ഡ്യൂയറ്റ് സോങ്ങ് ഒറ്റയ്ക്ക് പാടി തകർത്ത് മികച്ച പ്രകടനവുമായി സീതാലക്ഷ്മി

പാട്ടിന്റെ സ്വരരാഗവിസ്മയം ഏഴു വർണ്ണങ്ങളിൽ തീർക്കുന്ന ഈ അതുല്യ കുട്ടി ഗായികയുടെ സ്വരമാധുരിയിൽ വീണ്ടും ഒരു മനോഹര ഗാനം
സീതാലക്ഷ്മിയെ ദൈവം അനുഗ്രഹിച്ച ഒരു കുട്ടിയാണ്. വരുംകാലങ്ങളിൽ സിനിമാ പിന്നണി ഗായികയായി മാറും.ഈ പെർഫോമൻസിനെ അഭിനന്ദിക്കാൻ വാക്കുകൾ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.സത്യത്തിൽ കണ്ണുനിറഞ്ഞുപോയി.

സീതക്കുട്ടിയെ ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിൽ പി.കെ.ഗോപി രചന നിർവ്വഹിച്ച് ജോൺസൻ മാഷ് സംഗീതം നൽകി എം.ജി.ശ്രീകുമാറും ചിത്രയും ചേർന്ന് പാടിയ ഈ ഗാനം സീത അതി ഗംഭീരമായി ആലപിച്ചിരിക്കുന്നു