ജന്മദിനത്തിൽ ഗോൾഡൻ ക്രൗണിൽ മുത്തമിട്ട് ശ്രീഭുവൻ

മാസ്മരിക പ്രകടനത്തിലൂടെ ജഡ്ജസ്സിൻ്റെയും പ്രേക്ഷകരുടെയും മനസ്സ് നിറച്ച മികച്ച പെർഫോമൻസുമായി ശ്രീഭുവൻ.മെയ് മാസം മനസ്സിനുള്ളിൽ എന്ന അടിപൊളി ഗാനം അതിഗംഭീരമായി പാടി പിറന്നാൾ ദിനത്തിൽ ശ്രീഭുവൻ സുവർണ്ണ കിരീടം സ്വന്തമാക്കി. പാട്ടിനു ശേഷം ജഡ്ജസ്സ് സ്‌റ്റേജിൽ എത്തി ഈ മിടുക്കനെ അഭിനന്ദിച്ചു

ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാൽ,മീന ജോഡികളായി എത്തിയ നാട്ടുരാജാവ് എന്ന ചിത്രത്തിലെ ഗാനം.ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയത്.എം.ജി ശ്രീകുമാറും സുജാത മോഹനും ചേർന്ന് ആലപിച്ച ഗാനമാണിത്.ഇനിയും ഇതുപോലെ നല്ല പ്രകടനങ്ങൾ കാഴ്ച്ചവെയ്ക്കാൻ മോന് കഴിയട്ടെ എന്ന് ആശംസിക്കുന്നു