താനെ തിരിഞ്ഞും മറിഞ്ഞും.. ജാനകിയമ്മയുടെ സുന്ദര ഗാനവുമായി ജ്യോത്സന ടോപ് സിങ്ങറിൽ

പാട്ടു വേദിയിൽ ആലാപന വശ്യതയുമായി ആസ്വാദക ഹൃദയങ്ങളെ തൊട്ടുണർത്തിയ ശ്രുതി മധുര സംഗീതവുമായി മലയാളത്തിൻ്റെ അനുഗൃഹീത ഗായിക ജ്യോത്സന. മാധുര്യമാർന്ന ശബ്ദത്തിൽ ഈ ഗാനം ജ്യോത്സന പാടുമ്പോൾ കേൾക്കുന്നവരിലും നവ്യാനുഭൂതി നിറയുന്നു.

അതിഥിയായി കുട്ടികളുടെ ഗാനങ്ങൾ കേൾക്കാനും ആസ്വദിക്കാനുമായി സംഗീത വേദിയിൽ എത്തിയ പ്രിയ ഗായികയുടെ ഈ മികച്ച ആലാപനം വളരെ മനോഹരമാണ്.പ്രേം നസീർ, ഷീല പ്രധാന കഥാപാത്രങ്ങളായി എത്തിയ അമ്പലപ്രാവ് എന്ന സിനിമയ്ക്ക് വേണ്ടി പി.ഭാസ്ക്കരൻ മാഷ് എഴുതിയ വരികൾക്ക് എം. എസ്.ബാബുരാജാണ് സംഗീതം നൽകിയത്.മറക്കാൻ കഴിയാത്ത ഈ സുവർണ്ണ ഗാനം അന്നും ഇന്നും മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്

Scroll to Top