സൂപ്പർ സെലക്ഷൻ.. വീണ്ടും മനോഹരമായി പാടി മനം കവർന്ന് സീതാലക്ഷ്മി

പുഞ്ചിരി തൂകുന്ന മുഖവുമായി അതി മനോഹര ഗാനങ്ങൾ ആലപിച്ച് പ്രേക്ഷക മനസ്സ് കീഴsക്കിയ സീതക്കുട്ടിയുടെ മറ്റൊരു കിടിലൻ പെർഫോമൻസ് കാണാം.ഏതു ഗായികമാരുടെ ഏതുതരം പാട്ടുകളും അതേ നിലവാരത്തോടെ പുനരവതരിപ്പിക്കാൻ സീതക്കുട്ടിക്കാകുന്നുണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു

ലോഹിതദാസിൻ്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ,മീര ജാസ്മിൻ അഭിനയിച്ച കസ്തൂരിമാൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ കാർക്കുഴലി തേൻ കുരുവി എന്ന സുജാത ചേച്ചി പാടിയ ഗാനം സീതക്കുട്ടിയുടെ ശബ്ദത്തിൽ ആസ്വദിക്കാം.
കൈതപ്രത്തിൻ്റെ രചനയ്ക്ക് ഔസേപ്പച്ചൻ്റെ സംഗീതം.എ എക്സ്ട്രീം ഗ്രേഡ് ലഭിച്ച സീതയുടെ ഈ പ്രകടനം കാണൂ.ഇഷ്ടമായാൽ ഷെയർ ചെയ്യുക