പൊന്നോലത്തുമ്പി പൂവാലി തുമ്പി.. സൂപ്പർ പാട്ട്.. കിടിലനായി പാടി തകർത്ത് അനന്യക്കുട്ടി

കുഞ്ഞു കുറുമ്പുകളും മധുരമായ പാട്ടുകളും മനസ്സിന് സന്തോഷം തോന്നാൻ ഇതിൽപരം എന്ത് വേണം.അനന്യ മോൾ പാടുമ്പോൾ കേൾക്കാൻ മാത്രമല്ല കാണാനും എന്ത് സുഖമാണ്.കണ്ണിമ ചിമ്മാൻ പോലും തോന്നില്ല മോളെ കണ്ട് കൊണ്ടിരിക്കുമ്പോൾ.മോളുടെ കിളിക്കൊഞ്ചലോ അതും മനസ്സിൽ നിന്ന് പോകില്ല.ദൈവം മോളെ ഉന്നതങ്ങളിൽ എത്തിക്കും

മനസ്സു നിറയുന്ന സംഗീതവും നിഷ്‌കളങ്ക പെരുമാറ്റവും കൊണ്ടു ഈ കുഞ്ഞു മക്കൾ നമ്മളെയൊക്കെ ആനന്ദത്തിൽ ആറാടിക്കുകയാണ്.മഴവില്ല് എന്ന മലയാള സിനിമയിൽ ദാസേട്ടനും ചിത്ര ചേച്ചിയും ചേർന്ന് ആലപിച്ച ഗാനം.ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സുന്ദരമായ വരികൾക്ക് മോഹൻ സിത്താര സാറിൻ്റെ മാസ്മരിക സംഗീതം

Scroll to Top