പാടാത്ത വൃന്ദാവനം.. ഇത്രയധികം സംഗതികളുള്ള ഈ ഗാനം എത്ര മനോഹരമായാണ് തേജസ്സ് പാടിയത്

കണ്ണൂരിന്റെ തേജസ്… ഇപ്പൊ കേരളത്തിന്റെയും ഓരോ സംഗീത പ്രേമിയുടേയും തേക്കുട്ടൻ.. ഓരോ എപ്പിസോഡ് കഴിയുംതോറും കൂടുതൽ കൂടുതൽ മികവുപുലർത്തുന്നു. വ്യത്യസ്ത ശബ്ദം, ഭാവം, ലയിച്ചുപാടുക ഇതെല്ലാം തേജസ്സിന് ദൈവം നൽകി യിട്ടുണ്ട്‌.കൂടാതെ ഭാഗ്യം ചെയ്ത അവന്റെ അച്ഛനും, അമ്മയും. മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

മുരളി,സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തിയ ജയരാജ് സംവിധാനം ചെയ്ത താലോലം എന്ന സിനിമയിൽ ദാസേട്ടൻ ആലപിച്ച ഗാനം.ശ്രീ. കൈതപ്രം ദാമോദരൻ നമ്പൂതിരി ഗാനരചനയും സംഗീത സംവിധാനവും ചെയ്ത ഈ അതിമനോഹര ഗാനം ടോപ് സിംഗറിൽ അനായാസമായി പാടി തേക്കുട്ടൻ.വരികൾക്കനുസരിച്ച് ഫീൽ നൽകി പാടാൻ മോന് കഴിഞ്ഞിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top