നിഷ്കളങ്കമായ ചിരിയും സംസാരവും.. നഞ്ചിയമ്മ മനസ്സ് തുറക്കുന്നു..സ്പെക്ഷൽ ഇൻ്റർവ്യൂ

അട്ടപ്പാടിയിൽ നിന്നും മലയാള സിനിമാ സംഗീത ലോകത്തേയ്ക്ക് നിറഞ്ഞ പുഞ്ചിയോടെ സ്നേഹം തുളുമ്പുന്ന സംസാര ശൈലിയിലൂടെ എത്തി ചേർന്ന പാട്ടുകാരിയായ നഞ്ചിയമ്മയെ മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു. വളരെ അപൂർവ്വം ചില വ്യക്തികൾ ഇതുപോലെ നമ്മുടെ മനസ്സിനെ കീഴടക്കി കടന്നു വരാറുണ്ട് അത്തരത്തിൽ നഞ്ചിയമ്മയോടും പ്രേത്യക ഇഷ്ടം തോന്നുന്നു.

അയ്യപ്പനും കോശിയും സിനിമയിൽ നഞ്ചിയമ്മ പാടിയ പാട്ടുകൾ ഇതിനോടകം തരംഗമായി മാറിയിരിക്കുകയാണ്.വളരെ കുറഞ്ഞ സമയം കൊണ്ട് ജനലക്ഷങ്ങൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ആ ഗാനങ്ങളിലൂടെ നഞ്ചിയമ്മയും നമ്മുക്ക് ഏറെ പ്രിയപ്പെട്ടതാകുന്നു.അമ്മയുടെ വേറിട്ട ശബ്ദവും ആലാപനവും മാത്രമല്ല ആ സംസാരവും എപ്പോഴും പുഞ്ചിരിക്കുന്ന മുഖവും മനസ്സിൽ നിന്ന് മായുകയില്ല