ബുദ്ധിമുട്ടുള്ള പാട്ട് വളരെ ഈസിയായി പാടി വീണ്ടും കൈയടി നേടി സീതാലക്ഷ്മി

ജാനകിയമ്മയുടെ ശബ്ദ മാധുര്യം തുളുമ്പുന്ന മറ്റൊരു പാട്ടുമായെത്തി മനോഹരമായ പെർഫോമൻസ് സീതക്കുട്ടി കാഴ്‌ച്ചവെച്ചു …ടോപ് സിങ്ങറിന്റെ ആദ്യ റൗണ്ട് മുതൽ ചലഞ്ചിങ്ങ് സോങ്ങുകൾ ധൈര്യമായെടുക്കാനും അതി ഗംഭീരമാക്കുവാനും കഴിഞ്ഞിട്ടുള്ള കുട്ടികളിൽ ഒരാളാണ് നമ്മുടെ സീതക്കുട്ടി. കേൾക്കാൻ കൊതിക്കുന്ന ഒരുപാട് ഗാനങ്ങൾ സീത ശ്രോതാക്കൾക്ക് സമ്മാനിച്ചിട്ടുണ്ട്

താൻ പാടിയതിൽ ഏതൊക്കെയാണ് തെറ്റെന്നു സ്വയം മനസിലാക്കുകയും അത് തുറന്ന് പറയുകയും ചെയ്യുന്നത് സീതയുടെ നല്ലൊരു ക്വാളിറ്റി ആണ്. മമ്മൂട്ടി, ശോഭന തകർത്തഭിനയിച്ച യാത്ര സിനിമയിൽ ഒ.എൻ.വി.കുറുപ്പ് എഴുതി ഇളയരാജ സംഗീതം നൽകി ജാനകിയമ്മ ആലപിച്ച ഗാനം കേൾക്കാം സീതാലക്ഷ്മിയുടെ ശബ്ദത്തിൽ