സുന്ദരി കണ്ണാൽ ഒരു സേതി..എസ്.പി.ബി.സാറും ചിത്ര ചേച്ചിയും ചേർന്ന് ആലപിക്കുന്നു.

നിരവധി അതിമനോഹര ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ ഹൃദയം കവർന്ന അതുല്യ ഗായകർ എസ്.പി.ബാലസുബ്രമണ്യം & കെ.എസ്.ചിത്ര ഒരുമിച്ച് ഒരേ വേദിയിൽ ഇതാ പാടുകയാണ്.അപൂർവ്വമായി കാണാൻ കഴിയുന്ന ഈ അസുലഭ നിമിഷത്തെ ഏത് വാക്കുകൾ കൊണ്ട് വർണ്ണിക്കണം എന്നറിയില്ല. നമ്മുക്ക് ഏറെ പ്രിയങ്കരമായ ഒരുപാട് ഗാനങ്ങൾ ഇരുവരുടെയും ശബ്ദത്തിൽ നമ്മുക്ക് കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്

മണി രത്നം സംവിധാനം ചെയ്ത് രജനികാന്ത്, മമ്മൂട്ടി, അരവിന്ദ് സ്വാമി, ശോഭന എന്നിവർ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ദളപതിയിലെ ആ മനോഹര ഗാനം അനുഗ്രഹീത ഗായകരുടെ സ്വരമാധുരിയിൽ.വാലിയുടെ രചനയ്ക്ക് ഇളയരാജ സാറിൻ്റെ സംഗീതം. എസ്.പി.ബി.സാറും ജാനകിയമ്മയും ചേർന്നാണ് സിനിമയിൽ പാടിയത്