കല്പപാന്ത കാലത്തോളം.. മധുര മനോഹര ആലാപനത്താൽ മനം നിറച്ച് ആദിത്യൻ ടോപ് സിംഗറിൽ

മലയാളികളുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന ഈ നിത്യഹരിത ഗാനം ടോപ് സിംഗറിലെ കൊച്ചു മിടുക്കൻ ആദിത്യന്റെ സുന്ദര ശബ്ദത്തിലൂടെ വീണ്ടും പ്രേക്ഷക മനസ്സിൽ കുളിർ മഴപോലെ പെയ്തിറങ്ങി.പ്രശസ്ത സംഗീത സംവിധായകനായ മോഹൻ സിത്താര സർ അതിഥിയായി എത്തിയ അസുലഭ നിമിഷത്തിൽ അദ്ദേഹത്തിന്റെ മുൻപിൽ ഈ ഗാനം ആദിത്യന് ആലപിക്കാൻ കഴിഞ്ഞു.

അന്തരിച്ചുപ്പോയ അതുല്യ നടൻ ശ്രീ.സോമൻ നായകനായി അഭിനയിച്ച എന്റെ ഗ്രാമം എന്ന ചിത്രത്തിലെ ഗാനമാണിത്.ശ്രീമൂലനഗരം വിജയന്റെ ഗാനരചനയിൽ വിദ്യാധരൻ മാസ്റ്റർ സംഗീതം നിർവ്വഹിച്ച് ദാസേട്ടനാണ് സിനിമയിൽ പാടിയത്. പ്രായത്തിനനുസരിച്ച് ശബ്ദം മാറി വരുന്ന ബുദ്ധിമുട്ടുകൾക്കിടയിലും ഈ മിടുക്കൻ വളരെ ഭംഗിയായി ഈ പാട്ട് പാടിയിരിക്കുന്നു.