ദേവസംഗീതം നീയല്ലേ തഴുകാൻ ഞാനാരോ.. അത്യുഗ്രൻ പെർഫോമൻസുമായി റിച്ചുക്കുട്ടനും വൈഷ്ണവിയും

റിച്ചു കുട്ടനും വൈഷ്ണവിക്കുട്ടിയും അസാധ്യമായി പാടി. ഏതോ ഒരു ലോകത്തേക്ക് നമ്മളെ കൊണ്ടെത്തിച്ചു.. ടോപ് സിംഗർ കണ്ട ഏറ്റവും മികച്ച ഒരു പെർഫോമൻസ് എന്ന് നിസംശയം പറയാം.ഈ ഗാനം ഈ കുഞ്ഞ് പ്രായത്തിൽ ഇത്രേം നന്നായി അവതരിപ്പിക്കുക എന്നത് അദ്ഭുതം തന്നെയാണ്.ദൈവീക സ്പർശമുള്ള ഈ കുരുന്നുകളുടെ മനസ്സറിഞ്ഞുള്ള ഗംഭീര ആലാപനത്തിൽ സ്വയം മറന്ന് ലയിച്ചിരുന്നുപ്പോയി

സംഗീതത്തിന്റെ മാസ്മരിക നിമിഷങ്ങൾ പകർന്നു തന്ന പൊന്നോമനകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത മോഹൻലാൽ, സുരേഷ്ഗോപി എന്നിവർ അഭിനയിച്ച ഗുരു എന്ന ചിത്രത്തിൽ ദാസേട്ടൻ പാടിയ ഈ ഗാനം എക്കാലത്തെയും സൂപ്പർ ഹിറ്റാണ്.എസ്.രമേശൻ നായരുടെ വരികൾക്ക് ഇളയരാജയുടെ സംഗീതം