ആലിപ്പഴം പെറുക്കാൻ.. ഓറഞ്ചൂട്ടിയും ഗുളുമോളും ചേർന്ന് പാടിയപ്പോൾ

ടോപ് സിംഗറിൻ്റെ രണ്ട് മുത്തുമണികൾ ദേവികക്കുട്ടിയും കൃഷ്ണദിയ മോളും ചേർന്ന് മനോഹരമാക്കിയ ഒരു കിടുക്കാച്ചി പെർഫോമൻസ് കാണാം.സംഗീതത്തിന് പ്രായം ഒരു പ്രശ്നമേയല്ല എന്ന് തെളിയിക്കുകയാണ് നമ്മുടെ ഈ സുന്ദരി വാവകൾ.ജഡ്ജസ്സിന് രണ്ട് പേരുടെയും ആലാപനം വളരെയധികം ഇഷ്ടമായിരിക്കുന്നു എന്ന് മനസിലാക്കാം

മലയാള ത്രീ ഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനിൽ ബിച്ചു തിരുമല എഴുതി ഇളയരാജ സർ സംഗീത സംവിധാനം ചെയ്ത് ജാനകിയമ്മ, എസ്.പി. ഷൈലജ & ടീം പാടിയ ഗാനം ഈ മുത്തുമണികളുടെ സുന്ദര ശബ്ദത്തിൽ കേൾക്കാൻ എന്തൊരു സുഖമാണ്.പാട്ടിൻ്റെ ലോകത്തേയ്ക്ക് പാറി പറന്നെത്തിയ പൂമ്പാറ്റകളെ പോൽ ഇരുവരും ഹൃദ്യമായി പാടിയിരിക്കുന്നു