ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം. അക്ബർ തകർത്തു.. വാക്കുകൾക്കതീതം ഈ ആലാപനം

സംഗീത റിയാലിറ്റി ഷോ സരിഗമപ വേദിയിലെ മത്സരാർത്ഥി അക്ബറിൻ്റെ ഒരു മനോഹര ആലാപനം പ്രിയ ആസ്വാദകർക്കായി സ്നേഹപൂർവ്വം.നല്ല ഫീൽ നൽകി അക്ബർ പാടുമ്പോൾ അറിയാതെ ഏതൊരാളും ലയിച്ചിരുന്ന് ആസ്വദിച്ചു പോകും.ശബ്ദ ഭംഗിക്കൊപ്പം ഭാവാർദ്രമായ ആലാപനം കൂടി ചേർന്നാൽ പിന്നെ പ്രത്യേകിച്ച് ഒന്നും പറയാനില്ലല്ലോ

ശ്രീ.ഫാസിൽ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ,ശാലിനി എന്നിവർ അഭിനയിച്ച അനിയത്തിപ്രാവ് ചിത്രത്തിൽ ഗാന ഗന്ധർവ്വൻ ദാസേട്ടൻ പാടിയ ഗാനം. ഈ പാട്ടിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീ.എസ്.രമേശൻ നായരാണ്.ഔസേപ്പച്ചൻ സാറിൻ്റെ സംഗീതം.
മലയാളികളെ ഒരു കാലത്ത് പ്രണയത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട ഒരിക്കലും മരിക്കാത്ത ഒരു പ്രണയഗാനം