സങ്കടത്തോടെ നഞ്ചിയമ്മ പാടിയ ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു

ഇങ്ങനെ ഉള്ള എത്രയോ പച്ച മനുഷ്യർ ഇപ്പോഴും ജീവിക്കുന്നു.ഇവരെയൊക്കെ അറിയാൻ നമ്മൾ വൈകി പോകുന്നു.ഇവരൊക്കെ പൊതു വേദികളിലേക്കു ഇനിയും എത്തട്ടെ.സ്വന്തം മക്കളെ ജീവനേക്കാൾ സ്നേഹിക്കുന്ന എല്ലാവരെയും മക്കളായി കാണുന്ന നിഷ്കളങ്കരായ മനുഷ്യർ.ഈ അമ്മക്ക് ഇങ്ങനെ ഒരു അവസരം കൊടുത്ത എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍

പ്രിത്വിരാജ്,ബിജു മേനോൻ ടീമിൻ്റെ ഏറ്റവും പുതിയ സിനിമയായ അയ്യപ്പനും കോശിയും എന്ന പുതിയ ചിത്രത്തിൽ പാട്ട് പാടി ശ്രദ്ധ നേടിയ നഞ്ചിയമ്മ സീ കേരളം ചാനലിൻ്റെ സംഗീത റിയാലിറ്റി ഷോ സരിഗമപ വേദിയിൽ എത്തി.മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ദൈവമകളെ എന്ന ആ ഗാനം ഒരിക്കൽ കൂടി പ്രേക്ഷകർക്കായി അമ്മ ആലപിക്കുന്നു