റിച്ചുക്കുട്ടൻ ഒരു മഹാദ്ഭുതമെന്ന് എം.ജയചന്ദ്രൻ.. പാട്ടിലൂടെ വീണ്ടും വിസ്മയിച്ചിച്ച പ്രകടനവുമായി നമ്മുടെ കൊച്ചു മെലഡി രാജ

ആലാപന വിസ്മയം. ഈ ചെറുപ്രായത്തിൽ എടുത്താൽ പൊങ്ങാത്ത ഗാനങ്ങൾ നിഷ്പ്രയാസം മനോഹരമായി പാടി അവതരിപ്പിക്കാൻ റിച്ചൂസിന് കഴിയുന്നത് ഏറെ പ്രശംസനീയം തന്നെ.
ദൈവാംശമുള്ള കൊച്ചു കലാകാരനാണ് റിച്ചുക്കുട്ടനെന്ന് പല പ്രാവശ്യമായി ജഡ്ജസ്സ് അഭിപ്രായപ്പെടുന്നത് വളരെ സത്യമായ വാക്കുകളാണ്.മോൻ്റെ പാട്ടുകൾ നമ്മളെ സംഗീതത്തിൻ്റെ മായാലോകത്തേയ്ക്ക് കൊണ്ടു പോകുന്നു

ഭരതൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം താഴ്വാരത്തിലെ ദാസേട്ടൻ പാടിയ കണ്ണെത്താ ദൂരെ മറുതീരം എന്ന മനോഹര ഗാനമാണ് ടോപ് സിംഗറിൽ റിച്ചുക്കുട്ടൻ പാടിയത്.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് സംഗീതം പകർന്നത് ഭരതൻ.ഭാവിയിൽ വലിയ ഒരു സംഗീതജ്ഞനും ഗായകനുമായി മാറാൻ റിച്ചുക്കുട്ടന് കഴിയട്ടെ