ഊമക്കുയിൽ, നോവലിൻ്റെ ഭാഗം 21 വായിച്ചു നോക്കൂ…

രചന : ലക്ഷ്മി ലച്ചൂസ്

“””ധ്രുവി…….”””

അവളുടെ കവിളിൽ കൈ ചേർത്ത് അവൻ വിളിച്ചതും അവൾ ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി……

സിദ്ധു ഞെട്ടലോടെ അവളെ നോക്കി….

അവനെ ശ്രദ്ധിക്കാതെ ദൂരേക്ക് തന്നെ നോട്ടം എറിഞ്ഞിരിക്കയാണ്…. നീർമുത്തുകൾ ഉരുണ്ടുകൂടി മിഴികളിൽ തിളക്കം തട്ടുന്നുണ്ട് ….. പുറത്തേക്ക് തികട്ടി വരുന്ന വിതുമ്പലിനെ അടക്കാൻ ബുദ്ധിമുട്ടുന്ന പോലെ അധരങ്ങൾ വല്ലാതെ വിറകൊള്ളുന്നു….

“”ധ്രുവി… എന്താ പറ്റിയേ……”””

അവൻ വീണ്ടും കവിളിൽ കൈ ചേർത്തു ചോദിക്കുമ്പോൾ അവയെ ഊക്കോടെ തട്ടി മാറ്റി തന്നെ ആണ് അവൾ ഉത്തരം കൊടുത്തത്……

“””എന്താ ധ്രുവി… എന്തിനാ എന്നോട് ഈ ദേഷ്യം… മറ്റെല്ലാരോടും നീ മിണ്ടിയെല്ലോ… എന്താ എന്നോട് മിണ്ടാത്തെ……”””

മൗനം തന്നെ ആയിരുന്നു അതിനും മറുപടി……

ഇടക്ക് ഇടക്ക് കണ്ണ് തുടക്കുന്നും ഉണ്ട്……

ഈ മൗനത്തിനു കാരണം തന്നോട് ഉള്ള ദേഷ്യമോ വെറുപ്പോ അല്ല എന്ന് അവന് ഉറപ്പായിരുന്നു…..

എന്തോ ഒരു കുഞ്ഞ് സങ്കടോം പരിഭവവും അവൾക്ക് തന്നോട് ഉണ്ട് ….പക്ഷെ അത് എന്ത് കൊണ്ടാണെന്ന് വ്യക്തമാകുന്നില്ല……

കെറുവോടെ തന്റെ മുന്നിൽ മുഖം വീർപ്പിച്ചു ഇരിക്കുന്നവളെ കാൺകേ അവൻ ചെറുതായി മന്ദഹസിച്ചു…..

“””ശെരി ധ്രുവി.. നിനക്ക് എന്നോട് അല്ലെ ദേഷ്യം… ഞാൻ പോയേക്കാം…. നീ റസ്റ്റ്‌ എടുത്തോ….”””

അവൻ അത് പറഞ്ഞ് എഴുന്നേറ്റ് തിരിഞ്ഞതും കൈയിൽ പിടി വീണിരുന്നു… ചുണ്ടിൽ ഊറിയ ചിരിയെ ഒളിപ്പിച്ചു അവൻ തിരിഞ്ഞു അവളെ നോക്കി … നിറക്കണ്ണുകളോടെ പോവല്ലേ എന്ന് മുഖം കൊണ്ട് അപേക്ഷിക്കുന്നവളെ കണ്ടപ്പോൾ സിദ്ധുവിന്റെ കണ്ണുകളും നിറഞ്ഞു….

“””ധ്രുവി……”””

ഇടർച്ചയോടെ അവൾക്ക് അരികിലായി അവൻ ഇരുന്നതും ദച്ചു അവനെ ചേർത്തു പിടിച്ചു അവന്റെ മുഖത്ത് മാറി മാറി ചുംബിക്കാൻ തുടങ്ങി…. ഭ്രാന്തമായി അവളുടെ അ_ധരങ്ങൾ അവന്റെ മുഖത്ത് ഒഴുകി നടക്കുമ്പോൾ സിദ്ധു അവളെ ഒന്നുകൂടി അവനിലേക്ക് ചേർത്തു പിടിച്ചു അവൾക്ക് വിധേയനായി ഇരുന്നു കൊടുത്തു

ദച്ചു ഒരു പൊട്ടി കരച്ചിലോടെ അവന്റെ കഴുത്തിടുക്കിലേക്ക് മുഖം ചേർത്തു…..

“””എന്താ ധ്രുവി… എന്തിനാ നീ കരയുന്നെ…..ഹേ….ഇപ്പോൾ സന്തോഷിക്കണ്ട സമയം അല്ലെ….”””

എങ്ങൽ അടിച്ചു കരയുന്ന ദച്ചുവിന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു കൊണ്ട് അവൻ ചോദിക്കുമ്പോൾ അവനെ ഒന്നുകൂടെ ഇറുക്കെ പുണരുക മാത്രം ആണ് അവൾ ചെയ്തത്…..

ഇനിയും ചോദിച്ചാൽ അവൾ ഇതേ പല്ലവിയെ ആവർത്തിക്കു എന്ന് അവന് അ_റിയാവുന്നത് കൊണ്ട് പിന്നീട് ഒന്നും ചോദിക്കാൻ പോയില്ല….

എന്ത് തന്നെ ആയാലും കരഞ്ഞു തന്നെ മനസിലെ പ്രയാസങ്ങൾ അവൾ ഒഴുക്കി കളയട്ടെ എന്ന് അവൻ ഓർത്തു….. കരച്ചിലിന്റെ ആക്കം കുറഞ്ഞെങ്കിലും എങ്ങൽ അടി ഇടക്ക് ഇടക്ക് ഉയർന്നു…. അവളെ നെഞ്ചോട് പൊതിഞ്ഞു പിടിച്ചു അവളുടെ തലയിൽ മെല്ലെ തഴുകി കൊടുത്ത് അവനും അങ്ങനെ ഇരുന്നു…..

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ദച്ചു തന്നെ അവനെ വിട്ട് മാറി ഇരുന്നു….

“””കഴിഞ്ഞോ നിന്റെ കരച്ചില്……””””

ദച്ചു അവനെ നോക്കി ഉവ്വ് എന്ന പോലെ തലയാട്ടി..

“””വാ തുറന്ന് അങ്ങോട്ട് പറയെടി…. നിന്റെ മിണ്ടാട്ടം പിന്നേം മുട്ടി പോയോ…ഇന്ന് കണ്ട പാറുവിനോട്‌ ചിരിച്ചു സംസാരിക്കുന്നെ ക_ണ്ടല്ലോ ….എന്നോട് മിണ്ടിയാൽ എന്താ നിന്റെ വായിൽ നിന്ന് മുത്ത് പൊഴിയുമോ….. “”””

സിദ്ധു കണ്ണുരുട്ടി ചോദിച്ചതും അവൾ കെറുവോടെ ചുണ്ട് കൂർപ്പിച്ചു തല വെട്ടിച്ചു.. ദച്ചുവിന്റെ ഇരുപ്പ് കണ്ട് സിദ്ധു മെല്ലെ ചിരിച്ചു…

“””ധ്രുവി …എന്നോട് എന്തെങ്കിലും ഒന്ന് മിണ്ട് ധ്രുവി… നിന്റെ ശബ്ദം കേൾക്കാൻ ഉള്ള കൊതി കൊണ്ടല്ലേ.. “””

“””എല്ലാം കരുതികൂട്ടി ഉള്ള പ്ലാൻ ആയിരുന്നല്ലേ….മനപ്പൂർവം റോഡിൽ കയറി നിന്നതാ അല്ലെ…..””””

പെട്ടെന്നുള്ള ദച്ചുവിന്റെ ചോദ്യം കേട്ട് സിദ്ധു ഒന്ന് പരുങ്ങി… അവൾ എല്ലാം എങ്ങനെ അറിഞ്ഞു എന്നുള്ളത് അവനെ ആകെ ആശയക്കുഴപ്പത്തിൽ ആക്കി…

“””പറയ്…..”””

“””ധ്രുവി…. അത്… ഞാൻ…….”””

സിദ്ധുവിന്റെ എണ്ണി പറക്കി ഉള്ള സംസാരം കേട്ടപ്പോഴേ ദേച്ചുവിന് സത്യാവസ്ഥ മനസിലായി…..

ഒരു സംശയം മാത്രം ആയിരുന്നു ഇത്രെയും സമയം…. വെറുതെ ഒന്ന് എറിഞ്ഞു നോക്കിയതാണ്…പക്ഷെ സച്ചുവേട്ടന്റെ ഈ പരുങ്ങൽ തന്റെ ഊഹം ശെരി ആണെന്ന് തന്നെ അല്ലെ വിരൽ ചൂണ്ടുന്നത്…

അവൾക്ക് വല്ലാതെ ദേഷ്യവും സങ്കടവും തോന്നി…..

“”””എന്തിനാ… എന്തിനാ അങ്ങനെ ചെയ്തേ….. ജീവൻ പണയം വെച്ച് വേണമായിരുന്നോ എന്നേ സംസാരിപ്പിക്കാൻ… ഹേ…

അവൾ കരഞ്ഞു കൊണ്ട് അവന്റെ ദേഹത്ത് ഇരുകൈകളും ചുരുട്ടി ഇടിക്കാൻ തുടങ്ങി……

“”””അയ്യോ…. ധ്രുവി…. ഇടിക്കാതെ…

പ്ലീസ്‌… എനിക്ക് വേദനിക്കുന്നു….”””

വേദനിക്കട്ടെ….. എന്ത്… എന്തിനാ അങ്ങനെ ചെയ്തെ.. എന്തെങ്കിലും.. സംഭവിച്ചിരുന്നെങ്കിലോ

ചോദിക്കുന്ന കൂട്ടത്തിലും ഇടിയുടെ പുകിൽ ആണ് അവൾ …..

ഇടി നിർത്തുന്നില്ല എന്ന് കണ്ടതും സിദ്ധു അവസാനം ഇടക്ക് എപ്പോഴോ വീണു കിട്ടിയ അവസരത്തിൽ അവളുടെ കൈ പിടിച്ചു വെച്ചു അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു അവളുടെ കാതോരം മുഖം അടുപ്പിച്ചു ….

“””സോറി പെണ്ണെ…. ന്റെ ഊമക്കുയിലിനെ പാടിക്കാൻ എനിക്ക് ഇതല്ലാതെ വേറെ വഴി ഇല്ലായിരുന്നു…. അതുകൊണ്ടാ…..ഇതിന്റെ പേരിൽ എന്നോട് പിണങ്ങല്ലേ ധ്രുവി… പ്ലീസ്‌…..”””

പറഞ്ഞ് തീരുമ്പോൾ തന്നെ അവളുടെ കാതിൽ അവന്റെ ചുണ്ടുകൾ അമർന്നിരുന്നു….

ദച്ചു കരച്ചിൽ അ_ടക്കി അവന്റെ നെഞ്ചിൽ മുഖം അമർത്തി ഇരുന്നു……

“””സച്ചുവേട്ടാ……””””

മൃദുലത ഏറിയ അവളുടെ വിളി അവനിലാകെ ഒരു തണുപ്പ് പടർത്തി….

അവളുടെ സ്വരം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പോലെ തോന്നി അവന്…..

“””ധ്രുവി…. ഒന്നുകൂടി…. ഒന്നുകൂടി വിളിക്കുമോ…..””””

കൊച്ചു കുഞ്ഞിനെ പോലെ ആകാംഷയോടെ അവളുടെ വിളിക്കായി കാതോർത്ത് ഇരിക്കുന്നവനെ നിറഞ്ഞ ചിരിയോടെ അവൾ നോക്കി…..

“””സച്ചുവേട്ടാ……””””

അവളുടെ വിളിയിൽ സന്തോഷം അടക്കാൻ കഴിയാതെ അവളുടെ ഇരു കവിളിലും നെറ്റിയിലും എല്ലാം അവൻ മാറി മാറി അമർത്തി ചുംബിച്ചു….. ഇരുവരുടെയും മിഴികളും മനസും ഒരുപോലെ നിറഞ്ഞു…….

“””സച്ചുവേട്ടാ…. ഞാൻ സംസാരിച്ചില്ലായിരുന്നെങ്കിൽ എന്നോട് ഉള്ള ഇഷ്ടം ഇല്ലാണ്ടെ ആവുമായിരുന്നോ…….”””

സിദ്ധുവിന്റെ നെഞ്ചോട് ചേർന്നിരുന്ന് അവൾ ചോദിക്കുന്നത് കേട്ടപ്പോൾ അവളെ ചുറ്റി പിടിച്ചിരുന്ന അവന്റെ കൈ ഒന്നുകൂടി മുറുകി….

ഒപ്പം തന്നെ സിദ്ധുവിന്റെ ചിരിയും അവിടെ ഉയർന്നു….

“””എന്തിനാ ചിരിക്കണേ……”””

അവന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി അവൾ കെറുവോടെ നെറ്റി ചുളിച്ചു….

“””ന്റെ ധ്രുവി പെണ്ണിനോട് ഞാൻ ഒരു സത്യം പറയട്ടെ….. ന്റെ ധ്രുവിയെക്കാൾ ഒരു പൊടിക്ക് ഇഷ്ട കൂടുതൽ നിക്ക് ന്റെ ഊമക്കുയിലിനോടാട്ടോ ….”””

പറഞ്ഞ് കൊണ്ട് അവളുടെ മൂക്കിൻ തുമ്പിൽ മെല്ലെ കടിച്ചു അവൻ…. അവൾ ഒന്ന് കുറുകി ഒന്നുകൂടി അവനിലേക്ക് ഒതുങ്ങി കൂടി…..

“””എന്നാൽ പിന്നെ എനിക്ക് സംസാരശേഷി തിരികെ കിട്ടേണ്ടായി ……””””

പറയാൻ സമ്മതിക്കാതെ അവളുടെ ചുണ്ടിനു കുറുകെ അവൻ വിരൽ ചേർത്തു……

“”””വേണ്ട… ന്റെ ധ്രുവി സംസാരിക്കണം….

പണ്ടത്തെ പോലെ ദേവിയുടെ തിരുനടയിൽ നിന്ന് കീർത്തനം ചൊല്ലണം….നിക്ക് സ്വൈര്യം തരാത്ത പോലെ ന്നേ സച്ചുവേട്ടാ എന്ന് വിളിക്കണം…. കൊതി തീരെ ആ വിളി എനിക്ക് ന്റെ ധ്രുവി പെണ്ണിൽ നിന്ന് കേൾക്കണം……പക്ഷെ അപ്പോഴൊക്കെയും നീ ന്റെ ഊമക്കുയിൽ തന്നെ ആയിരിക്കും….”””

ഈ സച്ചുവിന്റെ മാത്രം ഊമകുയിൽ…

പറഞ്ഞുകൊണ്ട് അത്രമേൽ പ്രണയർദ്രമായി അവളുടെ മൂർദ്ധാവിൽ അവൻ ചുണ്ടുകൾ ചേർത്തു….

ദച്ചു കണ്ണുകൾ പൂട്ടി ആ ചുംബനത്തെ മനസാൽ സ്വീകരിച്ചു……

💓💓💓💓

ശ്രീപാർവ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ

വിഷ്ണുപ്രിയേ മഹാമായേ മഹാലക്ഷ്മി നമോസ്തുതേ

മേടമാസത്തിലെ വിഷു പുലരിയിൽ ക്ഷേത്രങ്കണത്തിൽ നിന്നും സ്വരസിദ്ധമാർന്ന ശബ്ദം ആ അന്തരീക്ഷം ആകെ നിറഞ്ഞൊഴുകി……

വിവാഹ സാരിയിൽ സർവാഭരണ വിഭൂഷിത ആയി അവൾ ദേവിയുടെ തിരുനടയിൽ നിന്ന് മഹാലക്ഷ്മി സ്തോത്രം ചൊല്ലുന്നത് അവിടെ കൂടി നിന്ന ഏവരുടെയും കണ്ണിനും മനസിനും ഒരുപോലെ കുളിർമ ഏകുന്ന കാഴ്ച തന്നെ ആയിരുന്നു….

അവൾ ചൊല്ലി അവസാനിപ്പിച്ച ശേഷവും അവിടെ നിന്നവരുടെ കാതിലും മനസിലും ആ സ്വരം നിറഞ്ഞ് നിന്നു……

അവൾ ഒരു ചെറു ചിരിയോടെ ദേവിയെ വണങ്ങി നിന്നു…..

ധ്രുവികാ ദീക്ഷിത ……. മകം നക്ഷത്രം

തിരുമേനി തളിക കൈയിൽ ഏന്തി പുറത്തേക്ക് ഇറങ്ങി പുഷ്പാർച്ചനയുടെ പേര് വിളിച്ചു……

ശ്രാവൺ സിദ്ധാർഥ് ….പൂരം നക്ഷത്രം…….

പേര് ചൊല്ലിയതും സിദ്ധു ഒരു പുഞ്ചിരിയോടെ ദേച്ചുവിന് അരികിലായി വന്ന് നിന്നു….സ്വർണ കസവ് മുണ്ട് ഉടുത്ത് അതേ കരയോട് കൂടിയ മേൽമുണ്ടും ആണ് അവന്റെ വേഷം…

ഇരുവരും പ്രസാദം കൈയിൽ വാങ്ങി….

“””രണ്ടുപേരും ഇന്ന് മുതൽ ഒന്നിച്ചൊരു ജീവിതം തുടങ്ങുകയല്ലേ…. ദേവിയെ മനമുരുകി പ്രാർത്ഥിച്ചോളു…. നന്നായി വരും……”””

ഇരുവർക്കും അനുഗ്രഹം ചൊരിഞ്ഞു തിരുമേനി ഉള്ളിലേക്ക് കയറി പോയി…

ദെച്ചുവും സിദ്ധുവും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം കണ്ണുകൾ അടച്ചു ദേവിയെ വണങ്ങി….

ഇന്നാണ് സിദ്ധുവിന്റെയും ദേച്ചുവിന്റെയും വിവാഹം……

ദേവി ക്ഷേത്രത്തിൽ വെച്ച് തന്നെ ആണ് താലിക്കെട്ട് ……അധികം ആർഭാടം ഇല്ലാതെ വേണ്ടപ്പെട്ട ആളുകളെ മാത്രം ക്ഷണിച്ചുകൊണ്ടുള്ള ലളിതമായ ഒരു ചടങ്ങ് ആണ് അവർ തീരുമാനിച്ചിരുന്നത്……

കിരണും ആൽവിയും സിദ്ധുവിന് ഇടം വലം നിൽക്കുന്നതിനു കൂടെ തന്നെ ഓരോ ആവശ്യങ്ങൾക്കായി അമ്മമാർക്കും അച്ഛനും ഒപ്പം ഓടി നടക്കുകയാണ്……

സിതാരയും പാറുവും ആയിരുന്നു ദേച്ചുവിന് ഒപ്പം നിന്നത് ….. കൃത്യം രണ്ട് ആഴ്ച മുൻപേ ആയിരുന്നു കിരണിന്റേം സിതാരയുടെയും വിവാഹം.

സമയം ആയപ്പോൾ ക്ഷേത്രത്തിന് പുറത്തെ നടപ്പന്തലിൽ ഒരുക്കിയ മണ്ഡപത്തിൽ സിദ്ധുവും ദെച്ചുവും ഇരുപ്പ് ഉറപ്പിച്ചു….. നടക്കലേക്ക് ദൃഷ്ടി പതിയുന്ന പോലെ ആണ് വധുവരന്മാരുടെ ഇരുപ്പ്.

മണ്ഡപത്തിന് ചുറ്റിനും നിരത്തി ഇട്ട കസേരകൾ ക്ഷണിക്കപ്പെട്ട അതിഥികളാൽ നിറഞ്ഞു…….

കിരണും സിതാരയും ആൽവിയും പാറുവും അമ്മമാരും സിദ്ധുവിനും ദേച്ചുവിനും പിന്നിലായി നില ഉറപ്പിച്ചു……

റോയൽ ബ്ലൂ കളർ കുർത്തയും അതേ കര മുണ്ടും ആണ് ആൽവിയുടെ വേഷം….

ആൽവിയുടെ ഡ്രെസ്സിനോട് മാച്ച് ആവുന്ന കളർ സാരി ആണ് പാറു ഉടുത്തിരുന്നത് …..

അതിന് ചേരുന്ന ഓർണമന്റ്സും മുല്ലപ്പൂവും എല്ലാം പാറുവിന് വല്ലാത്തൊരു അഴക് നൽകിയിരുന്നു…

കരിം പച്ച കളറിൽ ഉള്ള കുർത്തയും മുണ്ടും ആയിരുന്നു കിരണിന്റെ വേഷം…. അതിനോട് യോജിക്കുന്ന കളർ സാരിയിൽ സിതാരയും അതീവ സുന്ദരി ആയിരുന്നു…..

മുഹൂർത്തം ആയപ്പോൾ ഗിരി എടുത്തു കൊടുത്ത താലി വാദ്യമേളങ്ങളുടെയും തിരുമേനിയുടെ മന്ത്രോചാരണത്തിന്റെയും അകമ്പടിയോടെ അവൻ ദച്ചുവിന്റെ കഴുത്തിലേക്ക് അണിയിക്കുമ്പോൾ അവൾ മിഴികൾ മെല്ലെ അടച്ചു നെഞ്ചോട് ചേർന്ന താലിയെ പൊതിഞ്ഞു പിടിച്ചു മനമുരുകി പ്രാർത്ഥിച്ചു

തന്റെ മകളുടെ താലിയെ ജീവിതകാലം മുഴുവൻ കാക്കണേ എന്ന പ്രാർഥനയോടെ ആ അമ്മമാരും ആ കാഴ്ച മനം കുളിരെ കണ്ടു നിന്നു…..

മൂന്നാമത്തെ കെട്ട് മുറുകിയ അതേ നിമിഷം സിദ്ധുവിന്റെ അധരങ്ങളും അവളുടെ കവിളിൽ മൃദുവായി പതിഞ്ഞു.. അവൾ വെപ്രാളത്തോടെ കണ്ണുകൾ വലിച്ചു തുറന്ന് അവനെ കൂർപ്പിച്ചു നോക്കി…

അവൻ ഒരു കള്ള ചിരിയോടെ സൈറ്റ് അടിച്ചു കാണിച്ചതും അവൾ നോട്ടം മാറ്റി….

ഒപ്പം തന്നെ മറ്റുള്ളവർ അറിയാതെ ഇരിക്കാൻ മുഖത്തെ പതർച്ചയെ പരമാവധി ഒളിപ്പിക്കാനും ശ്രമിച്ചു…

പ്രാർഥനയിൽ മുഴുകിയിരുന്ന അമ്മമാർ ഇതൊന്നും കണ്ടില്ലെങ്കിലും പിന്നിൽ നിന്ന ബാക്കി പടകൾ എല്ലാം കണ്ടിരുന്നു…..

“””കള്ളൻ കിസ്സ് അടിച്ചെടി……””

“””മ്മ്മ്……ഇച്ചായന്റെ അല്ലെ കൂട്ടുകാരൻ….കിസ്സ് അടിച്ചില്ലെങ്കിലേ അ_തിശയമുള്ളൂ….””

ആൽവി പാറുവിന്റെ ചെവിയിൽ പറഞ്ഞതും പാറു എടുത്ത അടിച്ച പോലെ മറുപടി കൊടുത്തു ….

അവരുടെ ഫസ്റ്റ് മീറ്റ് ആണ് അവൾ ഉദേശിച്ചത് എന്ന് മനസിലായതും അവൻ ഒരു അവിഞ്ഞ ചിരിയോടെ അവളെ നോക്കി …

ആൽവിയുടെ ചിരി കണ്ട് അവൾ ചിരി കടിച്ചു പിടിച്ചു തലയാട്ടി….

പരസ്പരം ഹാരങ്ങൾ അണിയിച്ച ശേഷം സിദ്ധുവിന്റെ കൈയാൽ അവളുടെ സീമന്ത രേഖ ചുവന്നതും അവൾ പ്രാർത്ഥനയോടെ കണ്ണുകൾ അടച്ചു……

ഫോട്ടോ സെക്ഷനും ബാക്കി ചടങ്ങുകളും എല്ലാം അതിന്റെ മുറക്ക് നടന്നു…

💓💓💓💓

രാത്രിയിൽ സിദ്ധുവിന്റെ റൂമിലെ നീലകണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തെ നോക്കി നിൽക്കയാണ് ദച്ചു…..

സാധാ ഒരു കോട്ടൺ സാരി ആണ് വേഷം……

കഴുത്തിലെ താലിയും നെറ്റിയിൽ ചെറുതായി പടർന്ന സിന്ദൂരവും കൂടി ആയപ്പോൾ അവൾക്ക് എന്നത്തേതിലും ഭംഗി തോന്നിച്ചു…..

നെഞ്ചോട് ഒട്ടി കിടക്കുന്ന താലിയിലും സീമന്ത രേഖയിലെ ചുവപ്പിലേക്കും അവളുടെ മിഴികൾ മാറി മാറി ഓടി നടക്കുമ്പോൾ അവ വല്ലാതെ തിളങ്ങിയിരുന്നു…….

ഇന്ന് ഈ ലോകത്തിൽ വെച്ചു ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്ന വ്യക്തി താൻ ആവും…. ഒരിക്കലും സ്വന്തം ആവില്ല എന്ന് കരുതിയ തന്റെ പ്രണയം ഇന്ന് തന്റെ താലിയുടെ അവകാശി ആയി മാറിയിരിക്കുന്നു…..

എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു…

ഒരിക്കലും തിരികെ ലഭിക്കില്ല എന്ന് കരുതിയ തന്റെ ശബ്ദം തനിക്ക് തിരികെ കിട്ടിയത്….

തന്റെ പ്രണയം തനിക്ക് സ്വന്തമായത്…. തന്റെ ശബ്ദം തിരികെ ലഭിച്ചു രണ്ട് മാസങ്ങൾക്കു ഇപ്പുറം തന്റെ സച്ചുവേട്ടന്റെ താലി ഏറ്റ് വാങ്ങി ഇന്നിപ്പോൾ ഇങ്ങനെ ഇവിടെ നിൽക്കുന്നത്……

എല്ലാം എല്ലാം ഒരു സ്വപ്നം പോലെ….

വീട്ടുകാരുടെ അറിവോടെ എങ്കിലും അവർ അറിയാതെ ഉള്ള നോക്കിലൂടെയും സ്പർശനത്തിലൂടെയും ഇരുവരുടെ ഉള്ളിലെയും പ്രണയത്തിനു തീവ്രത ഏറുമ്പോൾ ചുടുചുംബനങ്ങളിലൂടെയും ഈ കഴിഞ്ഞ നാളുകളിലെല്ലാം പരസ്പരം പ്രണയം പകർന്നത് ഓർത്തപ്പോൾ അവൾ ഒരു നാണത്തോടെ പുഞ്ചിരിച്ചു…..

നെഞ്ചിൽ ഒട്ടി കിടന്ന താലിയെ അവൾ കൈവെള്ളയിൽ എടുത്തു…. അത് നെഞ്ചോട് ഒട്ടി കിടക്കുന്ന ഓരോ നിമിഷവും നെഞ്ചിലേക്ക് സുഖമുള്ളൊരു തണുപ്പ് പടരുന്നതായി തോന്നി അവൾക്ക്…

ടേബിളിന്റെ മുകളിൽ ലാമിനേറ്റ് ചെയ്ത് വെച്ചിരിക്കുന്ന സിദ്ധുവിന്റെ ഫോട്ടോ അപ്പോഴാണ് അവളുടെ കണ്ണിൽ ഉടക്കിയത്….. സിദ്ധു റൂമിലേക്ക് എങ്ങാനും വരുന്നുണ്ടോ എന്ന് നോക്കിയിട്ട് അവൾ അത് കൈയിൽ എടുത്തു…. സിദ്ധുവിന്റെ ചിരിക്കുന്ന മുഖത്തൂടെ ഒരു ചിരിയോടെ അവൾ വിരൽ ഓടിച്ചു..

“””അയ്യടാ…. ഫോട്ടോയിൽ കാണുമ്പോൾ എന്താ നിഷ്കളങ്കത…. എന്താ പാവം….. പക്ഷെ കയ്യിലിരിപ്പോ….ഇന്ന് അത്രയും ആളുകളുടെ ഇടയിൽ വെച്ചു തന്നെ നിങ്ങൾക്ക് എന്നേ ഉമ്മ വെക്കണം അല്ലെ മനുഷ്യ….. പാറുവും താരയും അപ്പുറവും ഇപ്പുറവും നിന്ന് അത് പറഞ്ഞ് എന്നേ വാരി കൊന്നില്ല എന്നേ ഉള്ളു…. നിങ്ങൾ ഇങ്ങോട്ട് വാട്ടോ… നിങ്ങൾക്ക് ഞാൻ വെച്ചിട്ടുണ്ട്… കുരുത്തംകെട്ട കള്ള തീവണ്ടി….

അല്ല അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവ… കാണുമ്പോൾ കാണുമ്പോൾ ഉമ്മ വെക്കാൻ നിങ്ങൾ ആരുവാ…..ഇമ്രാൻ ഹാഷ്‌മിയുടെ അളിയനോ…”””

“””അല്ലേടി….. ഇമ്രാൻ ഹാശ്മിയുടെ അച്ഛൻ……”””

പിന്നിൽ നിന്ന് ഇടി മുഴക്കം പോലെ ആ ശബ്ദം കേട്ടതും ദച്ചു ഞെട്ടി…. അവൾ പേ_ടിയോടെ ഉമിനീർ വിഴുങ്ങി മെല്ലെ തിരിഞ്ഞു….

അവളിൽ നിന്നും രണ്ടടി മാറി ഇടുപ്പിനു കൈ കൊടുത്ത് അവളെ കണ്ണുരുട്ടി നോക്കി നിൽക്കുന്ന സിദ്ധുവിനെ കണ്ട് അവൾ വെളുക്കനെ ചിരിച്ചു…

ന്റെ ദേവി…. ഈ മനുഷ്യൻ എപ്പോൾ കയറി വന്നു…. വായിൽ തോന്നിയത് ഒക്കെ വിളിച്ചും പറഞ്ഞ്……നീ ഇന്ന് തീർന്ന് ദച്ചു….

ദച്ചു അപ്പോഴും എങ്ങോട്ട് ഓടണം എന്നറിയാതെ ഒരു അവിഞ്ഞ ചിരിയോടെ നിൽക്കയാണ്……

സിദ്ധു ഗൗരവത്തോടെ അവളെ അടിമുടി ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നടന്നു….

ദച്ചു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചെങ്കിലും ഡോർ ലോക്ക് ചെയ്യുന്ന സിദ്ധുവിനെ കണ്ട് അവൾ ഒന്ന് വിരണ്ടു……

“””നീ എന്താ പറഞ്ഞെ….. ഞാൻ ഇമ്രാൻ ഹാശ്മി….അല്ലെ…. അപ്പോൾ ഇന്ന് ഒരു ആഷിക് ബനായ സോങ് എങ്കിലും പ്ലേ ചെയ്തില്ലെങ്കിൽ അത് മോശല്ലേ എന്റെ ഊമക്കുയിലെ…..”””

അവൻ ഷർട്ടിന്റെ സ്ലീവ് രണ്ടും മേലേക്ക് തിറുത്ത് കയറ്റി മേൽ ബട്ടൻ രണ്ടെണ്ണം അഴിച്ചു മീശ പിരിച്ചു ഒരു കള്ള ചിരിയോടെ അവൾക്ക് അരികിലേക്ക് നടന്നു കൊണ്ട് അവൻ പറഞ്ഞു…

സിദ്ധു പറയുന്നത് കെട്ട് ദച്ചു കണ്ണും തള്ളി നിന്നു…..

ദൈവമെ പട്ടിണി കിടന്ന സിംഹത്തിന്റെ കണ്ണിലും വായിലും ആണെല്ലോ ഞാൻ കോലിട്ട് കുത്തിയത്…..

“””സ.. സച്ചുവേട്ടാ.. വേണ്ടാട്ടോ….ഞ…

ഞാനെ.. ഞാൻ വെറുതെ പറഞ്ഞതാ…..എല്ലാം ഞാൻ തിരിച്ചെടുത്തു….”””

അവൻ അടുത്തേക്ക് വരുന്നത് അനുസരിച്ചു പേടികൊണ്ട് വിക്കി വിക്കി പറഞ്ഞ് അവൾ പിന്നിലേക്ക് പതിയെ നടന്നു……പക്ഷെ സിദ്ധു രണ്ട് ചു_വട് വെച്ചപ്പോഴേ അവൾക്ക് അരികിൽ എ_ത്തിയിരുന്നു…. ഒന്ന് ചിന്തിക്കാൻ ഉള്ള സമയം കിട്ടുന്നതിന് മുൻപേ അവന്റെ കരവലയത്തിൽ ആയി കഴിഞ്ഞിരുന്നു അവൾ….

“””ഇനി ന്റെ ഊമക്കുയിൽ പറക്കുന്നത് ചേട്ടൻ ഒന്ന് കാണട്ടെ….”””

അവളെ ഒന്നുകൂടി നെഞ്ചിലേക്ക് അമർത്തി പിടിച്ചു പറയുമ്പോൾ ദച്ചുവിന്റെ നെഞ്ച് പട പട മിടിച്ചിരുന്നു….

“”””ദേ തീവ_ണ്ടി…. എന്നേ വിട്ടില്ലെങ്കിലേ ഞാൻ ഇപ്പോൾ ഇവിടെ കിടന്ന് അലച്ചു കൂവും….”””

ഉള്ളിൽ അടിമുടി വിറച്ചു നിൽക്കയാണെങ്കിലും മുഖത്ത് ഒരു പുച്ഛം വരുത്തി അവൾ പറഞ്ഞു….

“””ആഹാ…. എന്നാൽ നീ ഒന്ന് കൂവിക്കെ….

ഞാൻ ഒന്ന് കേൾക്കട്ടെ…..”””

ഒരു ഭാവവത്യാസവും ഇല്ലാതെ സിദ്ധു പറയുന്നത് കേട്ട് അവൾ ചുണ്ട് കൂർപ്പിച്ചു….

“””ഞാൻ ശെരിക്കും ദേവുമ്മയെ വിളിക്കുമെ……”””

“””വിളിച്ചോ……”””

അവൻ കള്ളചിരിയോടെ പറയുന്നത് കേട്ട് അവൾ ഒന്ന് സംശയിച്ചു…..

ഇങ്ങേർക്ക് ഇത്രക്ക് ധൈര്യമോ… എന്നാൽ ഞാൻ ഇപ്പോൾ കാണിച്ചു തരാം…..

“””ദേ…. വൂ……..”””

വിളിച്ചു പൂർത്തി ആക്കുന്നതിനു മുൻപേ സിദ്ധു അവന്റെ അധരങ്ങളാൽ അവളെ തടഞ്ഞിരുന്നു.

ദച്ചുവിന്റെ കണ്ണുകൾ ഒന്നുകൂടി വിടർന്നു…..

അവൾ വിറച്ചു കൊണ്ട് അവന്റെ ഷർട്ടിൽ മുറുക്കെ പിടിക്കുമ്പോൾ സിദ്ധുവിന്റെ കൈകളും അവളുടെ ഇടുപ്പിൽ ഒന്നുകൂടി മുറുകിയിരുന്നു…

ആവേശത്തോടെ അവളുടെ ചൊടികളെ നുകരുമ്പോൾ ഏതോ ഒരു നിമിഷത്തിൽ അവളും അവനെ തിരികെ ചുംബിച്ചു തുടങ്ങിയിരുന്നു…

കീഴ്ച്ചുണ്ടും മേൽചുണ്ടും മാറി മാറി പരസ്പരം കൊരുക്കുമ്പോൾ ചുംബനലഹരി ഇരുവരുടെയും സിരകളിൽ ആകെ പടർന്നു കയറി…..

തീവ്രത ഏറി വന്ന ചുംബനത്തിന് ഇടയിൽ എപ്പോഴോ സിദ്ധു അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞിരുന്നു …….

മതി വരാത്ത പോലെ അധരങ്ങൾ വീണ്ടും വീണ്ടും ആവേശത്തോടെ കൊരുക്കുന്നതിനു ഇടയിൽ നാവുകൾ തമ്മിലും പരസ്പരം ആവേശത്തോടെ തൊട്ടുരുമ്മി ….. തീവ്രത ഏറും തോറും അവളുടെ കൈകൾ അവന്റെ പിൻകഴുത്തിലേക്ക് ഇഴഞ്ഞിരുന്നു….സിദ്ധുവിന്റെ കൈ_കളും അവളുടെ ഇടുപ്പിലൂടെ ഇഴഞ്ഞു നടന്നു …..

ഇരുവർക്കും ശ്വാസം വിലങ്ങിയതും പതിയെ അധരങ്ങളെ അവർ മോചിപ്പിച്ചു…. കണ്ണുകൾ അടച്ചു കിതപ്പ് അടക്കാൻ പാട്പെടുന്നവളുടെ മൂക്കിൻ തുമ്പിലെ വിയർപ്പിനെ നുണഞ്ഞു കൊണ്ട് അവൻ ബെഡിലേക്ക് നേരെ കിടന്ന് അവളെയും നെഞ്ചോട് ചേർത്തു പിടിച്ചു… ദച്ചു ഒരു പുഞ്ചിരിയോടെ അവനെ ചുറ്റി പിടിച്ചു അവന്റെ നെഞ്ചിലേക്ക് മു^ഖം പൂഴ്ത്തി…..

കാറും കോളും ഒഴിഞ്ഞു തെളിഞ്ഞ മനസുമായി തീവണ്ടിയും അവന്റെ ഊമക്കുയിലും ഒന്നിച്ചൊരു ജീവിതം അവിടെ തുടങ്ങുകയായി…….

(തുടരും…..)

കല്യാണം പെട്ടെന്നായിരുന്നു…. ആരെയും വിളിക്കാൻ പറ്റിയില്ല…..

തീവണ്ടിക്കും അവന്റെ ഊമക്കുയിലും എല്ലാവരുടെയും അനുഗ്രഹം വേണട്ടോ….

അങ്ങനെ അവരു സെറ്റ് ആയി….

ഇനി എന്റെ ഇച്ചായനെയും അവന്റെ പട്ടത്തി പെണ്ണിനേയും കൂടി സെറ്റ് ആക്കി കഴിഞ്ഞാൽ പൊടിം തട്ടി എനിക്ക് അങ്ങ് പോവായിരുന്നു……

ലൈക്ക് കമൻ്റ് ചെയ്യണേ…..

രചന : ലക്ഷ്മി ലച്ചൂസ്