പണമാണ് വലുതെന്ന് ആരോ പറഞ്ഞു… കോവിഡിനെ കുറിച്ചുള്ള പന്ത്രണ്ട് വരി പാട്ടിൽ തിളങ്ങി ചൂട്ട് മോഹനൻ

പണത്തിന് വേണ്ടി സൗഹൃദങ്ങളും കൂടപിറപ്പുകളെയും അച്ഛനമ്മമാരെ പോലും ഉപേക്ഷിക്കുന്ന കാലത്ത് എല്ലാം ഓർമിക്കുവാൻ കൊറോണ വൈറസ് വേണ്ടി വന്നു. പണമല്ല വലുതെന്ന് ഉള്ള തിരിച്ചറിവു പകരാൻ. പെയിന്റിങ്ങ് തെഴിലാളിയായ മോഹനൻ ചേട്ടൻ സർക്കാരിന്റെ ലോക്ക് ഡൗൺ അനുസരിച്ച് വീട്ടിലിരിക്കുന്ന സമയത്ത് എഴുതിയ വരികളാണ് ഇപ്പോൾ വൈറലാകുന്നത്.

എഴുതിയ വരികൾ വീടിന്റെ അടുത്തുള്ള അജയ് ജിഷ്ണുവിനെ കാണിക്കുകയും ആ ചെറുപ്പക്കാരന്റെ അഭിപ്രായപ്രകാരം ഫെയ്സ്ബുക്കിൽ ഇടുകയുമാണ് ചെയ്തത്. തുല്യതാ പരീക്ഷയിലൂടെ ഏഴാം ക്ലാസ്സ് പാസായാ ഒരു ആളിൽ നിന്നുമാണ് മനസ്സിനെ തൊട്ടുണർത്തുന്ന ഈ ഗാനം പിറന്ന് വീണത് അഭിമാനാർഹമാണ്. വിദ്യാഭ്യാസം കുറവായ ഇദ്ദേഹം സംസാരിക്കുന്നതും പാടുന്നതും അക്ഷര സ്പുടതയോടെയാകുമ്പോൾ ഉയർന്ന വിദ്യാഭ്യാസമുള്ളവരേക്കാൾ എത്രയോ മേലെയാണ്.

പ്രശസ്ത എഴുത്തുകാരനായ സക്കറിയ സാറു മുതൽ പല ഉന്നത മേഘലകളിൽ നിന്നുള്ളവരും ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. സാമൂഹ്യ സുരക്ഷാ മേഘലക്കു വേണ്ടിയും ഈ പന്ത്രണ്ടു വരി പാട്ട് എടുത്തു കഴിഞ്ഞു. ഇദ്ദേഹം ജനിച്ചത് നെച്ചാട് എന്ന ഗ്രാമത്തിലാണ്. ഇദ്ദേഹത്തെ അറിയപെടുന്നത് ചൂട്ട് മേഹനൻ എന്ന നാമത്തിലും. ഈ കലാകാരന് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.