ആളൊരുങ്ങി അരങ്ങൊരുങ്ങി.. ആറ് വയസ്സിൽ ഗുളുമോൾ ഇങ്ങിനെ പാടുന്നത് അദ്ഭുതമായി തോന്നുന്നു

കുട്ടികളുടെ മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗർ ഫൈനലിനോട് അടുത്ത് വരികയാണ്. ഓരോ കുഞ്ഞുങ്ങളും അവരുടേതായ മികച്ച പ്രകടനത്തിലൂടെ മുന്നേറി കൊണ്ടിരിക്കുകയാണ്. ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷം സെമി ഫൈനലിലേയ്ക്ക് ടോപ് സിംഗർ കടന്നിരിക്കുകയാണ്. ഇതിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും നല്ല രീതിയിൽ പാടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഇതുവരെ പ്രാർത്ഥിച്ചവർക്കും സപ്പോർട്ട് ചെയ്തവർക്കും നന്ദി പറഞ്ഞ് കൊണ്ട് സെമി ഫൈനലിൽ പാടാൻ എത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം കൃഷ്ണദിയ. എൻ്റെ മാമാട്ടിക്കുട്ടിയമ്മ എന്ന സിനിമയ്ക്ക് വേണ്ടി ആദരണീയനായ ഗാനരചയിതാവ് ശ്രീ.ബിച്ചു തിരുമല എഴുതി അതുല്യ പ്രതിഭ ജെറി അമൽദേവ് സർ സംഗീതം ചെയ്തിരിക്കുന്നു. ചിത്ര ചേച്ചിയാണ് ഈ ഗാനം പാടിയത്