അല്ലിയിളം പൂവോ ഇല്ലിമുളം തേനോ..ആരും ലയിച്ചിരുന്നു പോകുന്ന മനോഹര ആലാപനവുമായി അശ്വിൻ

ശ്രോതാക്കളെ സംഗീത മാസ്മരിക ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ആലാപന മികവുമായി അശ്വിൻ.ശബ്ദ സൗന്ദര്യം കൊണ്ടും ആലാപന ഭംഗികൊണ്ടും ഈ ഗാനം മികച്ചതാക്കാൻ അശ്വിന് സാധിച്ചിരിക്കുന്നു.പാട്ടിൻ്റെ ആത്മാവ് തൊട്ടറിഞ്ഞ് ആ ഫീൽ നഷ്ടമാകാതെ പാടാനുള്ള അശ്വിൻ്റെ ഈ കഴിവിന് പ്രത്യേക അഭിനന്ദനങ്ങൾ

മംഗളം നേരുന്നു എന്ന സിനിമയ്ക്കായി ശ്രീ.എം.ഡി.രാജേന്ദ്രൻ എഴുതിയ കാവ്യാത്മകമായ വരികൾക്ക് ഇസൈജ്ഞാനി ഇളയരാജ സാർ സംഗീതം നൽകി അനുഗൃഹീത ഗായകൻ കൃഷ്ണചന്ദ്രൻ പാടിയ ഗാനമാണിത്.ഏത് കാലഘട്ടത്തിലും ആസ്വാദക ഹൃദയത്തിൽ കുടികൊള്ളുന്ന ഇത്തരം നല്ല ഗാനങ്ങൾ പുതിയ ഗായകരുടെ ശബ്ദത്തിലൂടെ വീണ്ടും കേൾക്കാൻ സാധിക്കട്ടെ