മാധുരിയമ്മയുടെ മനോഹരഗാനം നേഹൽ മോളുടെ മധുര സ്വരത്തിൽ

പാടാൻ സെലക്ട് ചെയ്യുന്ന ഗാനങ്ങൾ കൃത്യമായി പഠിച്ച് അനായാസമായി പാടി ഉയർന്ന ഗ്രേഡ് സ്വന്തമാക്കി മുന്നേറുന്ന കൊച്ചു കലാകാരി നേഹലിൻ്റെ ആലാപന ഭംഗിയിൽ ഒരു സുവർണ്ണ ഗാനമിതാ.കഴിഞ്ഞ പെർഫോമൻസുകളിൽ എല്ലാം തന്നെ നല്ല പ്രകടനം കാഴ്ച്ചവെയ്ക്കാൻ നേഹലിന് കഴിഞ്ഞിട്ടുണ്ട്. ഇപ്രാവശ്യം മോൾ തിരഞ്ഞെടുത്ത ഗാനം ഹൃദ്യമായി പാടി

പാട്ടിനിടയിൽ ശബ്ദമൊന്ന് ഇടറി എന്നതൊഴിച്ചാൽ മോളുടെ ആലാപനം മനോഹരമാണ്. ഈ ഗാനത്തിൻ്റെ രാഗത്തെ കുറിച്ച് അറിയില്ലെങ്കിലും രാഗഭാവം കൊണ്ടു വരാനുള്ള മോളുടെ ശ്രമത്തെ അഭിനന്ദിച്ചേ മതിയാകൂ.ഇനിയെത്ര സന്ധ്യകൾ ചിത്രത്തിനായി ശ്രീ.മങ്കൊമ്പ് ഗോപാലാകൃഷ്ണൻ എഴുതി ജി.ദേവരാജൻ മാഷ് സംഗീതം പകർന്ന് പി.മാധുരിയമ്മ പാടിയ ഗാനം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top