ഹോ വിശ്വസിക്കാൻ പറ്റുന്നില്ല.. ശരിയ്ക്കും ജാനകിയമ്മ പാടുന്ന പോലെ.. ദൈവം നൽകിയ കഴിവ്

വൈക്കം സ്വദേശിയായ ബൈജു എന്ന കലാകാരൻ്റെ ആലാപനത്തിൽ അതിശയിച്ച് സോഷ്യൽ മീഡിയ.ജാനകിയമ്മ പാടിയ മൈനാകം കടലിൽ നിന്നുയരുന്നുവോ എന്ന ഗാനമാണ് ബൈജു സ്മ്യൂൾ ആപ്ലിക്കേഷൻ്റെ സഹായത്തോടെ പാടിയിരിക്കുന്നത്.സാധാരണ ഫീമെയിൽ വോയ്സിൽ പാടുന്നത് കുറെ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും അനായാസമായി പാടുന്നത് കേട്ടപ്പോൾ അദ്ഭുതം തോന്നി

യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ ഏകദേശം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ടു കഴിഞ്ഞത്.ഈ കലാകാരന് വേദികൾ കൊടുക്കണം തീർച്ചയായും ഇതുപോലെ കഴിവുള്ളവരെ നമ്മൾ ഉയർത്തി കൊണ്ടുവരണം. നല്ലത് കണ്ടാൽ പ്രോത്സാഹിപ്പിക്കാൻ മടി കാണിക്കാത്ത സുമനസ്സുകൾ ചേർന്ന് വൈറലാക്കിയ ഈ പെർഫോമൻസ് ആസ്വദിക്കാം