നീ മുകിലോ ഗാനം പാടി വൈറലായ കൊച്ചു മിടുക്കി അനന്യ ടോപ് സിംഗറിൽ

സമൂഹ മാധ്യമങ്ങളിലൂടെ സംഗീതാസ്വാദകരായ ലക്ഷക്കണക്കിനാളുകൾ നെഞ്ചിലേറ്റിയ കുരുന്ന് പ്രതിഭ അനന്യ പാട്ടിൻ്റെ വിസ്മയ വേദിയായ ടോപ് സിംഗറിൽ എത്തിയ അനുഗൃഹീത നിമിഷം. ദൈവം നൽകിയ കുറവുകളെ തൻ്റെ സംഗീതത്തിലൂടെ മറികടക്കുന്ന ഈ കൊച്ചു വാനമ്പാടിയുടെ അനായാസമായ ആലാപന സിദ്ധി നമ്മളെ അദ്ഭുതപ്പെടുത്തുന്നു.

ഉയരെ എന്ന ചിത്രത്തിൽ സിത്താര പാടി ഏറ്റെ ഹിറ്റായ നീ മുകിലോ അനന്യ പാടുകയും അത് നിമിഷ നേരം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കി വൈറലാവുകയും ചെയ്തു.ജന്മനാ പാടാൻ കഴിവ് ലഭിച്ച ഇതുപോലെയുള്ള മിടുക്കികളെയും മിടുക്കന്മാരെയും പ്രോത്സാഹിപ്പിക്കാതിരിക്കാൻ നമ്മുക്ക് കഴിയില്ല. സോഷ്യൽ മീഡിയ വഴി ഒരുപാട് പുതിയ പ്രതിഭകൾ ഇനിയും വരട്ടെ

Scroll to Top