എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.. വാവ സുരേഷ്

ഫെബ്രുവരി 13ന് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ വെച്ച് പാമ്പിനെ പിടിക്കുന്നതിനിടയിൽ അണലിയുടെ കടിയേറ്റ് വാവ സുരേഷ് ചികിത്സയിലായിരുന്നു. അദേഹത്തിൻ്റെ ആരോഗ്യത്തെ സംബന്ധിച്ച് പല ആശങ്കകളും ഭയവും നിലനിന്നിരുന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നമ്മൾ കണ്ടത്.ഐസിയുവിൽ നിന്ന് പ്രത്യേക റൂമിലേയ്ക്ക് മാറ്റിയ ശേഷമുള്ള ആദ്യത്തെ വീഡിയോ തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് ശ്രീ. വാവ സുരേഷ്

തനിക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും നല്ല ചികിത്സയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചതെന്ന് വാവ സുരേഷ് പറയുന്നു.തൻ്റെ ജീവൻ രക്ഷിക്കാൻ പരിശ്രമിച്ച ബഹുമാന്യരായ ഡോക്ടേഴ്സ്, നേഴ്സുമാർ തുടങ്ങി ഓരോരുത്തർക്കും സന്തോഷപൂർവ്വം നന്ദി അറിയിച്ച് വാവ സുരേഷ്