ശാരികേ നിന്നെ കാണാൻ.. പാട്ടും ഡാൻസും.. തകർപ്പൻ പെർഫോമൻസുമായി വൈഷ്ണവി

പാട്ടിനൊപ്പം നയന മനോഹരമായ നൃത്ത ചുവടുകളിലൂടെ പ്രേക്ഷക മനസ്സിന് സന്തോഷം പകർന്നു നൽകിയ മികച്ച പ്രകടനവുമായി ടോപ് സിംഗറിലെ കൊച്ചു മിടുക്കി വൈഷ്ണവി. ഓരോ ഗാനത്തിലൂടെയും കഴിവ് തെളിയിച്ച് മുന്നേറി കൊണ്ടിരിക്കുന്ന ഈ മോൾ ഇതിനകം തന്നെ ആസ്വാദക ഹൃദയത്തിൽ ഇടം നേടി കഴിഞ്ഞു.

പ്രിയദർശൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ രാക്കിളിപ്പാട്ട് എന്ന ചിത്രത്തിലെ വളരെയധികം ശ്രദ്ധ നേടിയ ഗാനമാണിത്. ഒരു കാലത്ത് സ്കൂൾ കോളേജ് ഫങ്ങ്ഷനിൽ സ്ഥിരമായി ഡാൻസ് ചെയ്യാൻ പെൺകുട്ടികൾ ഈ ഗാനം തിരഞ്ഞെടുത്തിരുന്നു.കെ.ജയകുമാറിൻ്റെ വരികൾക്ക് വിദ്യാസാഗറിൻ്റെ സംഗീതം.ചിത്ര സുജാത കൂട്ടുകെട്ടിൽ മലയാളിക്ക് ലഭിച്ച അതിമനോഹരമായ ഗാനം