അമ്മയ്ക്കും ചേച്ചിയ്ക്കുമൊപ്പം അമ്പിളി അമ്മാവൻ്റെ മനോഹര ഗാനവുമായി അനന്യക്കുട്ടി

ജനലക്ഷങ്ങൾ ഏറ്റുപാടിയ ഒരുപാട് വർഷങ്ങൾ മുൻപ് ആസ്വാദകർ നെഞ്ചിലേറ്റിയ മനോഹരമായ ഒരു നാടക ഗാനവുമായാണ് അനന്യക്കുട്ടിയും കുടുംബവും വേദിയിൽ എത്തിയിരിക്കുന്നത്. എത്ര വസന്തങ്ങൾ കടന്ന് പോയാലും ഇതുപോലെയുള്ള ഗാനങ്ങൾ കാലത്തിന് മായ്ക്കാൻ കഴിയില്ല. നമ്മുടെ മനസ്സിൽ എന്നും ഒരു നിധിപ്പോലെ സൂക്ഷിച്ചു വെയ്ക്കാം ഈ സുവർണ്ണ ഗീതങ്ങൾ

‌വാക്കിലും നോക്കിലും കുസൃതി ഒളിപ്പിച്ചു വച്ച് അഭിനയിച്ച് പാടാൻ കഴിവുള്ള അനന്യ മോൾ പാടുന്നത് കാണുമ്പോൾ എത്ര വിഷമമുണ്ടായാലും അതെല്ലാം നാം ഒന്ന് മറന്നുപ്പോകും. ഇത്തവണ അമ്മയും ചേച്ചിയും ഒപ്പം ചേർന്നപ്പോൾ കാണാൻ ഒരു പ്രത്യേക ചന്തം തന്നെയായിരുന്നു. ഒ.എൻ.വി സാറിൻ്റെ രചനയിൽ ദേവരാജൻ മാഷ് സംഗീതം പകർന്ന് സുലോചനാമ്മ ആലപിച്ച ഗാനം.