കണ്ണിനും കാതിനും കുളിർമ്മ നൽകുന്ന പെർഫോമൻസുമായി ശ്രീഹരിക്കുട്ടനും ദിയക്കുട്ടിയും

നല്ല ക്യൂട്ട് കോമ്പോ, യാതൊരുവിധ ടെൻഷനുമില്ലാതെ രണ്ടാളും മനോഹരമായി പാടി. കാണാനും കേൾക്കാനും സുഖമുള്ള ഒരു പെർഫോമൻസ് പ്രേക്ഷകർക്ക് സമ്മാനിച്ച് ശ്രീഹരിയും കൃഷ്ണദിയയും. മുഖത്തൊരു പുഞ്ചിരിയോടെ കണ്ടുതീർത്ത മികച്ച പ്രകടനം
എത്ര വലിയ വിഷമങ്ങൾ ഉണ്ടെങ്കിലും ദാ ഇവരെ ഇങ്ങനെ കണ്ടോണ്ടിരുന്നാൽ മതി എല്ലാം മറക്കാൻ.

തുളസീദാസ് സംവിധാനം ചെയ്ത് ദിലീപ്,കുഞ്ചാക്കോ ബോബൻ,കാവ്യ മാധവൻ എന്നിവർ അഭിനയിച്ച ദോസ്ത് എന്ന സിനിമയിലെ തത്തമ്മ പേര് ഗാനം ഈ കുഞ്ഞു മക്കൾ പാടുന്നു. എസ്.രമേശൻ നായർ എഴുതി വിദ്യാസാഗർ സംഗീതം പകർന്ന് യേശുദാസ്,സുജാത മോഹൻ ചേർന്നാണ് സിനിമയിൽ ആലപിച്ചിരിക്കുന്നത്
വീണ്ടും കേൾക്കാം ഈ മുത്തുമണികളുടെ
കിളിനാദത്തിലൂടെ