെ ചിരി കണ്ടു അന്താളിച്ചു നിൽക്കുകയായിരുന്നു.

“നിന്റെ ഫസ്റ്റ് പ്രശ്നം ജെനുവിൻ ആണ്… അത് ഞാൻ ഇപ്പോൾ തന്നെ തീർത്തു തരാം… നീ എന്റെ മുന്നിൽ വരാം എന്ന് പറഞ്ഞപ്പോൾ തന്നെ വീട്ടിൽ എല്ലാം നമ്മുടെ റിലേഷനെ പറ്റി ഞാൻ പറഞ്ഞിരുന്നു. പേരും നാളും ഒന്നും അറിയില്ല എങ്കിലും ആ കാര്യം ഞാൻ അമ്മയോട് മാത്രമേ പറഞ്ഞിട്ടുള്ളൂ… ബാക്കി ഉള്ളവരോട് സമയം ആവുമ്പോൾ കുട്ടിയെ പരിചയപ്പെടുത്തി തരാം എന്നാണ് പറഞ്ഞത് ഞാൻ.”

“അന്ന് നീ എനിക്ക് മുന്നിൽ വന്നാലും അപ്പോൾ ഒന്നും എന്തായാലും കല്യാണം നടക്കുകയില്ലായിരുന്നു… ആലോചിച്ചു നോക്കിക്കേ 17 വയസിൽ ഭാര്യ ആക്കി നിന്റെ ഭാവി കളയാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു… ഇപ്പോഴും ഇല്ല… നിന്റെ ലക്ഷ്യം അത് തന്നെ ആണ് എനിക്ക് പ്രധാനം…”

“ഏതായാലും എല്ലാം തകിടം മറിച്ചു കൊണ്ട് നീ എന്റെ മുന്നിൽ വന്നില്ല… നല്ല വിഷമം ഉണ്ടായിരുന്നു എനിക്ക്… കണ്ടു പിടിക്കാൻ ഒരു ക്ലൂ വരെ ഇല്ലായിരുന്നല്ലോ…”

“എങ്കിലും ഞാൻ എന്റെ സ്വപ്നങ്ങളും ആയി മുന്നോട്ട് പോയി… എന്റെ സ്നേഹം സത്യം ആണെങ്കിൽ എന്നെങ്കിലും നീ എന്റെ മുന്നിൽ എത്തും എന്ന് എനിക്ക് ഉറപ്പായിരുന്നു… ഇനി അങ്ങനെ ഇല്ലെങ്കിൽ ഈ ജീവിതം ഇങ്ങനെ അങ്ങ് പോകട്ടെ എന്ന് കരുതി ഇരിക്കുമ്പോൾ ആണ് അമ്മമ്മ കല്യാണം കഴിക്കാൻ നിർബന്ധം പിടിച്ചു തുടങ്ങിയത്”

“ഒരു വിധത്തിലും സമ്മതിച്ചില്ല എങ്കിലും പ്രിയയുടെ ബുദ്ധിയിൽ തെളിഞ്ഞ അമ്മമ്മയുടെ ആത്മഹത്യ ശ്രമം എന്ന നാടകത്തിൽ എനിക്ക് കുറച്ചു സമയത്തേക്ക് എന്റെ പ്രണയം മറക്കേണ്ടി വന്നു… എന്നിട്ടും അശ്വതിയോട് ഞാൻ കല്യാണത്തിന് സമ്മതം അല്ല എന്ന് തന്നെയാണ് പറഞ്ഞത്…”

“നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി എന്റെ പ്രണയം ബലി കൊടുക്കാൻ നോക്കി ഞാൻ… അത് സത്യം ആണ്… ഇതാണ് നിന്റെ ഫസ്റ്റ് ചോദ്യത്തിന് ഉള്ള മറുപടി… എന്തെങ്കിലും പറയാൻ ഉണ്ടോ “, അർജുൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചത് കേട്ട് ലെച്ചു ഒന്നും ഇല്ല എന്ന പോലെ ചുമൽ കുലുക്കി.

അല്ലെങ്കിലും എന്ത് പറയാൻ ആണ്… തന്റെ ഭാഗത്ത് നിന്നും ആണ് ആദ്യ മിസ്റ്റേക്ക് വന്നത്… ബാക്കി എല്ലാം അതിന്റെ ചുവട് പിടിച്ചു വന്നതാണ് എന്ന് മനസിലാക്കി ലെച്ചു അടുത്ത മറുപടിക്ക് ആയി കാത്ത് നിന്നു. കാരണം അതായിരുന്നു അവൾക്ക് കേൾക്കേണ്ട കാര്യം.

“എടി പൊട്ടികാളി, അർജുന്റെ പുത്രൻ അഭിമന്യു എന്നും പുത്രി അലംകൃത എന്നും പറഞ്ഞത് ആരാ… നീ തന്നെ അല്ലെ… അലംകൃത ചെറുതാക്കി അല്ലി എന്ന് ഞാൻ വിളിച്ചു എന്നെ ഉള്ളൂ… നീ ഇല്ലാതിരുന്ന കാലത്ത് അവരെ ഉണ്ടായിരുന്നുള്ളൂ എനിക്ക്… അതാ ഇടക്ക് അങ്ങനെ സ്വപ്നം ഒക്കെ കാണുന്നത്”, അർജുൻ ലെച്ചുവിന്റെ കവിളിൽ ശക്തിയായി ചുണ്ട് അമർത്തി കൊണ്ട് പറഞ്ഞത് കേട്ട് കണ്ണും തള്ളി ഇരിക്കുകയായിരുന്നു ലെച്ചു അപ്പോൾ.

“കണ്ടോ ഞാൻ പറഞ്ഞില്ലേ, കിലോമീറ്റർ അപ്പുറത്തു കൂടി ഞാൻ പോകുമ്പോൾ അത് അറിഞ്ഞിട്ട് കാര്യം ഇല്ല… എന്റെ മനസ്സ് നീ ഇനിയും പഠിക്കാൻ ഉണ്ട് ലെച്ചു… പക്ഷെ എനിക്ക് നിന്റെ മനസ്സ് അറിയാം… അത് കൊണ്ടാണ് അന്ന് എന്റെ മുന്നിൽ വരാതെ ഇരുന്നിട്ടും അതിനെ പറ്റി ഒന്നും ഞാൻ ചോദിക്കാതെ ഇരിക്കുന്നത്”,

അർജുൻ ഗൗരവത്തിൽ പറഞ്ഞത് കേട്ട് ലെച്ചുവിന് വാക്കുകൾ ഉണ്ടായിരുന്നില്ല. അർജുൻ പറഞ്ഞത് പോലെ മറ്റു കാര്യങ്ങളിൽ നിന്നും വ്യത്യാസം ആയി അവന്റെ കാര്യത്തിൽ താൻ വിചാരിക്കുന്നത് പോലെ അല്ല കാര്യങ്ങളുടെ പോക്ക് എന്ന് ലെച്ചുവിന് മനസിലായി തുടങ്ങിയിരുന്നു അപ്പോൾ.

ഒന്നും മിണ്ടാൻ പറ്റാതെ അർജുന്റെ മുന്നിൽ ഇരുന്ന് ലെച്ചു ചെയ്യുന്നത് എല്ലാം കണ്ടു ചിരി അടക്കാൻ പാട് പെട്ടു കൊണ്ടിരിക്കെ ആണ് ആരോ റൂമിന്റെ വാതിലിൽ മുട്ടിയത്.

അർജുന്റെ മുന്നിൽ നിന്നും രക്ഷപെടാൻ ഉള്ള വഴി തുറന്നു കിട്ടിയത് പോലെ ലെച്ചു വാതിൽ തുറക്കാൻ ആയി ഓടിയപ്പോൾ അവളുടെ തെറ്റിദ്ധാരണകൾ എല്ലാം മാറ്റിയ സന്തോഷത്തിൽ ആയിരുന്നു അർജുൻ.

തുടരും….

ലൈക്ക് & കമന്റ് ചെയ്യണേ

രചന: ദുർഗ ലക്ഷ്‌മി

Scroll to Top