എത്ര മധുരമാണീ കിളിക്കൊഞ്ചൽ നാദം… വൈഷ്ണവി മലയാള സംഗീതത്തിന്റെ നാളെയുടെ വാനമ്പാടി

മോളുടെ പാട്ടു കേൾകുമ്പോൾ മനസിന്‌ എന്തെന്നിലാത്ത ഒരു സമാധാനവും സന്തോഷവും ഉണ്ടാവുന്നു. നല്ല ഫീലുള്ള ഗാനങ്ങളാണ് മോൾ സെലക്ട് ചെയ്ത് പാടുന്നത്. ഈ കൊച്ചു പ്രായത്തിൽ മോൾ പാടിയതൊക്കെ വിസ്മയിക്കും വിധം അതി മനോഹരമാണ്. ഇപ്പോൾ രണ്ട് അതുല്യ പ്രതിഭകൾ പാടിയ ഗാനം ഒറ്റയ്ക്ക് പാടി കൈയടി വാങ്ങിയെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം വൈഷ്ണവി നാളെയുടെ പ്രതീക്ഷയാണ്

മോൾടെ പാട്ടിൽ അലിയാത്ത ഹൃദയം ഉണ്ടോ എത്ര കഠിന ഹൃദയം ഉള്ളവനും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരും വൈഷ്ണവി കുട്ടീടെ പാട്ടു കേട്ടാൽ റിലാക്സ് ആകും
പാട്ടിന്റെ ലോകം കീഴടക്കി സംഗീത തേരോട്ടം നടത്തി വിജയിച്ചു മുന്നേറുന്ന കുഞ്ഞു സംഗീത നക്ഷത്രം വൈഷ്ണവി മോൾക്ക് എല്ലാവിധ ആശംസകളും