ജഡ്ജസ്സ് എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച സ്നേഹക്കുട്ടിയുടെ ഒരു അസാധ്യ ആലാപനം

പഴയകാല ഗാനങ്ങൾ പുതിയ തലമുറയിലെ കുട്ടികൾ വളരെ മനോഹരമായി ആലപിച്ച് കേൾക്കുമ്പോൾ നമ്മുടെ മനസ്സിന് ഒരുപാട് സന്തോഷം ലഭിക്കുന്നു.എത്രയെത്ര അനശ്വര ഗാനങ്ങളാണ് പ്രഗത്ഭരായ അതുല്യ കലാകാരന്മാർ നമ്മുക്ക് സമ്മാനിച്ചത്.ഫ്ലവേഴ്സ് ടോപ് സിംഗറിലെ ഓരോ കുട്ടികളും അവരുടെ കഴിവിലൂടെ നമ്മളെ അദ്ഭുതപ്പെടുത്തുന്നു

എഴുപതുകളിൽ പുറത്തിറങ്ങിയ ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിന് വേണ്ടി ശ്രീ.വയലാർ രാമവർമ്മ രചിച്ച് ജി.ദേവരാജൻ മാഷ് സംഗീതം പകർന്ന് പി.സുശീലാമ്മ പാടിയ സീതപക്ഷി എന്ന് തുടങ്ങുന്ന സുവർണ്ണ ഗാനം സ്നേഹ ജോൺസൻ്റെ മികച്ച ആലാപനത്തിലൂടെ ഒരിക്കൽ കൂടി നമ്മുക്ക് ആസ്വദിക്കാം. എ ഗോൾഡൻ ക്രൗൺ സ്വന്തമാക്കിയ സ്നേഹയുടെ കിടിലൻ പെർഫോമൻസ്