റിച്ചുക്കുട്ടൻ ഒരദ്ഭുതം തന്നെയാണ്.. നിനക്ക് വയലിൻ തരാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്.. ഔസേപ്പച്ചൻ

ഈ സോങ് സെലക്റ്റ് ചെയ്തതിനു കൊടുക്കണം ഒരു കയ്യടി എന്ന് പറഞ്ഞാണ് MG സർ തുടങ്ങിയത്. അത് തന്നെ ഞങ്ങൾക്കും പറയാനുള്ളൂ.ഇത് പോലെ ഉള്ള പാട്ടുകൾ പാടി ഫലിപ്പിക്കാനുള്ള മോന്റെ കഴിവ് അപാരം തന്നെ.ഒരു കാലത്ത് ഹിറ്റ്‌ ആയ ഗാനം ഒരുപാട് വർഷങ്ങൾക് ശേഷം ഒരു 8 വയസ്സുകാരന്റെ ശബ്ദത്തിൽ വീണ്ടും കേൾക്കാൻ കഴിഞ്ഞതാണ് നമ്മൾ ഈ തലമുറയുടെ ഏറ്റവും വലിയ ഭാഗ്യം.

ഈ കുഞ്ഞു പ്രായത്തിലെ മോന്റേ മധുരമായ ആലാപനത്തിന്, അതും മോന്റെ ഈ പ്രായത്തിൽ പാടാൻ പൊലും പ്രയാസമുള്ള ഒരു പാട്ടും. ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി ഈ കൊച്ചു ശബ്ദ്ദത്തിൽ എം.ജി രാധാകൃഷ്ണൻ സാറിന്റെ സംഗീതത്തിൽ ദാസേട്ടന്റെ മധുരസ്വരത്തിൽ പിറന്ന ഈ മനോഹര ഗാനം അതിഗംഭീരമായി റിച്ചൂസ് പാടി