ഇങ്ങിനെ പാടിയാൽ എന്ത് പറയാനാ..മോളൂസേ കലക്കീട്ടോ ഉയരങ്ങളിലെത്തട്ടെ

സ്കൂൾ വരാന്തയിൽ നിന്ന് പാട്ട് പാടി സോഷ്യൽ ലോകം കീഴടക്കിയ കൊച്ചു കലാകാരി അപർണ്ണ മോളാണ് ഇന്നത്തെ താരം.പാടാൻ നല്ല കഴിവുള്ള ഈ കുട്ടിയെ വേണ്ട രീതിയിൽ പ്രോത്സാഹനം നൽകി മുന്നോട്ട് കൊണ്ടു വരാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഒരു മികച്ച ഗായികയുടെ തുടക്കം ഇവിടെ നിന്നാകട്ടെ.ചുരുങ്ങിയ സമയം കൊണ്ട് വൈറലായ ഈ വീഡിയോ കാണുക

ഈ മോൾക്ക് ഇങ്ങിനെ ഒരു അവസരം നൽകിയ സ്കൂൾ അധ്യാപകർക്ക് ഒരു ബിഗ് സല്യൂട്ട് നമ്മൾ കൊടുക്കണം.മാത്രമല്ല ഇത് വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവർക്കും അഭിനന്ദനങ്ങൾ നേരുന്നു.ജോസഫ് സിനിമയിൽ വിജയ് യേശുദാസിന് സംസ്ഥാന അവാർഡ് നേടികൊടുത്ത പൂമുത്തോളെ ഗാനമാണ് അപർണ്ണക്കുട്ടി ആലപിച്ചത്