കണ്ണാന കണ്ണേ.. ഈ വേണുനാദത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല

സമീപകാലത്ത് ജനഹൃദയങ്ങൾ കീഴടക്കിയ ഒരു ഗാനമാണ് വിശ്വാസം എന്ന സിനിമയിലെ കണ്ണാന കണ്ണേ.ഭാഷാ വ്യത്യാസം ഇല്ലാതെ സംഗീത പ്രേമികൾ ഏറ്റുപാടി വളരെയികം ശ്രദ്ധിക്കപ്പെട്ട ഈ മനോഹര ഗാനം പലരും പാടിയത് നമ്മൾ കേട്ടിട്ടുണ്ട്. വാദ്യോപകരണമായ പുല്ലാങ്കുഴൽ നാദത്തിൽ നവീൻ കുമാർ എന്ന അതുല്യ കലാകാരൻ തീർത്ത ഈ മധുര സംഗീതം അവർണ്ണനീയം

അദ്ദേഹത്തിൻ്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ അപ്ലോഡ് ചെയ്ത ഈ നാദവിസ്മയം ആറ് ലക്ഷത്തിലധികം വരുന്ന സംഗീതാസ്വാദകർ ഇതുവരെ കേട്ട് കഴിഞ്ഞിരിക്കുന്നു.വീഡിയോയ്ക്ക് വളരെ നല്ല അഭിപ്രായങ്ങളാണ് പലരും പങ്കുവെച്ചിരിക്കുന്നത്. താമരൈ എഴുതിയ വരികൾക്ക് ഡി.മ്മൻ്റെ സംഗീതം.പ്രശസ്ത ഗായകൻ സിദ്ധ് ശ്രീരാമാണ് ആലപിച്ചത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top