നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി..വിധുപ്രതാപിൻ്റെ മാസ്മരിക ശബ്ദത്തിൽ

കഴിവ് കൊണ്ടും ശബ്ദം കൊണ്ടും മുന്നിൽ നിൽക്കുന്ന മലയാളത്തിലെ അനുഗൃഹീത ഗായകനാണ് ശ്രീ.വിധുപ്രതാപ്.സിനിമാ ഗാനങ്ങൾ കുറച്ചേ പാടിയിട്ടുള്ളു എങ്കിലും പാടിയതെല്ലാം എന്നും കേൾക്കാൻ തോന്നിപ്പിക്കുന്ന അതിമനോഹര ഗാനങ്ങൾ തന്നെയാണ്.ആസ്വാദകനെ സംഗീതത്തിൻ്റെ മായാലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആലാപന ശൈലി

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സുരേഷ് ഗോപി, ജയറാം,സിതാര തുടങ്ങിയവർ അഭിനയിച്ച
വചനം എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ ഈ ഗാനത്തിന് ഹൃദ്യമായ കവർ വേർഷൻ ഒരുക്കി വിധുപ്രതാപ്.ശ്രീ.ഒ.എൻ.വി.കുറുപ്പിൻ്റെ വരികൾക്ക് മോഹൻ സിത്താരയുടെ സംഗീതം.ഒറിജിനൽ ഗാനത്തിൻ്റെ ഭാവം ഒട്ടും നഷ്ടമാകാതെ ഹൃദയത്തിൽ സ്പർശിക്കും വിധം ആലപിക്കാൻ വിധുപ്രതാപിന് കഴിഞ്ഞിരിക്കുന്നു.