എത്ര നല്ല ആലോചന വന്നതാ ചെക്കനു അവസാനം കിട്ടിയതോ പ്രസവിക്കാൻ കഴിവില്ലാത്ത ഒന്നിനെ

രചന : മനു പി എം

“വീണേ… നീ ഒന്നു താഴെ ഇറങ്ങു… എന്ത് നാണക്കേടാ ഇത്…. ആരേലും കണ്ടാൽ എന്താ കരുതുക…”

“ദാ.. ഇപ്പോൾ ഇറങ്ങുവാ അമ്മേ… ഈ ഒരു മാങ്ങാ കൂടെ ഒന്നടർത്തട്ടെ.”

“മതി.. നിന്നോടിങ്ങോട്ടിറങ്ങാനാ ഞാൻ പറഞ്ഞേ..”

“ആ.. ഇറങ്ങി…”

അവൾ ഒരു വിധം ആ മാവിന്റെ കൊമ്പിൽ നിന്നും താഴെ ഇറങ്ങി.

“ഹോ ദേഹത്തു മൊത്തം ഉറുമ്പായി…. ഒന്നു തൂത്തു കളയമ്മേ…”

“ആ കടിക്കട്ടെ… നിന്നെ.. എന്നാലെങ്കിലും നിന്റെ മരംകേറ്റം ഒന്നു നിൽക്കൂലോ…”

“അയ്യെടാ… എന്റെ രാജലക്ഷ്മിയുടെ ഒരു ആഗ്രഹം..”

“അങ്ങനെയൊന്നും… ഈ വീണാ ബാലചന്ദ്രൻ ഒന്നിന്റെ മുന്നിലും തോറ്റു പിന്മാറില്ല.. ഹും”

“ഓ ഒരു വീണാ ബാലചന്ദ്രൻ… സ്വന്തം തന്തേടെ പേര് കൂടി കളയാനായി..”

“നാളെ മറ്റൊരു വീട്ടിൽ കേറി ചെല്ലണ്ട പെണ്ണാ..

കേറി പോടീ അകത്തു…”

“അയ്യോ പ്പോ കാര്യം നടന്നു കഴിഞ്ഞപ്പോൾ ഞാൻ അയിത്ത കാരിയായി..”

അമ്മയല്ലേ പറഞ്ഞു മാങ്ങയിട്ട കറി വേണമെന്ന്..

അപ്പോൾ ഞാനെന്റെ അമ്മയുടെ ആഗ്രഹം നടത്തി തന്നതാണോ കുറ്റം..

അതിന്റെ പേരിൽ എന്നെ ആരും കെട്ടിക്കൊണ്ടു പോയിലെ ഞാൻ അങ്ങ് സഹിച്ചു…

ടി മരം കേറി… ഇവിടെ ഒരു മാവുണ്ട് അതു കൂടെ ഒന്നു അടർത്തി താ.

അടുത്ത വീടിന്റെ ടെറസിൽ നിന്നായിരുന്നു ആ ശബ്ദം കേട്ടത്..

അവൾ തിരിച്ചു നിന്നു.. നീ പോടാ…

അല്ല ഇതെപ്പോ ലാൻഡ് ചെയ്തു..

ഇന്നലെ രാത്രി…

അപ്പോളാണ് അവന്റെ കൂടെ വേറെ ആരോ നിൽക്കുന്നത് കണ്ടത്..

അവൾക്കാകെ നാണക്കേട് തോന്നി.

ടി … മാവ് മാത്രം ആക്കണ്ട ഈ തെങ്ങേലും കൂടി കേറ്..

നീ പോടാ മരത്തവളെ….

അവൾ പരിഭവം നടിച്ചു അകത്തേയ്ക്കു കയറി പോയി…

ചുണ്ടിലൂറിയ ഒരു പുഞ്ചിരിയുമായി രാജലക്ഷ്മി നിലത്തു കിടന്ന മാങ്ങാ പെറുക്കി എടുക്കാൻ തുടങ്ങി ..

പക്ഷേ മുകളിൽ നിന്ന ആ രണ്ടു കണ്ണുകൾ അവളെ തിരയുമായായിരുന്നു…

ഹലോ… എന്താ മോനൊരു ഇളക്കം തട്ടിയ പോലെ…

വിവേക് അടുത്തു നിന്നിരുന്ന അരുണിനെ തോണ്ടി..

ആരാടാ അത്…

അതോ.. ഈ രണ്ടു വീട്ടിലെയും കാന്താരി….

വീണ..

ടാ… എനിക്കവളെ ഒന്നുകൂടെയൊന്നു കാണണം എന്നുണ്ട്..ഡോ…..

ഓഹോ.. എന്ത് പറ്റി മോനെ മൂക്ക് കുത്തി വീണോ..

ഉം… എനിക്ക് വേണമെന്നു തോന്നി അവളെ…. അവളുടെ കു=സൃതിയെ…

നീ സീരിയസാണോ…

ഉം… ആണ്… നിനക്കറിയാലോ എനിക്കായി വീട്ടിൽ കല്യാണാലോചന നടക്കുവാണെന്നു…

അമ്മ ഒരുപാടു നോക്കുന്നുണ്ടു പക്ഷേ എനിക്കൊന്നും ഇഷ്ടം ആകുന്നില്ല..

ഇവളെ… എന്തോ… ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്കിഷ്ടമായി…

അതിനു നീ അവളെ ശെരികും കണ്ടോ…

ഇല്ല.. നമുക്കൊന്നു അവിടെ വരെ പോയാലോ…

നിനക്കു നിർബന്ധമാണെങ്കിൽ പോകാം..

പക്ഷേ അവളുടെ കല്യാണം ഇപ്പോൾ നടത്തുമെന്ന് തോന്നുന്നില്ല…

എന്തായാലും വാ.. നമുക്കൊന്ന് പോയി വരാം…

********

അവർ കേറി ചെല്ലുമ്പോൾ വീണ ടീവിക്ക് മുന്നിലിരുന്നു മാങ്ങ തിന്നുവാരുന്നു…

ഡി മരംകേറി… മാങ്ങാ അടർത്തി തന്നെത്താനെ അങ്ങ് തിന്നുവാണോ

ആ അതെ ഞാൻ കഷ്ടപെട്ടു ഉറുമ്പ് കടിയും കൊണ്ടു അടർത്തിയ മാങ്ങ അങ്ങനെ ആർക്കും കൊടുക്കാൻ ഉള്ളതല്ല..

അതിനു നിന്റെ സമ്മതം ആർക്കു വേണം..

ഇതു പറഞ്ഞവൻ അവളുടെ പ്ലേറ്റിൽ നിന്നും ഒരു കഷ്ണം മാങ്ങാ എടുത്തു കടിച്ചു

ആ തിന്നു തിന്ന് നാണമില്ലാതെ…

അല്ല ഇതാരാ… മോനെ…

രാജലക്ഷ്മി വിവേകിനോട് ചോദിച്ചു..

ഇതെന്റെ കൂട്ടുകാരൻ അരുൺ..

ഞങ്ങൾ ഒരുമിച്ച ബാംഗ്ലൂർ ജോലി ചെയ്തിരുന്നത്…

രാജലക്ഷ്മി അവനെ നോക്കി ചിരിച്ചു..

നിങ്ങൾ എന്താ മാഷേ തൂണു പോലെ നിൽക്കുന്നേ ഇങ്ങോട്ടിരിക്ക്..

വീണ അരുണിനോടായി പറഞ്ഞു…

അരുൺ വിവേകിനെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു…

ഞാൻ എന്തെങ്കിലും കുടിക്കാൻ എടുക്കാം

രാജലക്ഷ്മി അടുക്കളയിലേയ്ക്ക് പോയി..

വീണ മാങ്ങാ ഇരുന്ന പ്ലേറ്റ് അരുണിന് നേരെ നീട്ടി… ഇതാ ഒന്നെടുത്തോ..

അരുൺ വേണ്ട എന്ന് പറഞ്ഞു… ജാട കാട്ടാതെ എടുക്കു ചെക്കാ…

അരുൺ വേഗം അതിൽ നിന്നു ഒരു മാങ്ങ എടുത്തു കടിച്ചു….

ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥ ഇരിക്കുന്ന അവനെ കണ്ട് വിവേകിന് ചിരിപൊട്ടി…

നല്ല ബെസ്റ്റ് പെണ്ണുകാണാൻ അവൻ മനസ്സിൽ ഓർത്തു…

ഡി മരംകേറി,, വെറുതെ ഇങ്ങനെ തിന്നും ഉറങ്ങിയും നടക്കാതെ… എന്തെങ്കിലും ജോലി ചെയ്യടി പോയി..

വല്ലവന്റെയും വീട്ടിൽ പോയി ജീവിക്കേണ്ടതാ…

ഓ പിന്നെ…

ഞാനെന്താ അടുക്കള ജോലിക്കാണോ.. പോകുന്നത്..

പോയി ചേട്ടന്മാർക്ക് നല്ല ജ്യൂസ് എടുത്തോണ്ട് വാടി..

അപ്പോഴേക്കും രാജലക്ഷ്മി ജ്യൂസുമായി വന്നു…

തല്ക്കാലം എന്റെ മക്കൾ ഇതു ക=ഴിച്ചു സ്ഥലം വിടാൻ നോ=ക്കു…

അരുണിന് അവളോട്‌ ഇഷ്ട്ടം കൂടി വന്നു…

അവിടെ നിന്നും ഇറങ്ങുമ്പോൾ അവൻ മനസിലുറപ്പിച്ചിരുന്നു…

എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അതു ഇവളായിരിക്കും…

പിന്നെ എല്ലാം പെട്ടന്നായിരുന്നു…

ജാതകം നോക്കൽ, വീടുകാണൽ ഒക്കെയായി കാര്യം പുരോഗമിച്ചു…

വീണയുടെ ജാതകത്തിൽ ഇപ്പോൾ കല്യാണം നടന്നിലെ ഇനി ഒരുപാട് താമസിക്കും എന്നുള്ളത് അരുണിന് അനുഗ്രഹമായി…

അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെയും ആശിർവാദത്തോടെയും അരുൺ വീണയുടെ കഴുത്തിൽ താലി ചാർത്തി…

കല്യണവും റിസെപ്ഷനും ഒക്കെയായി നന്നേ തളർന്നാണ് വീണ മുറിയിലെത്തിയത്

എങ്ങനെയെങ്കിലും ഒന്നുറങ്ങിയാൽ മതി…

ഇതിപ്പോ സ്വന്തം വീടല്ലല്ലോ..

കല്യാണമായപ്പോൾ അമ്മ കൊടുത്ത ഉപദേശമൊക്കെ അവൾക്കോർമ്മ വന്നു..

അല്ലെ തന്നെ പെണ്ണ് കാണൽ തന്നെ മാവിന്റെ മുകളിൽ വെച്ചാണ്…

ഇതും പറഞ്ഞ് വിവേക് ഒരുപാട് കളിയാക്കിയിട്ടുണ്ട്

എന്റെ ഈശ്വര ഇങ്ങനെ ഒരു പെണ്ണുകാണാൽ ആദ്യമായിട്ടാണ്..

ശോ ഇങ്ങനെയൊക്കെ ആയിത്തീരുമെന്നു ആരോർത്തു

വീണക്ക് ആദ്യമായി ഒരു വിറയൽ അനുഭവപെട്ടു…

കതകു തുറക്കുന്ന ഒച്ച കേട്ട് അവളൊന്നു ഞെട്ടി…

ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി അതാ അരുൺ…

എന്താ കാന്താരി പെണ്ണിന് ഒരു വിറയൽ പോലെ…

അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു….

തനിക്ക് ഇങ്ങനെയൊക്കെ നാണിക്കാൻ അറിയാമോ…

ആദ്യമായി കാണുമ്പോൾ ഇത്രയും നാണം ഒന്നും ഇല്ലായിരുന്നല്ലോ…

ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരാൾക്ക് സ്വന്തം പെണ്ണിനെ മാവേൽ വെച്ചു പെണ്ണ് കാണേണ്ടി വന്നത്

ഓഹോ… എന്റെ ഈശ്വരാ ആദ്യ ദിവസം തന്നെ ഗോളടിക്കുവാണല്ലോ ഇയാൾ…. അവൾ മനസ്സിലോർത്തു…

പക്ഷേ അന്നേ ഞാൻ എന്റെ മനസ്സിൽ ഉറപ്പിച്ചിരുന്നു എനിക്ക് ഒരു പെണ്ണ് ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ അത് നീ തന്നെ ആയിരിക്കുമെന്ന്..

എത്തിനാണെന്നോ…അവൾ മുഖമുയർത്തി അവനെ നോക്കി…

അല്ല ഇവിടെ എന്തായാലും നിറയെ ചക്കയും,മാവും, തെങ്ങും ഓക്കേ ഉണ്ട്… ഇനീപ്പോ അതൊക്കെ അടർത്താൻ ആളെ തിരഞ്ഞു നടക്കണ്ടാലോ…

പരിഭവം കൊണ്ട് കുനിഞ്ഞ ആ മുഖം പിടിച്ചുയർത്തി അവൻ മെല്ലെ ആ കണ്ണുകളിൽ ചുംബിച്ചു…

ഞാൻ മോഹിച്ചത് ആഗ്രഹിച്ചതും നിന്റെ ആ കുസൃതിയായിരുന്നു…. ഇന്നെനിക്കു അതു സ്വന്തമായി…അവൻ പ്രണയാർദ്രനായി അവളെ നെഞ്ചോട് ചേർത്തു…

പിന്നീടുള്ള ദിവസങ്ങൾ അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയിരുന്നു…

അരുണിന്റെ വീട്ടിൽ പെൺകുട്ടികൾ ഇല്ലാത്തതുകൊണ്ട് അവളെ അവിടുത്തെ മകളായി തന്നെയാണ് അരുണിന്റെ അമ്മ സ്നേഹിച്ചത്…

ലീവ് കഴിഞ്ഞ് അരുണിനോടൊപ്പം ബാംഗ്ലൂരിലേക്ക് മടങ്ങുമ്പോൾ അരുണിന്റെ അമ്മ ഒന്നു മാത്രമേ ആവശ്യപ്പെട്ടുള്ളൂ…

അവരുടെ മടിയിൽ താലോലിക്കാൻ ഒരു പേരക്കുട്ടിയെ എത്രയും വേഗം നൽകണമെന്ന് ഉള്ളത്…

അരുണിനും അതായിരുന്നു ആഗ്രഹം..

അരുൺ മറ്റു കുട്ടികളെ താലോലിക്കുന്ന കാണുമ്പോഴേ അറിയാം കുട്ടികളെ വളരെ ഇഷ്ടമാണെന്ന്..

പതിയെ അവളും ആ ഇഷ്ടത്തെ ആഗ്രഹിക്കാൻ തുടങ്ങി..

ഓരോ മാസവും പ്രതീക്ഷ തല്ലി കെടുത്തി കടന്നു പോയി…

വിവാഹം കഴിഞ്ഞു രണ്ടു കൊല്ലമായിട്ടും ആ ഒരു ഭാഗ്യം ഞങ്ങളെ തേടിയെത്തിയില്ല…

ക്രമേണ അമ്മയുടെ പ്രതീക്ഷ നിറഞ്ഞ ചോദ്യവും ആകാംഷയും നിലച്ചു..

ചിലപ്പോൾ തോന്നിട്ടുണ്ട് അമ്മയ്ക്കുള്ളിൽ എന്നോട് ഒരു അകൽച്ച വന്നോയെന്ന്

കുട്ടികളായിലെ എന്ന ചോദ്യം നേരിടാനാകാതെ പുറത്തു പോകാൻ തന്നെ മടിച്ചു…

അരുണിനും ഏറെ നിരാശയുണ്ടെന്ന് തോന്നുന്നു… പക്ഷേ എനിക്ക് വിഷമം ആകാതിരിക്കാൻ എപ്പോഴും എന്നെ സമാധാനിപ്പിക്കാൻ ആണ് പതിവ്..

മറ്റു കുട്ടികൾ കാണുമ്പോഴുള്ള ആ കണ്ണിലെ തിളക്കവും സന്തോഷവും എന്നെ വല്ലാതെ കുത്തിനോവിച്ചു.

എല്ലാവരുടെയും നിർബന്ധം കൊണ്ട് ഒടുവിൽ ഞങ്ങൾ ഒരു ഡോക്ടറെ കാണാൻ പോയി…

ടെക്സ്റ്റിലൊന്നും ഒരു കുഴപ്പവുമില്ല കുട്ടികൾ ഉണ്ടാകുമെന്നുതന്നെ എല്ലാ ഡോക്ടർമാരും ഉറപ്പിച്ചു പറഞ്ഞു…

ഇതിനൊന്നും മനസ്സിന്റെ വേദന ഇല്ലാതാക്കാൻ കഴിഞ്ഞില്ല.

ഒടുവിൽ അമ്മയുടെ നിർബന്ധം കാരണം ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ സെറ്റിൽ ആവാൻ തീരുമാനിച്ചു..

മറുനാട്ടിൽ വന്നു കുടുംബ ബിസിനസിലെ ശ്രദ്ധതിരിച്ചു.

വിരസമായ പകലുകൾ എന്റെ ദുഃഖത്തിൽ ആഴം കൂട്ടി

അതൃപ്തി പുറമേ കാണിക്കുന്നില്ലെങ്കിലും അമ്മയുടെ ഉള്ളിൽ ആ പഴയ സ്നേഹം കുറഞ്ഞോ എന്ന് എനിക്ക് വിഷമമായി…

നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യം പേടിച്ച് പുറത്തേക്കിറങ്ങാൻ തന്നെ പേടിയായി..

ചോദ്യത്തിന് ഉപരി പലരുടെയും സഹതാപം നിറഞ്ഞ നോട്ടമായിരുന്നു സഹിക്കാൻ വയ്യാത്തത്…

ഒരു ദിവസം അമ്മയുടെ അനിയത്തി അവരുടെ മകന്റെ കുഞ്ഞിന്റെ നൂലുകെട്ട് ക്ഷണിക്കാൻ വന്നു…

അവർ വന്നപ്പോൾ മുതൽ എനിക്കുള്ള പാര പണിയായിരുന്നു

വീടായാൽ ഒരു കുട്ടികൾ വേണം അത് ഇല്ലാത്ത വീട് എന്തിന് കൊള്ളാം..

ഒന്നും മിണ്ടാതെ അവർക്ക് മുന്നിൽ ചായ കൊണ്ട് വെച്ച് തിരികെ അവൾ അടുക്കളയിലേക്ക് പോയി..

എത്ര നല്ല കല്യാണം വന്നതാ ചെക്കനു അവസാനം അവനു കിട്ടിയതോ…

പ്രസവിക്കാൻ കഴിവില്ലാത്ത ഒന്നിനെ…

ഇങ്ങനെ സഹിക്കേണ്ട കാര്യം ഉണ്ടോ ചേച്ചി

നാട്ടിൽ വേറെ പെൺപിള്ളേരില്ലേ…

കേട്ട് സഹിക്കാൻ വയ്യാതെ മുറിയിലേക്ക് പോയി…

അതിലുപരി വിഷമിപിച്ചതു അമ്മയുടെ ആ മൗനമായിരുന്നു

രാത്രി എന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കുക എന്ന് നിർബന്ധിച്ചപ്പോൾ എന്നെ ആ നെഞ്ചോട് ചേർത്തു പിടിച്ചു പറഞ്ഞു

ആർക്കും വേണ്ടെങ്കിലും എനിക്ക് വേണം നിന്നെ.. ആ വാക്കിനു മുൻപിൽ മറ്റെല്ലാം മറന്നു പോയി…

പിറ്റേ ദിവസം ആയിരുന്നു ആ ചടങ്ങ്..

കുഞ്ഞിന്റെ നൂലുകെട്ട്..

കുഞ്ഞിന് കൊടുക്കാനുള്ള ഗിഫ്റ്റ് നേരത്തെ വാങ്ങി വെച്ചിരുന്നു…

എനിക്ക് പോകാൻ ഒട്ടും താല്പര്യം തോന്നിയില്ല.. പക്ഷേ പോകാതെ പറ്റില്ലല്ലോ..

ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും നിറയെ ആളുകളായിരുന്നു..

നൂലുകെട്ടും പേരിടിലും കഴിഞ്ഞപ്പോൾ അമ്മ എന്റെ കയ്യിൽ ഒരു സ്വർണ്ണമാല തന്നു കുഞ്ഞിനെ കഴുത്തിലിടാൻ പറഞ്ഞു… ഞാനതാ കുഞ്ഞി കഴുത്തിൽ ഇട്ടു കൊടുത്തു

എല്ലാവരും ആഹാരം കഴിക്കാൻ പോയപ്പോൾ ആ കുഞ്ഞിനെ ഒന്ന് എടുക്കണം എന്ന് എനിക്ക് തോന്നി..

എന്റെ ആഗ്രഹം മനസ്സിലാക്കി അമ്മ കുഞ്ഞിനെ എന്റെ കയ്യിൽ വെച്ചു തന്നു..

ഞാൻ കുഞ്ഞിന്റെ ആ റോസാ ദളം പോലെ മൃദുലമായ മുഖത്തും കാലിലും കൈയ്യിലും മുഖം ഉരസി…

കുഞ്ഞ് നല്ല ഉറക്കമായിരുന്നു

അറിയാതെ എന്നിലെ അമ്മ ഉണർന്നു

നെഞ്ചിൽ എന്തോ ഒരു ത=രിപ്പ്..

ഞാൻ ആ കുഞ്ഞു നെറ്റിയിൽ മെല്ലെ ഉമ്മ വച്ചു..

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ആ കുഞ്ഞു നെറ്റിയിൽ വീണു…

പെട്ടന്ന് ഞെട്ടിയിട്ടു എന്ന പോലെ കുഞ്ഞ് അലറി കരയുവാൻ തുടങ്ങി…

അതുകേട്ട് വന്ന് ചെറിയമ്മ ആകെ കലി കൊണ്ടു…

ഇവളുടെ കയ്യിൽ കുഞ്ഞിനെ കൊടുക്കാൻ ആരാണ് പറഞ്ഞത്..

ഇവർക്ക് കുട്ടികൾ ഉണ്ടാകില്ലെന്ന് അറിയില്ലേ …

ഇങ്ങനെയുള്ളവരുടെ ദൃഷ്ടിദോഷം ഏറ്റാൽ കുഞ്ഞിന് ആപത്താണ്..

അവർ തട്ടിപ്പറിക്കും പോലെ അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ പിടിച്ചു വാങ്ങി..

എല്ലാവരുടെയും സഹതാപ കണ്ണുകൾ അവളുടെ നേർക്കായി

ആ നിമിഷം ലോകം അവസാനിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി…

സീത ദേവിയെ പോലെ ഭൂമി പിളർന്നു ആ നിമിഷം അപ്രത്യക്ഷമാകാൻ മനസ്സ് വല്ലാതെ കൊതിച്ചു..

കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ… പിന്നെ ഒന്നും ഓർമ്മയില്ല..

മുഖത്ത് ശക്തമായി വെള്ളം വീണപ്പോഴാണ് പിന്നെ കണ്ണുതുറന്നത്…

അപമാനഭാരം കൊണ്ടു ആരുടെയും മുഖത്ത് നോക്കാൻ ശക്തിയില്ലായിരുന്നു..

അരുൺ എന്നെ കോരിയെടുത്ത് കാറിനരികിലേക്ക് നടന്നു…

പിന്നാലെ അമ്മയും അച്ഛനും..

ഒന്നും കഴിക്കാൻ നില്ക്കാതെ ഞങ്ങൾ ആ വീടിന്റെ പടിയിറങ്ങി…

വീട്ടിലെത്തി എന്നെ മുറിയിൽ ആക്കിയ ശേഷം എനിക്ക് മുഖം തരാതെ അരുൺ കാറുമെടുത്ത് പുറത്തേക്ക് പോയി..

എപ്പോഴോ കരഞ്ഞു തളർന്നു മയങ്ങി പോയി.

കണ്ണു തുറന്നപ്പോൾ നേരം ഒരുപാട് വൈകിയിരുന്നു…

നല്ല വിശപ്പ്… ശരീരം തളരുന്ന പോലെ.

എഴുന്നേറ്റ് ..താഴേക്കു പോകാൻ തുടങ്ങിയപ്പോൾ തല ചുറ്റുന്ന പോലെ…

ഒരുവിധം അവൾ സ്റ്റെപ്പുകൾ ഇറങ്ങി താഴെ എത്തി..

മോൾ എഴുന്നേറ്റോ

ഇതാ..ചായ…

ആ മുഖത്തു നോക്കാൻ ശക്തി ഇല്ലായിരുന്നു.

അപ്പോഴാണ് അമ്മയുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്…

ആരാ നോക്കു ലക്ഷ്മി…

വേണ്ട മാധവേട്ട അതു അവളാ എന്റെ പ്രിയപ്പെട്ട അനിയത്തി..

കുറച്ചു നേരമായി വിളിക്കുന്നു ഞാൻ കോൾ എടുക്കാതെ ഇരിക്കുവാ…

എന്നാൽ ഞാൻ എടുക്കുവാ ഈ കോൾ…

അയാൾ കോൾ എടുത്തു…

മേലിൽ ഇങ്ങോട്ട് വിളിച്ചു പോകരുത്..

വിളിച്ചു വരുത്തിയിട്ട് ഞങ്ങളെ അപമാനിച്ചു വിട്ട നീയുമായി ഞങ്ങൾക്ക് യാതൊരുവിധ ബന്ധവും ഇല്ല..

ഒരു നിമിഷം പോലും നീ ഞങ്ങളെക്കുറിച്ച് ഓർത്തില്ല…

ഒരു പാവം പെൺകുട്ടിയുടെ മനസ്സ് കണ്ട് നീയൊക്കെ ഒരു സ്ത്രീയാണോ.

ഇന്നത്തോടെ തീരുന്നു ഈ ബന്ധം.

അയാൾ കാൾ കട്ട് ചെയ്തു

ലക്ഷ്മിക്ക് എന്നോട് നീരസം തോന്നണ്ട

എന്റെ മകന്റെ ഭാര്യ ആണെങ്കിലും ഇവൾ എന്റെ മകൾ തന്നെയാണ്..

ഇവളെ അപമാനിക്കുന്നത് നമ്മുടെ കുടുംബത്തെ മൊത്തത്തിൽ അപമാനിക്കുന്നതിനു തുല്യമാണ്

അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറഞ്ഞത്

എനിക്ക് നീരസം ഒന്നുമില്ല

മാധവേട്ടൻ ഞാൻ ആണെങ്കിലും ഇങ്ങനെ തന്നെ പറയൂ.

നിന്റെ മോളെ വിഷമിപ്പിക്കുന്ന ഒന്നും എനിക്ക് വേണ്ട..

ഈശ്വരൻ നമുക്ക് ഒരു കുഞ്ഞിനെ തരുമ്പോൾ തരട്ടെ

വീണ അവിടെയിരുന്നു വെന്തുരുകി…

എന്റെ.ഈശ്വരാ..

ഞാൻ കരണമാണലോ എന്റെ അമ്മയും… ഈ കുടുംബവും അപമാനിക്കപെട്ടത്…

ഒന്നിനും കൊള്ളാത്ത നശിച്ച ജന്മം….സ്വയം ശപിച്ചു പോയി

മോള എന്താ ആലോചിക്കുന്നത് ചായ കുടിക്കൂ….

മോളിനി ഒന്നുമോർത്തു വിഷമിക്കണ്ട..

ചായ കുടിക്കാനായി മുഖത്തേക്കു അടുപ്പിച്ചപ്പോഴയ്ക്കും വയറ്റിൽ നിന്നും എന്തോ ഇരച്ചു മുകളിലേയ്ക്കു വരും പോലെ…

വാ പൊത്തി പിടിച്ചു പുറത്തേക്കോടി… പിന്നാലെ അമ്മയും…

കുറെ ഛർദിച്ചു കഴിഞ്ഞപോൾ ഒരു ആശ്വാസമായി…

എന്താ മോളെ എന്താ പറ്റിയത്… അറിയില്ലയമ്മേ… ഒന്നും കഴിക്കാഞ്ഞിട്ടാകും…

ചായയുടെ മണമടിച്ചപ്പോൾ ഛർദിക്കാൻ വന്നു… പറഞ്ഞു തീരും മുൻപ്‌ വീണ്ടും തുടങ്ങി…

എന്റെ ഈശ്വര… എന്റെ മോൾടെ സങ്കടം നീ കണ്ടോ….

എന്റെ പ്രാർത്ഥന നീ കേട്ടോ… അവർ തൊഴു കൈകളോട് മിഴികളടച്ചു നിന്നു…

ഞങ്ങളെ കാണാഞ്ഞിട്ടാകും അച്ഛൻ അവിടേയ്ക്കു വന്നത്…

എന്താ ലക്ഷ്മി.. മോൾക്ക് എന്താ പറ്റിയത്…

ഈശ്വര കരുണ കാട്ടുവാണേ നമുക്കു അപ്പൂപ്പനും അമ്മൂമയും ആകാം മാധവേട്ട…

സത്യമാണോ ലക്ഷ്മി നീ പറഞ്ഞത്… ലക്ഷണം കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നേ ..

ആ മുഖങ്ങളിലെ സന്തോഷം കണ്ടു ഞാനും ഉള്ളുരുകി പ്രാർത്ഥിച്ചു…

ഈശ്വര സത്യം ആകണേ…. എനിക്ക് ഒരു കുഞ്ഞിനെ തരണേ..

എന്ന ഞാൻ അപ്പുറത്തെ സൂസൻ ഡോക്ടറെ ഒന്നു വിളിക്കാം അയാൾ തിടുക്കപെട്ട് അകത്തേയ്ക്കു കയറി പോയി..

അരുൺ വീട്ടിലെയ്ക്ക് കയറി വരുമ്പോൾ എന്നത്തെ പോലെയും ഒരു ഉത്സാഹം ഇല്ലാത്ത പോലെ ആയിരുന്നു ആ വീട്…

വല്ലാത്തൊരു ശൂന്യത അവിടെയാകെ നിറഞ്ഞു നിന്നു…

ചെറിയമ്മ പറഞ്ഞത് വളരെ ശെരിയാണ്..

ഒരു കുഞ്ഞില്ലാത്ത വീട് എന്നും ശൂന്യത നിറഞ്ഞതാണ്…

പാവം എന്റെ വീണ ഇന്ന് അവൾ എത്രയേറെ അപമാനിക്കപെട്ടിരിക്കുന്നു..

ആദ്യമായി കാണുമ്പോൾ എത്ര സ്മാർട്ടായിരുന്നു അവൾ..

ഇന്നു അവളോരു തൊട്ടാ വാടിയായി മാറിയിരിക്കുന്നു…

ഇന്നത്തെ സംഭവം അവളെ എത്രത്തോളം തകർത്തിട്ടുണ്ടാകും..

ഒന്നും കഴിച്ചിട്ടുണ്ടാകില്ല.. ആ പാവം… എങ്ങനെ ഇറങ്ങും ആഹാരം. . അത്രയും ആളുകൾക്ക് മുന്നിൽ വെച്ചു ഒരിക്കലും ചെറിയമ്മ അങ്ങനെ പറയാൻ പാടില്ലായിരുന്നു..

അവൻ കാറു തുറന്നു പുറത്തെയ്ക്കിറങ്ങി.

അവൾക്കായി വാങ്ങിയ മസാലദോശയുടെ പൊതി എടുത്തുകൊണ്ട് അവൻ ഡോർ വലിച്ചടച്ചു

വീടിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു

പക്ഷേ പുറത്തെങ്ങും ആരെയും..

വീണ മുകളിൽ ആയിരിക്കും പക്ഷെ അച്ഛനുമമ്മയും കാണണമല്ലോ..

അരുൺ മെല്ലെ ഹാളിലേക്ക് കയറി…

അവിടെയും ആരുമില്ല

എന്നും ഈ സമയത്ത് അച്ഛൻ ടിവി വെച്ചിരിക്കുന്നത് ആണല്ലോ..

ഇന്നെന്തു പറ്റി എല്ലാവർക്കും രാവിലത്തെ ഷോക്കിൽ നിന്നും ആരും മുക്തരായി കാണില്ല

അവൻ അടുക്കളയിലേക്ക് നടന്നു..

അവിടെയും ആരെയും കണ്ടില്ല

അടുക്കള പുറത്ത് വരാന്തയിലേക്ക് കടന്നതും അയാൾ ഒന്നു പിടിച്ചു നിർത്തിയ പോലെ നിന്നു

മുന്നിൽ അതാ അമ്മയുടെ മടിയിൽ തളർന്നു കിടക്കുന്നു വീണ..

അവന്റെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു പോയി..

ദൈവമേ എന്താണ് ഇവൾക്ക്

ഇതെന്താ പറ്റിയത്

എന്താ അമ്മേ ഇവൾക്ക് എന്താ പറ്റിയത് വീണാ എന്ത് പറ്റി മോളെ…

അവൾ അവന് നേരെ ഒരു തളർന്ന ചിരി ചിരിച്ചു..

അമ്മ എന്താണ് ഇവൾക്ക് പറ്റിയത് അച്ഛനെങ്കിലും ഒന്ന് പറ..

ഒന്നും പറ്റിയില്ല..

ഈശ്വരൻ സഹായിച്ചാൽ.. കുറച്ച് മാസങ്ങളും കൂടി കഴിയുമ്പോൾ ഞാനും അവളും ഒരു മുത്തശ്ശനും മുത്തശ്ശിയുമാകും…

അത് കേട്ട അരുൺ ഒരു നിമിഷം സ്തബ്ധനായി..

നേരാണോ ഈ പറയുന്നത്…

അതെ മോനെ

ഈശ്വരൻ എന്റെ മോളുടെ കരച്ചിൽ കണ്ടു..

എന്റെ പ്രാർത്ഥന കേട്ടു..

പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ തളർന്നു കിടക്കുന്നത്..

മോൾ ഒരുപാട് ശർദ്ദിച്ചു..

എന്നാൽ നമുക്ക് ഇവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം..

വീണ മോളെ എഴുന്നേൽക്കൂ..

ഇപ്പോൾ അതിന്റെ ഒന്നും ആവശ്യമില്ല

അപ്പുറത്തെ സൂസൻ ഡോക്ടർ വന്ന് നോക്കി… കൺഫോം ചെയ്തു..

ഇനി നാളെ രാവിലെ ഹോസ്പിറ്റലിൽ കൊണ്ടു പോയാൽ മതി എന്ന് പറഞ്ഞു..

അവന് സന്തോഷംകൊണ്ട് അവളെ അപ്പോൾ തന്നെ ഒന്ന് എടുത്ത് വട്ടം കറക്കുവാൻ തോന്നി…

എണീറ്റു വാടാ ..

അവൻ അവളുടെ കയ്യിൽ പിടിച്ചു മെല്ലെ ഉയർത്തി…

നല്ല ക്ഷീണം ഉണ്ടായിരുന്നു അവൾക്ക്.

ഒന്നും കഴിച്ചിട്ടില്ല അതാ ഇത്രയും ക്ഷീണം…

വാ ഞാൻ നിനക്ക് ഇഷ്ടമുള്ള മസാലദോശ കൊണ്ടുവന്നിട്ടുണ്ട്…

അവളെയും ചേർത്തു പിടിച്ച് അരുൺ അകത്തേക്ക് പോയി

ലക്ഷ്മിയമ്മ വേഗം അതൊരു പാത്രത്തിലാക്കി അവർക്ക് മുന്നിൽ കൊണ്ടുവന്നു കൊടുത്തു..

കൊതിയോടെ അത് തിന്നുന്ന വീണയെ നോക്കി മൂന്നുപേരും സന്തോഷിച്ചു

മോനെ ഇനി മുതൽ നിങ്ങൾ താഴത്തെ മുറിയിൽ കിടന്നാൽ മതി അതാകുമ്പോൾ എന്റെ ഒരു നോട്ടവും എത്തും

ഇപ്പോഴത്തെ അവസ്ഥയിൽ മുകളിലേക്ക് പടികൾ കയറുന്നത് നന്നല്ല

ഒരുപാട് കൊതിച്ചു കിട്ടിയ ഭാഗ്യം ആണ് നമ്മുടെ അശ്രദ്ധയും ശ്രദ്ധക്കുറവും കാരണം ഒന്നും സംഭവിക്കാൻ പാടില്ല..

അരുണും അച്ഛനും കൂടി വേഗം താഴത്തെ ഒരു മുറി ശരിയാക്കി എടുത്തു..

പതിയെ ആ വീടിന്റെ സന്തോഷം തിരിച്ചു വരികയായിരുന്നു..

വീണയെ സംബന്ധിച്ചിടത്തോളം ഒരു പെണ്ണിന്റെ ഏറ്റവും ഭാഗ്യമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്…

എല്ലാവരും കഴിവതും അവളെ സന്തോഷവതി ആക്കാൻ ശ്രമിച്ചു..

അരുൺ അവളെ പിരിയാതെ എന്തിനുമേതിനും കൂടെ ഉണ്ടായിരുന്നു..

അവളുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുക്കാൻ അവൻ തയ്യാറായിരുന്നു…

ഒരുദിവസം അരുണിനൊപ്പം പറമ്പിലൂടെ നടക്കുകയായിരുന്നു വീണ..

അരുൺ ചേട്ടാ എനിക്കൊരു കൊതിയുണ്ട് സാധിച്ചു തരുമോ..

എന്താടാ പറ.. നീ എന്ത് ചോദിച്ചാലും ഈ നിമിഷം ഞാൻ എത്തിച്ചിരിക്കും.

അത് എനിക്ക് ഒരു മാങ്ങാ തിന്നണം..

അയ്യോ ഡി ഒരു മാവേല് കയറിയ കണ്ടതിനെ ഫലമായി കുരിപ്പു എന്റെ തലയിലായി…

ദാ ഇപ്പോൾ എന്നെ മാവേലും കേറ്റുന്നു…

ആ..പറ്റില്ലെങ്കിൽ പറഞ്ഞോ ഞാൻ ഇപ്പോൾ കയറും മാവേൽ…

അയ്യോ അവിവേകം ഒന്നും കാണിക്കല്ലേ എന്റെ മോള് വയറ്റിലുള്ളതാ…

ഓഹോ അപ്പോഴേക്കും മോൾ ആണെന്ന് ഉറപ്പിച്ചോ..

അതെ എന്റെ ഈ സുന്ദരി കുരിപ്പിനെ പോലെ ഒരു കുഞ്ഞു സുന്ദരിവാവ…

എന്നാലേ ആ കുഞ്ഞു സുന്ദരിവാവക്ക് ഇപ്പോൾ മാങ്ങാ തിന്നാൻ കൊതി

അതുകൊണ്ട് പൊന്നച്ഛൻ നേരെ കേറിക്കോ മാവേലേയ്ക്ക്…

അമ്മയും മോളും കൂടി എന്നെ മാവിൽ കേയറ്റിയെ അടങ്ങു…

അരുൺ ഒരുവിധം മാവിൽ കയറി ആ മാങ്ങ പിടിച്ചെടുത്തു..

അത് കൊതിയോടെ കടിച്ചു തിന്നുന്ന വീണയെ നോക്കി അവൻ പുഞ്ചിരി തൂകി..

അങ്ങനെ ഏഴാംമാസം വീണയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചടങ്ങ് നടത്താൻ തീരുമാനിച്ചു…

അരുണിനും വീട്ടുകാർക്കും ഒരു നിമിഷം പോലും അവളെ പിരിഞ്ഞിരിക്കാൻ വയ്യാതെ ആയിരുന്നു…

ഒടുവിൽ അമ്മയുടെയും അച്ഛന്റെയും ആശീർവാദവും വാങ്ങി അരുണിന്റെ കാല് ത്തൊട്ട് തൊഴുത് വീണ ആ വീടിന്റെ പടിയിറങ്ങി…

അവൾ യാത്ര പറഞ്ഞു പോയപ്പോൾ മുതൽ ആ വീട് ശൂന്യമായി..

ഒരുപാട് ആളുകൾ കുറഞ്ഞ പോലെ

നമുക്ക് നാളെ തന്നെ പോയി മോളെ ഇനി വിളിച്ചു കൊണ്ടു വരണം ലക്ഷ്മി അമ്മ പറഞ്ഞു

അവളെ പിരിഞ്ഞിരിക്കാൻ വയ്യ അതുകൊണ്ട് ഡെലിവറി ഇവിടെ തന്നെ ആണെന്ന് അവരും വാശിപിടിച്ചു..

അവന്റെ സ്നേഹത്തിനു മുൻപിൽ മനസ്സില്ലാമനസ്സോടെ ആണെങ്കിലും വീണയുടെ വീട്ടുകാർ അവന്റെ ആഗ്രഹത്തിന് സമ്മതം മൂളി.

ഡേറ്റ് അടുക്കുന്തോറും വീണയ്ക്ക് ടെൻഷൻ കൂടി കൂടി വന്നു.

അരുണും അമ്മയും സ്വാന്തനമായി അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു..

ഒരു ദിവസം രാത്രിയിൽ വീണയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു..

വയറ്റിൽ ചെറിയ വേദന പോലെ…

അവൾക്ക് ആകെ ഒരു വെപ്രാളം തോന്നി അരുൺ നല്ല ഉറക്കമാണ് അവിടെ വിളിച്ചുണർത്താൻ മനസ്സനുവദിച്ചില്ല

ശരീരത്തിലൂടെ ഒരു വിറയൽ പോലെ വിശപ്പാണ് ദാഹമാണ് എന്താണെന്ന് വേർതിരിച്ചറിയാൻ കഴിയാത്ത ഒരു വികാരം..

ഇടയ്ക്കിടെ വിട്ടു വിട്ടു വേദന തുടങ്ങി

ഡോക്ടർ പറഞ്ഞതിലും രണ്ടുദിവസം മുമ്പേ പെയിൻ തുടങ്ങിയോ.

ഇനിയും കാത്തിരുന്നാൽ ശരിയാവില്ല എന്ന് മനസ്സിലാക്കിയ വീണ അരുണിനെ തട്ടിവിളിച്ചു..

അരുണേട്ടാ എനിക്ക് തീരെ വയ്യ നമുക്ക് ഹോസ്പിറ്റലിൽ പോകാം

എന്താ മോളെ എന്താ ഉണ്ടായത്

എനിക്ക് വയറു നല്ല വേദനയുണ്ട്.

ഞാൻ പോയി അമ്മയെ വിളിക്കാം.

അവൻ ഓടിപ്പോയി ലക്ഷ്മി അമ്മയെ വിളിച്ചു കൊണ്ടുവന്നു

മോനെ മോൾക്ക് വേദന തുടങ്ങി നമുക്ക് എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിക്കണം…

അവർ തിടുക്കപ്പെട്ടു…

അവർ വീണയേയും കൊണ്ട് വേഗം ഹോസ്പ്പിറ്റലേക്ക് പോയി..

ലേബർ റൂമിന്റെ വാതിലിൻ മുന്നിലൂടെ അരുൺ അസ്വസ്ഥനായി നടന്നു..

അവൻ വിളിച്ചു പറഞ്ഞതനുസരിച്ചു വീണയുടെ അമ്മയും അച്ഛനും വിവേകും എത്തിയിട്ടുണ്ടായിരുന്നു…

വിവേക് അവനെ അശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്… എന്റെ ജീവനാടാ അകത്തു കിടന്നു വേദന അനുഭവിക്കുന്നത്…

കുഞ്ഞു ഉണ്ടാകാത്തതിന്റെ പേരിൽ ഒരുപാടു നോവ് അനുഭവിച്ചയാ എന്റെ വീണ…

നീ ഒന്ന് അടങ്ങു അരുണേ… അവൾക്കൊന്നും സംഭവിക്കില്ല…

അകത്തു വീണ വേദന കൊണ്ട് പുളയുകയായിരുന്നു… അസ്ഥികളെല്ലാം നുറുങ്ങുന്ന വേദന.. അവൾ ഉറക്കെ കരഞ്ഞു അമ്മേ…

വീണ ഒന്നു ഇല്ല ടാ….ഇപ്പോൾ കഴിയും . അടുത്ത് നിന്ന സൂസൻ ഡോക്ടർ അവളെ സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു…

അവസാന നിമിഷം കഠിനമായ വേദനയിൽ അവൾ ആ കിടക്കയിൽ മുറുകെ പിടിച്ചു അലറി കരഞ്ഞു…

നിമിഷ നേരങ്ങൾ കൊണ്ട് അവളുടെ അലർച്ച പതിയെ താഴുന്ന കണ്ണുകൾ അടഞ്ഞു…

കാതിൽ നേർത്ത സ്വരത്തിൽ ഒരു കുഞ്ഞു കരച്ചിൽ അലയടിച്ചൂ പോയി…

അവൾ മിഴികൾ പൂട്ടി…

എത്ര നേരം എന്ന് അറിയില്ല ആരോ ശിരസ്സിൽ മൃദുവായി തഴുകുന്നു

അരികിൽ ഒരു കുഞ്ഞു തുടിപ്പ് അവൾക്ക് അറിയാൻ കഴിയുന്നുണ്ട്…

അവൾ കൈകൾ കൊണ്ടു ആ തുടിപ്പിനെ മെല്ലെ ശരീരത്തോട് ചേർത്തു…

മോളാണ്… അടുത്ത് നിന്ന നഴ്സ് പറഞ്ഞു… അമ്മയെ പോലെ തന്നെ ഒരു സുന്ദരി മോൾ

നഴ്സ് കുഞ്ഞിനെ എടുത്തു അവളുടെ മുഖത്തിനു അടുത്തേയ്ക്കു കൊണ്ട് വന്നു…

ഇളം റോസ് നിറത്തിലുള്ള ഒരു ടൗവലിൽ പൊതിഞ്ഞ ആ കുഞ്ഞു മുഖം…

നഴ്സ് കുഞ്ഞിനെ അവളിലേയ്ക്ക് ഒന്നു കൂടെ അടുപ്പിച്ചു. വീണ ആ നെറ്റിയിൽ മൃദുവായി ചുംബിച്ചു… അവൾ ഒന്ന് മിഴികൾ ചിമ്മിയോ..

ആ കുഞ്ഞി കണ്ണുകളിലെ കൺ പോളകൾ മെല്ലെ അടരാൻ വെമ്പുന്നു. പതിയെ അത് അകന്നു മാറി ഒരു പുതു ജന്മാന്തരങ്ങളിലേക്ക്..

അവൾ മിഴികൾ തുറക്കുകയാണ് അവളുടെ അമ്മയുടെ ജന്മം ധന്യമാക്കാൻ… ..

തൽക്കാലം ശുഭം..

Nb : ഈ അവസ്ഥയിൽ എല്ലാവർക്കും എല്ലാ നല്ല നന്മകളും നേർന്നു കൊണ്ട് ഇനിയും നല്ല ദിനങ്ങളും ഉണ്ടാവട്ടേ എന്ന് ആശംസിച്ചു കൊണ്ട്

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : മനു പി എം

Scroll to Top