അഴലിൻ്റെ ആഴങ്ങളിൽ.. കണ്ണ് നനയിക്കുന്ന ഫീലോടെ കണ്ണൂരിൻ്റെ മണിമുത്ത് ഷെരീഫിക്ക പാടി മനസ്സ് നിറച്ചു

കഴിവ് കൊണ്ട് കലാലോകം കീഴടക്കിയ കണ്ണൂർക്കാരൻ പ്രിയ ഷെരീഫിക്കയുടെ ഓരോ പാട്ടും അദ്ഭുതത്തോടെ കേൾക്കുകയാണ് മലയാളികൾ.മാപ്പിളപ്പാട്ടുകളിലൂടെ ഏവർക്കും സുപരിചിതനായ കണ്ണൂർ ഷെരീഫ് എന്ന അനുഗ്രഹീത ഗായകൻ്റെ കഴിവ് കൂടുതൽ മനസിലാക്കാൻ സരിഗമപ വേദി ഏറെ സഹായിച്ചു. സിനിമാ സംഗീതത്തിലേയ്ക്ക് കടന്നു വരേണ്ട ഒരു കലാകാരനാണ് ശ്രീ. കണ്ണൂർ ഷെരീഫ്

മലയാള സിനിമ ഇനിയും ഇദ്ധേഹത്തെ കണ്ടില്ലന്ന് നടിക്കരുത്. പാട്ടിവിൻ്റെ ആത്മാവ് മനസിലാക്കി ഹൃദയം കൊണ്ട് പാടുന്ന നല്ലൊരു ഗായകൻ. അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ ശ്രീ.വയലാർ ശരത് ചന്ദ്രവർമ്മ എഴുതി ഔസേപ്പച്ചൻ സാർ സംഗീതം പകർന്ന് നിഖിൽ മാത്യു പാടിയ ഈ ഗാനം കേൾക്കാം ഷെരീഫിക്കയുടെ ശബ്ദത്തിൽ