അധികം ആരും പാടി കേട്ടിട്ടില്ലാത്ത ചിത്ര ചേച്ചിയുടെ സുന്ദര ഗാനവുമായി ദേവികക്കുട്ടി

ചിത്ര ചേച്ചിയുടെ പാട്ട് വളരെ നന്നായി ഓറഞ്ചുട്ടി പാടി. ആർക്കും പ്രത്യേക ആകർഷണം തോന്നിപ്പിക്കുന്ന മധുരസ്വരത്തിന് ഉടമയാണ് നമ്മുടെ ദേവിക സുമേഷ്. ഏത് ഗാനമായാലും മോൾ പാടി കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്. സോഷ്യൽ മീഡിയയിലൂടെ ടോപ് സിംഗർ വേദിയിൽ എത്തിയ ദേവിക ഓരോ റൗണ്ട് കഴിയുമ്പോഴും കൂടുതൽ നന്നായി പാടുവാൻ ശ്രമിക്കുന്നു.

ആസ്വാദക ലക്ഷങ്ങളുടെ പ്രിയ പാട്ടുകാരിയായി മാറിയ ഓറഞ്ചൂട്ടിയുടെ ഈ ഗാനവും പതിവുപോലെ മനോഹരം. കഥയ്ക്കു പിന്നിൽ എന്ന പഴയ ചിത്രത്തിന് വേണ്ടി ഒ.എൻ.വി.കുറുപ്പ് എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന് കെ.എസ്. ചിത്ര പാടിയ ഗാനമാണിത്.ഈ നിത്യഹരിത ഗാനത്തെ വീണ്ടും ഓർമ്മപ്പെടുത്തിയ ചുന്ദരി വാവയ്ക്ക് അഭിനന്ദനങ്ങൾ