മയിലായി പറന്നു വാ.. മൃദുല വാര്യരും രാഹുൽ ലക്ഷ്മണനും ചേർന്ന് പാടിയ കിടിലൻ കവർ സോങ്ങ്

ഒരുപാട് മനോഹരങ്ങളായ കവർ സോങ്ങുകൾ നമ്മൾ കേട്ടിട്ടുണ്ട് ആ കൂട്ടത്തിലേയ്ക്ക് ചേർക്കാവുന്ന ഒരു മികച്ച കവർ വേർഷനുമായി എത്തിയിരിക്കുകയാണ് മൃദുലയും രാഹുലും. രണ്ട് പേരുടെയും ആലാപനം വളരെ മനോഹരമായിരിക്കുന്നു. ദൃശ്യഭംഗിയും കാതുകൾക്ക് ശ്രവണ സുഖവും നൽകിയ ഈ ഗാനം ഇതുവരെ പതിനഞ്ച് ലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞു

മനോര ഓൺലൈനിൻ്റെ മ്യൂസിക് ഷോട്ട്സ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.എസ്.രമേശൻ നായരുടെ ഗാനരചനയ്ക്ക് ബേണി ഇഗ്നേഷ്യസാണ് സംഗീതം നൽകിയത്.മയിൽപ്പീലിക്കാവ് എന്ന ചിത്രത്തിനായി ദാസേട്ടനും ചിത്ര ചേച്ചിയും ഒരുമിച്ച് പാടിയ ഈ ഗാനം ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്