തൊഴുതു മടങ്ങും സന്ധ്യയുമേതോ.. ഉണ്ണി മേനോൻ്റെ ഹിറ്റ് ഗാനവുമായി അനന്യക്കുട്ടി

അനന്യ കുട്ടി മോൾ നന്നായി പാടി.സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ ഈ ഗാനം മനോഹരമാക്കി.മോളുടെ ഒരു പുഞ്ചിരിയിൽ അലിഞ്ഞു പോകാത്ത വേദനകൾ ഇല്ല. കിളികൊഞ്ചലിൽ ആനന്ദിക്കാത്ത ഹൃദയങ്ങളും ഇല്ല.അതൊക്കെ പ്രേക്ഷകർക്ക് വിലമതിക്കാൻ ആകാത്തതാണ്.ഒരു 7 വയസ്സുകാരി ഉണ്ണിമേനോൻ എന്ന ഭാവ ഗായകന്റെ പാട്ടെടുത്തു ഒരു സ്റ്റേജിൽ പ്രെസന്റ് ചെയ്ത് എന്നുള്ളതിന് ഒരു കയ്യടി.

പാട്ട് കേൾക്കുന്നത് പോലെ തന്നെ മുത്തിന്റെ പ്രെസൻസ് തന്നെ ഒരു പോസിറ്റീവ് വൈബ്രേഷൻ ഉണ്ടാക്കുന്നുണ്ട്.അതാണ് ഒരു കലാകാരിക്ക് വേണ്ടതും.അക്ഷരങ്ങൾ എന്ന സിനിമയിലെ ഒഎൻവി സാർ എഴുതിയ ശ്യാം സാർ സംഗീതസംവിധാനം ചെയ്ത ഉണ്ണിമേനോൻ സർ പാടിയ പാട്ടു മോള് അതിൻ്റെ എല്ലാ ഭംഗിയോടും കൂടി പാടുവാൻ സാധിച്ചു

Scroll to Top