നമ്മുടെ വീര ജവാന്മാർക്ക് ഒരു ഗാനോപഹാരവുമായി ശ്രീജിഷും അക്ബറും

രണ്ടുപേരും നന്നായ് പാടി,പ്രത്യേകിച്ച് വല്ലാത്തൊരു ഫീലുള്ള,ഇടയ്ക്കിടെ കേട്ട് കണ്ണു നിറക്കുന്ന പാട്ടായതു കൊണ്ടു ഇഷ്ട്ടം കൂടും.വീടും നാടും വിട്ട് അതിർത്തിയിൽ നമുക്കായി ഉറങ്ങാതെ കിടക്കുന്ന ധീര ജവാന്മാർക്ക് വേണ്ടി ഈ ഗാനം ആദരപൂർവ്വം സമർപ്പിക്കുന്നു.

ശ്രീജിഷ് അക്ബർ നല്ല കലാകാരൻമാരാണ്.എല്ലാം കൊണ്ടും സരിഗമപ കുടുംബം മനസിൽ നിറഞ്ഞു നിൽക്കുന്നു.പതിറ്റാണ്ടുകൾ കഴിയുന്തോറും മനോഹാരിത കൂടി കൂടി വരുന്ന അപൂർവ്വം ചില പാട്ടുകളിലൊന്ന്. വരികളിലെ മഹത്വവും സംഗീതത്തിലെ വികാരവും ഉൾക്കൊണ്ട് രണ്ടു പേരും അതി മനോഹരമായി തന്നെ പാടി. രണ്ട് ധീര ജവാൻമാരെ വേദിയിൽ കൊണ്ടുവന്ന സരിഗമപ യിലെ മുഴുവൻ ആളുകൾക്കും ഒരായിരം നമസ്ക്കാരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top