തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി.. അസാധ്യ ഫീൽ.. ലിബിന്റെ ആലാപനം അതി മനോഹരം..

സംഗീത ലോകത്തേയ്ക്ക് പുതിയ പ്രതിഭകളെ കണ്ടെത്തി കൈപിടിച്ചുയർത്തുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ സരിഗമപ വേദിയിൽ മത്സരാർത്ഥിയായ അനുഗ്രഹീത ഗായകൻ ലിബിന്റെ മാസ്മരികമായ ഗാനാലാപനം..ആസ്വാദകരുടെ മനസ്സിൽ മഞ്ഞുതുള്ളിയായി മാറിയ ഈ ഭാവസാന്ദ്രമായ ആലാപനത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി,സുഹാസിനി പ്രധാന താരങ്ങളായെത്തിയ സമൂഹം എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ ഗാനം.കൈതപ്രത്തിന്റെ കാവ്യാത്മകമായ രചനയ്ക്ക് ജോൺസൻ മാഷിന്റെ ഹൃദയസ്പർശിയായ സംഗീതം.എക്കാലവും ഓർമ്മകളുടെ മണിച്ചെപ്പിൽ സൂക്ഷിച്ചുവെയ്ക്കാൻ കഴിയുന്ന ഈ മനോഹര ഗാനം അതിന്റെ എല്ലാ ഭാവത്തോടെയും ലിബിൻ ആലപിച്ചിരിക്കുന്നു.