തേക്കുട്ടനും നേഹലൂട്ടിയും കൂടി പൊളിച്ചടുക്കി.. സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും

ടോപ് സിംഗറിന്റെ ഇതുവരെയുള്ള സംഗീത യാത്രയിലെ മനോഹരമായ ഒരു പ്രകടനം
തേജസ് & നേഹൽ ഒത്തുചേർന്ന ഗാനം അക്ഷരാർത്ഥത്തിൽ അസാധ്യം തന്നെയായിരുന്നു.
“വിണ്ണിലെ പൊയ്കയിൽ” അനശ്വരനായ ഗിരീഷ് പുത്തഞ്ചേരിയുടെ തൂലികയിൽ നിന്നുതിർന്ന മനോഹരമായ വരികൾ. കാലത്തെ അതിജീവിക്കുന്ന മെലഡികളുടെ വക്താവ് വിദ്യാസാഗറിന്റെ പുതുമയാർന്ന ഈണം.

എം.ജി.ശ്രീകുമാറും, സുജാതയും ചേർന്ന ഹൃദ്യമായ ആലാപനം. കേൾക്കാൻ സുഖകരമെങ്കിലും പാടിഫലിപ്പിക്കാൻ ശ്രമകരമായ ഗാനം അതിന്റെ എല്ലാ സാങ്കേതികത്തികവോടും പാടി ഗംഭീരമാക്കാൻ ഇരുവർക്കും സാധിച്ചു. പ്രായത്തിൽ കവിഞ്ഞ പക്വതയും പാട്ടിൽ പ്രകടമായിരുന്നു.ടോപ് സിംഗറിന്റെ വിണ്ണിലെ പൊയ്കയിൽ പടർന്നിറങ്ങിയ പാട്ടിന്റെ പൗർണ്ണമി തന്നെയായിരുന്നു ഇരുവരുടേയും ഗംഭീരമായ ഈ പ്രകടനം.