മധുരം ജീവാമൃത ബിന്ദു.. ഷെരീഫിക്ക പാടുന്നു.. ഹോ ഇജ്ജാതി ഫീൽ..

തീർച്ചയായും മലയാള ഗാന ശാഖക്ക് കണ്ണൂർ ഷെരീഫ് എന്ന ഗായകൻ പുതിയ തലങ്ങൾ നൽകും. പുതിയ പ്രതീക്ഷകൾ നാമ്പിടുകയാണ് ഷെരീഫിക്ക പിന്നണി ഗാന രംഗത്ത് സജീവമാകുന്ന കാലം വിദൂരമല്ല.ഓരോ പാട്ടിനും അദ്ദേഹം നൽകുന്ന ആ ഫീൽ ആരേയും പിടിച്ചിരുത്തും. അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ ഒരു അസാധ്യ ഗായകനാണ് കണ്ണൂർ ഷെരീഫെന്ന് സരിഗമപയിലൂടെ ഏവർക്കും മനസിലായി

മാപ്പിളപ്പാട്ട് മാത്രമല്ല എല്ലാത്തരത്തിലുള്ള ഗാനങ്ങളും പാടാൻ കഴിവുള്ള ഇദ്ദേഹത്തെ പോലെ വളരെയധികം ടാലൻ്റഡായ ഗായകർക്ക് മലയാള സിനിമാ സംഗീത മേഖലയിൽ അവസരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഈ ഗാനം കുറച്ചേ പാടിയുള്ളുവെങ്കിലും പലവട്ടം കേൾക്കാൻ തോന്നിപ്പിക്കുന്നു.

Scroll to Top